ഹനുമാനിലൂടെ (Hanooman) നിർമിത ബുദ്ധി (എഐ) സാങ്കേതിക വിദ്യയിലും കൈവെച്ച് റിലയൻസിന്റെ മുകേഷ് അംബാനി. ഇന്ത്യയിലെ തന്നെ ഒന്നാംകിട കോടീശ്വരനായ അംബാനിയുടെ ശ്രദ്ധ ആകർഷിച്ച ഹനുമാൻ എന്താണെന്ന് അറിയാമോ?
ഇന്ത്യയിലെ മുൻകിട എൻജിനിയറിംഗ് കൊളജുകൾ ചേർന്ന് വികസിപ്പിച്ച എഐ മോഡലാണ് ഹനുമാൻ. ചാറ്റ് ജിപിടിക്ക് സമാനമായ സേവനങ്ങൾ നൽകുന്ന നൽകുന്ന ഹനുമാൻ അടുത്തമാസത്തോടെ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഭാരത് ജിപിടി എന്നും അറിയപ്പെടുന്ന ഹനുമാൻ രാജ്യത്തെ 11 ഭാഷകളിൽ പരിശീലനം നേടിയ ലാർഡ് ലാംഗ്വേജ് മോഡലാണ്. 22 ഭാഷകളിൽ പരിശീലനം നേടാനുള്ള ശ്രമത്തിലാണ്. ഐഐടി ബോംബേ അടക്കം രാജ്യത്തെ 8 ഐഐടികളും അംബാനി സീതാ മഹാലക്ഷ്മി ഹെൽത്ത് കെയറും ചേർന്നാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.
മുംബൈയിൽ നടന്ന ടെക്നോളജി കോൺഫറൻസിലാണ് മോഡലിനെ കുറിച്ച് ഭാരത് ജിപിടി ഗ്രൂപ്പ് ഹനുമാന്റെ വീഡിയോ പങ്കുവെച്ചിരുന്നു. ഹനുമാൻ ഉപയോഗിച്ച് ഒരു കർഷകൻ തമിഴിൽ ചോദിക്കുന്ന സംശയങ്ങൾക്ക് ബാങ്ക് ജീവനക്കാരൻ ഹിന്ദിയിൽ മറുപടി പറയുകയും ഹൈദരാബാദിലെ ഡെവലപ്പർ അത് തെലുങ്കിൽ കോഡാക്കി മാറ്റുകയും ചെയ്യുന്നതാണ് വീഡിയോ. നിലവിലെ പല ലാംഗ്വേജ് മോഡലുകളെയും പോലെ ടെക്സ്റ്റ് സേവനങ്ങൾ മാത്രമല്ല ഹനുമാനിൽ ലഭ്യമായിരിക്കുക. ടെക്സ്റ്റ്, സ്പീച്ച്, വീഡിയോ എന്നിങ്ങനെ വിവിധ ഫോർമാറ്റുകളിൽ ലഭ്യമായിരിക്കും.
വിജയിച്ചാൽ എഐ സാങ്കേതിക വിദ്യയിൽ രാജ്യത്തിന് വലിയ മുന്നേറ്റമായിരിക്കും ഹനുമാൻ നേടി കൊടുക്കുക. ഹെൽത്ത്കെയർ, ഗവണൻസ്, സാമ്പത്തിക സേവനങ്ങൾ, വിദ്യാഭ്യാസം എന്നിങ്ങനെ 4 പ്രധാന മേഖലകൾ കേന്ദ്രീകരിച്ചായിരിക്കും ഹനുമാന്റെ പ്രവർത്തനങ്ങൾ. ഹനുമാൻ വികസിപ്പിക്കുന്നതിന് റിലയൻസ് ജിയോ ഇൻഫോകോമിന്റെ പിന്തുണയും ലഭിച്ചിരുന്നു.
ഹനുമാന്റെ ആദ്യത്തെ 4 മോഡലുകൾ അടുത്ത മാസം പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. 1.5 ബില്യൺ മുതൽ 40 ബില്യൺ പാരാമീറ്റർ സൈസിലായിരിക്കും ഇവ ലഭ്യമാക്കുക.
The groundbreaking initiative of Mukesh Ambani’s Seetha Mahalaxmi Healthcare (SML) in collaboration with IIT Bombay to develop Hanooman, a series of large language models (LLMs) tailored to 22 Indian languages. Learn about its multimodal AI capabilities, open-source nature, versatile applications, and challenges.