അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികൾക്കും വിവിധ സേവനങ്ങൾക്കു ആധാർ ആവശ്യമാണ്. ബാൽ ആധാർ എന്നറിയപ്പെടുന്ന കുട്ടികളുടെ ബ്ലൂ ആധാർ കാർഡിന് ഉപയോഗങ്ങൾ ഏറെയുണ്ട്.
അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും സർക്കാർ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2018 ലാണ് യുഐഡിഎഐ “ബാല്‍ ആധാർ (Baal Aadhaar)” അവതരിപ്പിച്ചത്. സാധാരണ ആധാർ കാർഡിന്റെ വെള്ള നിറത്തിന് വിപരീതമായി ബാല്‍ ആധാറിന്റെ നിറം നീലയാണ്. എന്നാല്‍ മറ്റ് ആധാറുകളിളെപ്പോലെ തന്നെ 12 അക്കങ്ങള്‍ ഈ കാർഡിലുമുണ്ട്.
മാതാപിതാക്കളുടെ ആധാർ വിവരങ്ങള്‍ ഉപയോഗിച്ച് അംഗീകൃത ആധാർ കേന്ദ്രങ്ങള്‍ വഴി ബാൽ ആധാറിനുള്ള അപേക്ഷകള്‍ സമർപ്പിക്കാം. ബാല്‍ ആധാർ കാർഡിനായി ഓണ്‍ലൈനിലും അപേക്ഷിക്കാം. കാർഡിനായി അപേക്ഷിക്കുന്ന അവസരത്തില്‍ കുട്ടിയുടെ ബയോമെട്രിക് വിവരങ്ങള്‍ക്ക് പകരം പ്രായം, ലിംഗം എന്നിവ ഉള്‍പ്പെടുന്ന ഡെമോഗ്രാഫിക് വിവരങ്ങളും കുട്ടിയുടെ ചിത്രങ്ങളും കൂടാതെ മാതാപിതാക്കളുടെ ആധാർ വിവരങ്ങളുമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ കുട്ടിക്ക് അഞ്ച് വയസ്സ് പൂർത്തിയാകുമ്ബോഴും പതിനഞ്ചു വയസ്സ് പൂർത്തിയാകുമ്പോഴേക്കും കയ്യിലെ പത്ത് വിരലുകളുടെയും, കണ്ണിന്റെയും ബയോമെട്രിക് വിവരങ്ങളും മുഖ ചിത്രവും ഉപയോഗിച്ച് ആധാർ അപ്ഡേറ്റ് ചെയ്യണം. ലഭ്യമാകുന്ന ആധാർ കാർഡ് അഞ്ച് വയസ്സ് തികയും വരെ ഉപയോഗിക്കാൻ സാധിക്കും. അതിന് ശേഷം ബയോമെട്രിക് വിവരങ്ങള്‍ കൂടി സമർപ്പിക്കണം.
അപേക്ഷ സമർപ്പിക്കുമ്പോൾ ജനന സർട്ടിഫിക്കറ്റ് / ആശുപത്രിയിലെ ഡിസ്ചാർജ് സ്ലിപ്പ്, മാതാപിതാക്കളുടെ ആധാർ കാർഡുകള്‍ എന്നിവ നൽകണം. കുട്ടിയുടെ ചിത്രം അപേക്ഷയോടൊപ്പം സമർപ്പിച്ചിരിക്കണം. അപേക്ഷ പരിശോധിച്ച് അടുത്ത 60 ദിവസത്തിനുള്ളില്‍ ആധാർ കാർഡ് ലഭ്യമാകും.
Blue Aadhaar, introduced in 2018 by UIDAI, provides various government services to children below the age of 5. Learn how to apply online using parents’ Aadhaar details, demographics, and biometric information.