ഗൂഗിൾ പേ ആപ്പിന് അമേരിക്കയിൽ വന്ന നിരോധനം ഇന്ത്യയിൽ ബാധകമാകുമോ? ആപ്പ് ഉപയോഗം സുരക്ഷിതമാണോ? എന്നീ ചോദ്യങ്ങളാണിപ്പോൾ ഇന്ത്യയടക്കം രാജ്യങ്ങളിൽ ഉയരുന്നത്.
ഗൂഗിൾ പേ ആപ് നിർത്തലാക്കുന്നു എന്ന് കേട്ട് വിഷമിക്കേണ്ട. അതിനേക്കാൾ ഇടപാടുകൾക്ക് എളുപ്പമാണ് ഗൂഗിൾ വാലറ്റ് . പേടിഎം പോലുള്ള വാലറ്റുകൾക്ക് സമാനമായി തന്നെയാണ് പ്രവർത്തനം. “It’s not a wallet. It’s Google Wallet” എന്നാണ് ഗൂഗിളിന്റെ ഉറപ്പ്.
ഗൂഗിൾ പേ ആപ്പ് അമേരിക്കയിൽ പ്രവർത്തനം അവസാനിപ്പിക്കുന്നു എന്നും ഇനി ഗൂഗിൾ പേ വാലറ്റ് ആപ്പ് ആയിരിക്കും ഉണ്ടായിരിക്കുക എന്നുമുള്ള റിപ്പോർട്ട് അടുത്തിടെയാണ് പുറത്ത് വന്നത്. പേടിഎം പോലുള്ള വാലറ്റുകൾക്ക് സമാനമായി തന്നെ പ്രവർത്തിക്കുന്ന ഗൂഗിൾ പേ വാലറ്റ് യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൂടുതൽ ജനപ്രിയമാണ്. ഇ-കൊമേഴ്സ് കമ്പനികളിലും റീട്ടെയ്ൽ സ്റ്റോർ ശൃംഖലകളിലും എല്ലാം ഡിജിറ്റൽ വാലറ്റുകൾ ഇപ്പോൾ വ്യാപകമായി ഉപയോഗിക്കാറുണ്ട്. മൊബൈൽ പേയ്മെൻ്റുകൾ സ്വീകരിക്കുന്ന ബിസിനസുകാർക്കും ഉപയോക്താക്കൾക്കും ഒക്കെ ഒരുപോലെ പ്രിയങ്കരമാണ് വാലറ്റുകൾ.
ഉപയോഗിക്കാൻ എളുപ്പം
ഗൂഗിൾ പേ വാലറ്റ് ഉപയോഗിക്കാൻ എളുപ്പമാണെന്നതാണ് വിദേശ രാജ്യങ്ങളിൽ അതിന്റെ പ്രചാരം വർധിക്കുവാൻ കാരണം.
ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾക്കും ഗൂഗിൾ പേ വാലറ്റ് മികച്ച ഓപ്ഷനാണ്. ക്യൂആർ കോഡ് സ്കാൻ ചെയ്ത് ഇടപാടുകൾ നടത്താം. ഡെബിറ്റ് കാർഡ് ട്രാൻസ്ഫറുകൾക്ക് ഗൂഗിൾ പേ വാലറ്റ് ഫീസ് ഈടാക്കും. ആപ്പിൾ പേയെക്കാൾ ജനകീയവുമാണ്.
ഗൂഗിൾ പേയെക്കാൾ കൂടുതൽ സുരക്ഷിതമാണ് ഗൂഗിൾ വാലറ്റ്. ഡിജിറ്റൽ രേഖകളും ടിക്കറ്റുകളും ഡിജിറ്റൽ കീയും ഈ വാലറ്റിൽ സൂക്ഷിക്കാനാകും. ഓൺലൈൻ ഇടപാടുകൾക്കും ആപ്പ് ഉപയോഗിച്ചുള്ള ഇടപാടുകൾക്കും ഒക്കെ സഹായകരമാണ്. ലോയൽറ്റി കാർഡുകൾ വാലറ്റുമായി ബന്ധിപ്പിക്കാനും സാധിക്കും. ഗൂഗിൾ പേ ഉപയോഗിച്ച് നേടാനാകുന്ന പോലെ തന്നെ കൂടുതൽ റിവാർഡുകൾ ഗൂഗിൾ പേ വാലറ്റിലൂടെയും നേടാനാകും.
മെട്രോ കാർഡുകൾ, വിമാന ടിക്കറ്റുകൾ, ബസ് പാസുകൾ, സിനിമ ടിക്കറ്റുകൾ എന്നിവയെല്ലാം മൊബൈൽ ഫോണിലെ ഗൂഗിൾ വാലറ്റിൽ കരുതാം. ഫ്ലൈറ്റിന്റെ സമയമാറ്റം അടക്കം അറിയാനും സാധിക്കും. ട്രാൻസിറ്റ് കാർഡ് ബാലൻസ് നേരിട്ട് Google മാപ്സിൽ ലോഡ് ചെയ്താൽ ഫണ്ട് കുറയുമ്പോൾ വാലറ്റ് മുന്നറിയിപ്പ് നൽകും.
പേയ്മെൻ്റ് കാർഡുകൾ ഗൂഗിൾ വാലറ്റിൽ ഉൾപ്പെടുത്തിയാൽ ഗൂഗിൾ പേ സ്വീകരിക്കുന്ന എവിടെയും പണമടയ്ക്കാം. ഇടപാടു വിവരങ്ങൾ സുരക്ഷിതമായിരിക്കുകയും ചെയ്യും. അതേസമയം ഗൂഗിൾ പേ സ്വീകരിക്കാത്ത ബാങ്കുകളുമുണ്ട്. അതിനാൽ ബാങ്ക് അക്കൗണ്ടിലേക്ക് വാലറ്റ് ലിങ്ക് ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കണം.
Concerns arise as Google Pay app faces ban in the United States. Is the app usage secure? These questions are now prevalent as its operations cease in India and are expected to transition into Google Wallet. Similar to payment systems like PayPal, Google assures, “It’s not a wallet. It’s Google Wallet.