ഭാവിയിൽ ഊബറുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് സൂചന നൽകി ബില്യണർ ഗൗതം അദാനി. ഇന്ത്യ സന്ദർശിക്കാൻ എത്തിയ ഊബർ സിഇഒ ഡര ഖോസ്റോഷാഹിയും (Dara Khosrowshahi) ഗൗതം അദാനിയും ശനിയാഴ്ച കണ്ടുമുട്ടിയിരുന്നു. ഇന്ത്യയിൽ ബിസിനസുണ്ടാക്കുന്ന വളർച്ചയെ കുറിച്ചാണ് ഇരുവരും അധികവും ചർച്ച ചെയ്തത്. പങ്കാളിത്തത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
ഇരുവരും കണ്ടുമുട്ടിയതിന്റെ ഫോട്ടോ അദാനി എക്സിൽ പങ്കുവെച്ചെങ്കിലും എവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. അഹമ്മദാബാദിൽ അദാനി ഗ്രൂപ്പിന്റെ ഹെഡ് കോർട്ടേഴ്സിലാണ് ചർച്ച നടന്നതെന്നാണ് റിപ്പോർട്ട്. തങ്ങളുടെ പങ്കാളിത്തം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത് ആകാംക്ഷയോടെ നോക്കി കാണുകയാണെന്ന് അദാനിയുടെ പോസ്റ്റിന് മറുപടിയായി ഡര ഖോസ്റോഷാഹി എക്സിൽ കുറിച്ചു. ഇലക്ട്രിക് വാഹനത്തിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തെ കുറിച്ച് ഡര ഖോസ്റോഷാഹി പറഞ്ഞു.
ഊബർ ആപ്പിന്റെ സാധ്യത വർധിപ്പിക്കാനായി ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കോമേഴ്സുമായി ധാരണാ പത്രത്തിൽ ഒപ്പിട്ടിരുന്നു.
ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലകേനിയുമായി ബിൽഡിംഗ് പോപുലേഷൻ സ്കെയിൽ ടെക്നോളജിയെ കുറിച്ച് ഡര ചർച്ച് ചെയ്യുകയും ചെയ്തു. ഡൽഹിയിൽ കേന്ദ്ര കോമേഴ്സ് മിനിസ്റ്റർ പീയുഷ് ഗോയൽ, വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കർ എന്നിവരെ സന്ദർശിക്കുകയും ചെയ്തു.
Explore the potential collaboration between Adani Group and Uber as billionaire Gautam Adani meets with Uber CEO Dara Khosrowshahi during Khosrowshahi’s visit to India.