വരുമാനത്തിൽ വൻ കുതിപ്പുണ്ടാക്കി ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായ റെയിൽയാത്രി (RailYatri). 2023 സാമ്പത്തിക വർഷത്തിൽ 274 കോടി രൂപയുടെ വരുമാനമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചതായി റെയിൽയാത്രി പറയുന്നു. 2023 സാമ്പത്തിക വർഷത്തിലെ നഷ്ടം കുറയ്ക്കാനും റെയിൽയാത്രിക്ക് സാധിച്ചിട്ടുണ്ട്.
2022 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് റെയിൽയാത്രിയുടെ വരുമാനത്തിൽ 2.3 മടങ്ങ് വർധനവുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.
2022 സാമ്പത്തിക വർഷത്തിൽ 117.21 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. കഴിഞ്ഞ മാർച്ച് വരെ 273.73 കോടി രൂപയുടെ വരുമാനമുണ്ടാക്കിയതായി കമ്പനി പറയുന്നു.
2014ൽ ആരംഭിച്ച റെയിൽയാത്രിയുടെ കോഫൗണ്ടർമാർ കപിൽ റായ്സാദ, മനിഷ് റാത്തി, സച്ചിൻ സാക്സേന എന്നിവരാണ്. റെയിൽവേ ടിക്കറ്റ്, ഇന്റർസിറ്റി സ്മാർട്ട് ബസ് സർവീസ് എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ റെയിൽ യാത്രിയിൽ ലഭിക്കും. അവസാന നിമിഷത്തിൽ ടിക്കറ്റ് ബുക്കിംഗിൽ മാറ്റങ്ങൾ നടത്താൻ ഫ്ലക്സി ടിക്കറ്റ് (flexi-ticket) എന്ന ഫീച്ചറും റെയിൽയാത്രി ലോഞ്ച് ചെയ്തിരുന്നു.
റെയിൽ യാത്രിയുടെ വരുമാനത്തിന്റെ 93% വരുന്നത് റോഡ്വേ ഓപ്പറേഷനിലൂടെയാണ്.
ആസ്തികളിൽ നിന്ന് ലാഭം, പലിശ ഇനത്തിലൂടെ 6 കോടി രൂപയുടെ നേട്ടമുണ്ടാക്കാനും റെയിൽയാത്രിക്ക് സാധിച്ചിട്ടുണ്ട്.
റെയിൽയാത്രി ചെലവിന്റെ 11% ആണ് ജീവനക്കാരുടെ ക്ഷേമത്തിനായി ചെലവഴിച്ചു. 2023 സാമ്പത്തിക വർഷത്തിൽ 32.9 കോടി രൂപയാണ് ജീവനക്കാരുടെ ക്ഷേമത്തിനായി ചെലവഴിച്ചത്.
അതേസമയം 2023 സാമ്പത്തിക വർഷത്തിലെ നഷ്ടം 58.5% കുറയ്ക്കാനും റെയിൽയാത്രിക്ക് സാധിച്ചിട്ടുണ്ട്.
Explore RailYatri’s impressive financial performance, with revenue nearly doubling and losses reduced in FY23. Get insights into the company’s revenue sources, expenses, and recent funding rounds.