ഒറ്റ ദിവസം രണ്ട് പൾസർ NS മോഡൽ ബൈക്കുകൾ പുറത്തിറക്കി ബജാജ്. യുവാക്കളുടെ ശ്രദ്ധയാകർഷിക്കുന്ന തരത്തിലാണ് ബൈക്കിൽ വരുത്തിയിരിക്കുന്ന പരിഷ്കാരങ്ങൾ.12 വർഷങ്ങൾക്ക് മുമ്പ് വിപണിയിലെത്തിയ പൾസർ ബൈക്കിനു വിപണിയിൽ ഇന്നും ഏറെ ആവശ്യക്കാരുണ്ട്.
വർഷങ്ങളായി ഇന്ത്യയിൽ വമ്പൻ വിൽപ്പന നേടുന്ന ബൈക്ക് മോഡലുകളിൽ ഒന്നായ ബജാജ് പൾസർ കൾട്ട് ക്ലാസിക് ശ്രേണിയിൽ നിരവധി മോഡലുകൾ വിപണിയിലെത്തി. യുവാക്കൾക്കിടയിൽ ട്രെൻഡിംഗായ മൊബൈൽ ഫോൺ കണക്റ്റിവിറ്റി സൗകര്യങ്ങളടക്കം ഉൾക്കൊള്ളിച്ച് രണ്ട് പൾസർ NS മോഡലുകൾ അവതരിപ്പിച്ചിരിക്കുകയാണ് ബജാജ് ഇപ്പോൾ. പൾസർ NS160, NS200 എന്നീ ബൈക്ക് മോഡലുകളുടെ പുതുക്കിയ പതിപ്പാണ് ഇപ്പോൾ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയിരിക്കുന്നത്.
1.46 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് ബജാജ് പൾസർ NS160 പുറത്തിറക്കിയിരിക്കുന്നത്. 1.55 ലക്ഷം രൂപയാണ് പൾസർ NS200 മോഡലിന്റെ എക്സ് ഷോറൂം വില.
NS200 ൽ പുതിയ എൽഇഡി ലൈറ്റ്, ലൈറ്റ്നിംഗ് ബോൾട്ട് ആകൃതിയിലുള്ള പുതിയ ഡിആർഎൽ സറൗണ്ടിംഗുകൾ, സ്മാർട്ഫോൺ കണക്റ്റിവിറ്റിയുള്ള പുതിയ സ്ക്രീൻ എന്നിവയും ഉൾപെടുത്തിയിട്ടുണ്ട്. ഫോണിലേക്ക് വരുന്ന സുപ്രധാന നോട്ടിഫിക്കേഷനുകളും മറ്റ് വിവരങ്ങളും സ്ക്രീനിൽ എത്തും. ഇത് NS200 റൈഡർക്ക് കോൾ, എസ്എംഎസ് നോട്ടിഫിക്കേഷനുകളും മറ്റും ആക്സസ് ചെയ്യാൻ അനുവദിക്കുന്നു. ബജാജ് ബൈക്കുകളിൽ ആദ്യമായി ടോൺ-ബൈ-ടേൺ നാവിഗേഷൻ ഉൾക്കൊള്ളിച്ചിരിക്കുന്നതും ഈ മോഡലുകളിലാണ്.
17.03 bhp പവറും 14.6 Nm ടോർക്കും നൽകുന്ന 160 സിസി സിംഗിൾ സിലിണ്ടർ മോട്ടോർ തന്നെയാണ് പുതിയ പൾസർ NS160 ബൈക്കിന് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ് അഞ്ച് സ്പീഡ് ഗിയർബോക്സുമായിട്ടാണ് ഈ മോഡൽ എത്തുക. പൾസർ NS200 ബൈക്കിന്റെ 199 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ 24.13 bhp പവറും 18.74 Nm ടോർക്കും നൽകാൻ ശേഷിയുള്ളതാണ്. ഇതിനു 6 സ്പീഡ് ഗിയർബോക്സാണ് സവിശേഷത.
വില നിലവാരത്തിൽ പുതിയ പൾസർ NS 160 ടിവിഎസ് അപ്പാച്ചെ RTR160 4V, ഹീറോ എക്സ്ട്രീം 160R 4V എന്നിവയുടെ എതിരാളിയാകും.
അതേസമയം ടിവിഎസ് അപ്പാച്ചെ RTR 200 4V, ഹോണ്ട ഹോർനെറ്റ് 2.0 എന്നിവക്കെതിരെയാണ് പൾസർ NS200 മത്സരിക്കുന്നത്.
Bajaj unveils two new models of the Pulsar NS series motorcycles, NS160 and NS200, capturing the attention of youth with their appealing features. With a legacy of 12 years in the Indian market, the Pulsar brand continues to attract enthusiasts.