മാരിടൈം സാങ്കേതിക വിദ്യാ ഹബാകാൻ ഐഐടി മദ്രാസിന്റെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ്- Indian Institute of Technology Madras) സെൻ്റർ ഓഫ് എക്സലൻസ് (CoE). രാജ്യത്തെ പ്രധാന മാരിടൈം പ്രോജക്ടുകളിൽ ഇപ്പോൾ തന്നെ CoEയിലെ ഗവേഷകർ പ്രവർത്തിക്കുന്നുണ്ട്. സമുദ്രവുമായി ബന്ധപ്പെട്ട മേഖലകളിൽ വിദേശ സഹായവും സാങ്കേതിക പിന്തുണയും കുറച്ച് കൊണ്ടുവരാൻ ഇത് വഴി സാധിച്ചിട്ടുണ്ട്. ഇതുവഴി മേഖലയിൽ സാമ്പത്തിക മെച്ചമുണ്ടാക്കാനും സാധിച്ചു.
യുജിസിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിനൻസിന്റെ ഭാഗമായാണ് ഐഐടി മദ്രാസ് കഴിഞ്ഞ വർഷം 15 മികവിന്റെ കേന്ദ്രങ്ങൾ അഥവാ സെന്റർ ഓഫ് എക്സലൻസ് തുടങ്ങുന്നത്. മാരിടൈം സെക്ടറിൽ CoE ആഗോള ഹബ്ബാക്കി മാറ്റുമെന്ന് CoE മാരിടൈം എക്സ്പെരിമെന്റ്സ് ടു മാരിടൈം എക്സ്പീരിയൻസ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ വി ശ്രീറാം പറഞ്ഞു.
ഹരിത ഷിപ്പിംഗ്, കടൽത്തീര/കടലോര എൻജിനിയറിംഗ്, ഭാവിയിലുണ്ടാകുന്ന തുറമുഖങ്ങൾ, പുനരുപയോഗ സാങ്കേതിക വിദ്യ എന്നീ മേഖലകളിലാണ് മികവിന്റെ കേന്ദ്രങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുക, ഭാവി പദ്ധതികൾക്കായി നിക്ഷേപം സമാഹരിക്കുക എന്നിവയും ലക്ഷ്യം വെക്കുന്നുണ്ട്.
സ്മാർട്ട് ഫോൺ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന അടുത്ത തലമുറ ഇൻലാൻഡ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റമായി ഇ-നാവിഗേഷൻ, കപ്പലുകളെയും മറ്റും ട്രാക്ക് ചെയ്യാനുള്ള സാറ്റ്ലൈറ്റ് ബേസ്ഡ് ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (SatAIS) എന്നിവയാണ് CoE സുപ്രധാന കണ്ടുപിടിത്തങ്ങൾ.
IIT Madras has established the Center of Excellence (CoE) as the Maritime Technical Education Hub to enhance research in crucial maritime projects, including collaborations with foreign aid and technical support, aiming for economic prosperity in related sectors.