ജൈവവൈവിധ്യത്തിന് ദോഷമുണ്ടാക്കുന്ന 25 വിഭവങ്ങളുടെ കൂട്ടത്തിൽ ഇഡ്ഡലിയെ ഉൾപ്പെടുത്തി വിദേശ യൂണിവേഴ്സിറ്റി. ജൈവവൈവിധ്യത്തിനെ ഏറ്റവും അധികം ബാധിക്കുന്ന 25 വിഭവങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയിൻ നിന്നുള്ള 4 വിഭവങ്ങളാണ് ഉൾപ്പെടുത്തിയത്.
ഇഡ്ഡലി, ചന മസാല, രജ്മ, ചിക്കൻ ജൽഫ്രാസി എന്നീ വിഭവങ്ങളാണ് ജൈവവൈവിധ്യത്തിന് ദോഷമുണ്ടാക്കുന്നതായി കണ്ടെത്തിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 151 വിഭവങ്ങളുടെ ബയോഡൈവേഴ്സിറ്റി ഫൂട്ട് പ്രിന്റ് പരിശോധിച്ചാണ് നിഗമനത്തിലെത്തിയത്. സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി ആണ് പഠനം നടത്തിയത്. യൂണിവേഴ്സിറ്റിയിലെ ബയോളജിക്കൽ സയൻസ് അസോസിയേറ്റ് പ്രൊഫസർ ലൂയിസ് റോമൻ കാരസ്കോ ആണ് പഠനത്തിന് നേതൃത്വം നൽകിയത്.
ഒന്നാമതുള്ളത് സ്പെയിനിൽ നിന്നുള്ള ലെച്ചാസോ എന്ന വിഭവമാണ്. 6,7 സ്ഥാനമാണ് ഇഡ്ഡലിക്കും രാജ്മയ്ക്കും നൽകിയത്.
മാംസ വിഭവങ്ങൾ ജൈവവൈവിധ്യത്തിന് പ്രശ്നമുണ്ടാക്കുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നെങ്കിലും അരി, പയർവർഗങ്ങൾ ഇതിൽ ഉൾപ്പെടുമെന്ന് കരുതിയില്ലെന്ന് ഗവേഷകർ പറയുന്നു. ബ്രസീൽ, കൊറിയ, മെക്സികോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നിരവധി മാംസ വിഭവങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഫ്രഞ്ച് ഫ്രൈസ് ബയോഡൈവേഴ്സിറ്റി ഫൂട്ട്പ്രിന്റിൽ 151 സ്ഥാനത്താണ്.
അരി, പയർ വർഗങ്ങൾ കൃഷി ചെയ്യാൻ വേണ്ടി വലിയ അളവിൽ ഭൂമി തരംമാറ്റേണ്ടി വരുന്നുണ്ട്. ഇതാണ് ഇഡ്ഡലിയെയും രാജ്മയെയും പ്രതിസ്ഥാനത്ത് നിർത്തുന്നത്.
അതേസമയം പഠനത്തിന്റെ ആധികാരികത ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. സോഫ്റ്റ് ഡ്രിങ്ക് ഫാക്ടറികൾ, രാസവള കമ്പനികൾ എന്നിവരെക്കാൾ അധികം ദോഷം പ്രകൃതിക്കും ആളുകളുടെ ആരോഗ്യത്തിനും ഇഡ്ഡലിയും രാജ്മയും ഉണ്ടാക്കുന്നുണ്ടോയെന്നാണ് പലരും ചോദിക്കുന്നത്. ജൈവവൈവിധ്യത്തിന് ഏറ്റവും ദോഷമുണ്ടാക്കുന്ന 25 വിഭവങ്ങളുടെ കൂട്ടത്തിൽ ഇഡ്ഡലിയെയും മറ്റും ഉൾപ്പെടുത്തുകയും ഫ്രഞ്ച് ഫ്രൈ പോലുള്ള ഫാസ്റ്റ് ഫുഡ് പട്ടികയിൽ വരാതിരിക്കുകയും ചെയ്തത് പലരും ചോദ്യം ചെയ്തു. എണ്ണയോ മറ്റോ ഉപയോഗിക്കാതെ ആവിയിൽ വേവിച്ചെടുക്കുന്ന ഇഡ്ഡലി ആരോഗ്യത്തിന് ഏറ്റവും മികച്ചതാണെന്ന് മുമ്പ് പഠനങ്ങൾ പുറത്ത് വന്നിരുന്നു.
Explore the influence of 25 commodities, including idli, chana masala, rajma, and chicken jalfrezi, on biodiversity. Discover how these items affect biodiversity and ecosystems, with insights from research conducted across 151 bio diverse food print studies.