ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 9 മണി മുതൽ ഏകദേശം 2 മണിക്കൂർ നീണ്ട ആഗോള നെറ്റ്വർക്ക് ഔട്ടേജ് തകർച്ചയ്ക്ക് ശേഷം ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും തിരിച്ചെത്തി.
തൊട്ടു പിന്നാലെ ഇന്റർനെറ്റിൽ “സൈബർ ആക്രമണം”, “മാർക്ക് സക്കർബർഗ്”, “ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് ഡൗൺ” എന്നിവ മികച്ച സെർച്ചിങ് ട്രെൻഡുകളായി വന്നു .
ലോകം മൊത്തത്തിൽ ഉയർത്തിയ ചോദ്യം ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഹാക്ക് ചെയ്തോ? എന്നായിരുന്നു.
“ഒരു സാങ്കേതിക പ്രശ്നം” കാരണമാണ് രണ്ടു പ്ലാറ്റ്ഫോമുകളിലെയും ചില സേവനങ്ങൾ ആക്സസ് ചെയ്യാൻ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടായതെന്ന് ചൂണ്ടിക്കാട്ടി മെറ്റാ വിശദീകരണവും നൽകിക്കഴിഞ്ഞു.
“പ്ലാറ്റ്ഫോമുകളിലുണ്ടായ ആഘാതം ഞങ്ങൾ എത്രയും വേഗം പ്രശ്നം പരിഹരിച്ചു, ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു,” മെറ്റാ വക്താവ് ആൻഡി സ്റ്റോൺ ഒരു എക്സ് പോസ്റ്റിൽ പ്രതികരിച്ചു.
എന്നിരുന്നാലും, ആഗോള തടസ്സത്തിന് കാരണമായ യഥാർത്ഥ പ്രശ്നം എന്താണെന്നു മെറ്റാ വെളിപ്പെടുത്തിയതിയിട്ടില്ല.
ഇലോൺ മസ്കിൻ്റെ എക്സിനെ പക്ഷെ ഈ ആഗോള തടസ്സം ബാധിച്ചില്ല.മെറ്റാ പ്ലാറ്റ്ഫോമുകളിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ റിപ്പോർട്ടുചെയ്യാൻ ഉപയോക്താക്കൾ ഉപയോഗിച്ച എലോൺ മസ്കിൻ്റെ എക്സ് പ്ലാറ്റ്ഫോം ഈ സമയം കൂടുതൽ സജീവമായി.
മെറ്റാ പ്ലാറ്റ്ഫോമുകളുടെ ഉടമസ്ഥതയിലുള്ള ഫെയ്സ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും ചൊവ്വാഴ്ച ഒരു തകരാറുണ്ടായത് ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ ബാധിച്ചു.
ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി ഉപയോക്താക്കൾക്ക് മെറ്റാ പ്ലാറ്റ്ഫോമുകളായ Facebook, Instagram എന്നിവയിൽ ലോഗിൻ പ്രശ്നങ്ങൾ നേരിട്ടു, വീഡിയോ അപ് ലോഡിങ്, ലൈവ് സ്ട്രീമിംഗ് എന്നിവയെല്ലാം തടസപ്പെട്ടിരുന്നു.
2021-ൽ മെറ്റയുടെ പ്ലാറ്റ്ഫോമുകൾക്ക് സമാനമായ തകരാർ അനുഭവപ്പെട്ട ചരിത്രമുണ്ട്.
Facebook, Instagram, WhatsApp എന്നിവ 2021-ൽ ഏകദേശം 6 മണിക്കൂർ നീണ്ടുനിന്ന സമാനമായ ഒരു തകരാർ അനുഭവിക്കുകയും അത് ലോകമെമ്പാടുമുള്ള 3 ബില്ല്യണിലധികം ഉപയോക്താക്കളെ ബാധിക്കുകയും ചെയ്തു.
പതിവ് അറ്റകുറ്റപ്പണികൾക്കിടയിലുള്ള ഒരു സാങ്കേതിക പ്രശ്നത്തെ തുടർന്നാണ് തകരാർ സംഭവിച്ചതെന്ന് അന്ന് ഫേസ്ബുക്ക് പ്രതികരിച്ചിരുന്നു .
അന്ന് മെയ്ന്റനൻസ് സമയത്ത് മെറ്റയുടെ എഞ്ചിനീയർമാർ പുറപ്പെടുവിച്ച ഒരു കമാൻഡ് അതിൻ്റെ നെറ്റ്വർക്കിലെ എല്ലാ കണക്ഷനുകളും അബദ്ധത്തിൽ എടുത്തുകളഞ്ഞു, അതോടെ ആഗോളതലത്തിൽ ഫേസ്ബുക്ക് ഡാറ്റാ സെൻ്ററുകൾ സേവനങ്ങൾ വിച്ഛേദിക്കുകയായിരുന്നു.
അത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാൻ “ടെസ്റ്റിംഗ്, ഡ്രില്ലുകൾ, മൊത്തത്തിലുള്ള പ്രതിരോധം” എന്നിവ ശക്തിപ്പെടുത്തുമെന്ന് അന്നത്തെ ഫേസ്ബുക്ക് ഉപഭോക്താക്കൾക്ക് ഉറപ്പു നൽകിയിരുന്നു
The recent global outage affecting Meta-owned platforms Facebook and Instagram, its impact on users and employees, and the concerns it raises about digital platform reliability and accountability.