ലോജിസ്റ്റിക്സ് പാർക്കുകൾക്ക് 7 കോടി വരെ സബ്സിഡി ആനുകൂല്യം , സ്റ്റാമ്പ്ഡ്യൂട്ടി ഇളവ്, വ്യവസായ മേഖലാ പരിഗണന എന്നിവ ഉറപ്പു നൽകുന്ന കരട് ലോജിസ്റ്റിക്സ് നയം അവതരിപ്പിച്ചു സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്.
പത്തേക്കർ സ്ഥലമുള്ള ലോജിസ്റ്റിക്സ് പാർക്കുകൾക്കു 7 കോടി രൂപയും, അഞ്ചു ഏക്കർ സ്ഥലമുള്ള മിനി പാർക്കുകൾക്കു മൂന്നു കോടി രൂപയുമാണ് സബ്സിഡി ശുപാർശ. ലോജിസ്റ്റിക്സ് പാർക്കുകൾ വ്യവസായ മേഖലയായി പ്രഖ്യാപിക്കും. അവയ്ക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് അനുവദിക്കും. പാർക്കുകളുടെ അനുമതിക്ക് ഏക ജാലക സംവിധാനം ഏർപ്പെടുത്തും. ലോജിസ്റ്റിക്സ് ആവശ്യങ്ങൾക്കായി വ്യവസായ ഭൂമി പുനർപാട്ടം ചെയ്യാനും അനുവദിക്കും.
ഒന്നരലക്ഷം കോടി രൂപയുടെ ഉത്പന്നങ്ങൾ പ്രതിവർഷം സംസ്ഥാനത്തേക്കെത്തുന്നുണ്ട്. ഈ സാധ്യത പരമാവധി ലോജിസ്റ്റിക്സ് പാർക്കുകളിലൂടെ മുതലെടുക്കുകയാണ് ലക്ഷ്യം. രാജ്യത്തെ എഫ് എം സി ജി ഉത്പന്നങ്ങളിൽ ആറ് ശതമാനം വിറ്റഴിക്കുന്നതു കേരളത്തിലാണ്. ഇത് പരമാവധി പ്രയോജനപ്പെടുത്തി കേരളത്തിൽ ലോജിസ്റ്റിക്സ് മേഖലയിൽ പരമാവധി തൊഴിൽ അവസരങ്ങൾ കൊണ്ടുവരികയാണ് കരട് നയത്തിലൂടെ ലക്ഷ്യമിടുന്നത്.
ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ സംസ്ഥാന ലോജിസ്റ്റിക്സ് കോഓർഡിനേഷൻ സമിതി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായി സംസ്ഥാന ലോജിസ്റ്റിക്സ് സെൽ, നഗരങ്ങൾക്കായി ലോജിസ്റ്റിക്സ് പരിപാലന സമിതി എന്നിവയും കരട് നയം ഉറപ്പു നൽകുന്നു.
Kerala’s new logistics policy, offering subsidies, stamp duty exemptions, and industry considerations to logistics parks. Learn about the state’s focus on boosting the logistics sector and generating employment opportunities.