കൂടുതൽ ഇലക്ട്രിക് നാനോ കാറുകളുമായി ഇന്ത്യൻ വിപണിയിലും റോഡുകളിലും കുതിപ്പിന് ടാറ്റ. വിപണിയിൽ ചെറുതായി മങ്ങി നിൽക്കുകയാണെങ്കിലും കൂടുതൽ പവർഫുൾ ഫീച്ചറുകളും റേഞ്ചുമായി മാരുതിയുമായി ഏറ്റുമുട്ടാനുള്ള മുന്നൊരുക്കത്തിലാണ് നാനോ ഇവി കാറുകളുമായി ടാറ്റ. അധികം വൈകാതെ ഇന്ത്യൻ വിപണിയിൽ ടാറ്റയുടെ നാനോ ഇവികൾ കൂടുതൽ കാണാൻ സാധിക്കും.
ഒരു അണുകുടുംബം മുഴുവനായി ബൈക്കിലും സ്കൂട്ടിയിലും ഇരുന്ന് പോകുന്നത് കണ്ടായിരിക്കണം രത്തൻ ടാറ്റയുടെ മനസിൽ നാനോ കാർ എന്ന ആശയം ജനിച്ചത്. വലിയ തുക ചെലവഴിക്കാതെ കുടുംബത്തിന് ഒരു കാർ, ഇതായിരുന്നു ടാറ്റയുടെ നാനോ കാർ. നാനോയെ ഇ-വിയിലേക്ക് മാറ്റിയത് ടാറ്റയുടെ മറ്റൊരു ദീർഘവീക്ഷണം.
ഈ വർഷം പുതിയ ഫീച്ചറുകളും യൂണിറ്റുകളുമായി ഇലക്ട്രിക് വാഹന വിപണിയെ പിടിച്ചടക്കാനാണ് ടാറ്റയുടെ ലക്ഷ്യം.
ഒറ്റ ചാർജിൽ 300 കിമീ
ഒറ്റ ചാർജിൽ 300 കിലോമീറ്റർ സഞ്ചരിക്കാൻ ശേഷിയുണ്ട് ടാറ്റ നാനോ ഇവി 2024ന്. 2 ചാർജിംഗ് ഓപ്ഷനുകളിലാണ് നാനോ ഇവിക്കുള്ളത്. 15എ ശേഷിയുള്ള ഹോം ചാർജറും ഡിസി ഫാസ്റ്റ് ചാർജറും. 7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബ്ലൂടൂത്ത്, ഇന്റർനെറ്റ് കണക്ടിവിട്ടി, പവർ സ്റ്റീറിംഗ്, എയർബാഗ്, ആന്റി ലോക്ക് ബ്രേക്കിംഗ് പോലുള്ള സുരക്ഷാ ഫീച്ചറുകൾ എന്നിവയും പുതിയ നാനോ ഇവിയിൽ പ്രതീക്ഷിക്കാം. 3-5 ലക്ഷം രൂപയായിരിക്കും നാനോ ഇവിയുടെ വില എന്നാണ് വിലയിരുത്തുന്നത്. എന്നാണ് കാർ മാർക്കറ്റിലെത്തുക എന്ന കാര്യത്തിൽ വെളിപ്പെടുത്തിയിട്ടില്ല.
Explore the features and innovations of the eagerly awaited Tata Nano EV 2024, poised to reshape India’s electric vehicle landscape. With its impressive range, advanced features, and competitive pricing, the Tata Nano EV promises to disrupt the market dynamics and redefine mobility standards.