സാമ്പത്തിക മേഖലയിൽ ഉത്തരവാദിത്വം ഏറെയും വനിതകൾക്ക് തന്നെ എന്ന മറ്റൊരു വസ്തുത കൂടി അന്താരാഷ്ട്ര വനിതാ ദിനത്തിൽ പുറത്തു വരുന്നു. വായ്പാ കടം സമയബന്ധിതമായി വീട്ടുന്നതിൽ ഇന്ത്യയിലെ പുരുഷൻമാരേക്കാൾ കൂടുതൽ ഉത്തരവാദിത്തം സ്ത്രീകൾക്കാണ് എന്നാണ് സർവേ ഫലങ്ങൾ തെളിയിക്കുന്നത് . അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി ഫിൻടെക് പ്ലാറ്റ്ഫോമായ ഫൈബ് നടത്തിയ സർവേയെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് ഈ കണ്ടെത്തൽ.
വനിതകൾ മികച്ച രീതിയിൽ സാമ്പത്തികം കൈകാര്യം ചെയ്യുന്നതായും കടത്തോടുള്ള സ്ത്രീകളുടെ സമീപനത്തെയും വിവേകത്തോടെ തീരുമാനം എടുക്കുന്ന ശീലങ്ങളെയും സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നുവെന്നും പഠനം പറയുന്നു.
പുതുതായി വായ്പ വാങ്ങുന്നവരുടെ എണ്ണത്തിൽ new-to-credit NTC കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്ത്രീകളുടെ എണ്ണം വൻതോതിൽ ഉയർന്നു. 2019ൽ 18 ശതമാനമായിരുന്നത് 2023ൽ 40 ശതമാനമായാണ് വർധിച്ചത്.
പുതുതായി വായ്പ വാങ്ങുന്ന പുരുഷന്മാരുടെ എണ്ണം 22 % കണ്ട് ഇടിഞ്ഞു. 2019ൽ 82 ശതമാനമായിരുന്നത് 2023 ൽ 60 ശതമാനമായാണ് കുറഞ്ഞത്.
പ്രതിമാസ ഗഡു സമയബന്ധിതമായി തിരിച്ചടയ്ക്കുന്നതിൽ സ്ത്രീകൾ പുരുഷൻമാരെ അപേക്ഷിച്ച് 10 ശതമാനം കൂടുതൽ ഉത്തരവാദിത്തം പുലർത്തുന്നുണ്ടെന്ന് സർവേ തെളിയിക്കുന്നു.
പുതുതായി വായ്പ എടുക്കുന്ന വനിതകളുടെ പ്രായം കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഉയർന്നതായും പഠനം സൂചിപ്പിക്കുന്നു. ആദ്യ വായ്പ എടുക്കുന്നവരുടെ ശരാശരി പ്രായം 2019ൽ 26 വയസ്സായിരുന്നു . ഇത് 2023ൽ 31 ആയി ഉയർന്നു.
സ്ത്രീകളുടെ ഉത്തരവാദിത്തമുള്ള കടമെടുക്കൽ ശീലങ്ങൾക്ക് പഠനം ഊന്നൽ നൽകി. വായ്പയെടുക്കുന്നവരുടെ തിരിച്ചടവും ഉപഭോക്തൃസ്വഭാവവും മനസിലാക്കുന്നതിനു വേണ്ടിയാണ് പഠനം നടത്തിയതെന്ന് ഫൈബ് സഹസ്ഥാപകനും സിഇഒയുമായ അക്ഷയ് മെഹ്റോത്ര പറഞ്ഞു.
സർവേയിൽ പങ്കെടുത്ത സ്ത്രീകളിൽ, 13% ക്രെഡിറ്റ് കാർഡ് ഉടമകൾ പതിവായി വായ്പ എടുക്കുന്നു, 18% ക്രെഡിറ്റ് കാർഡ് ഉടമകളല്ലെങ്കിലും മറ്റ് വായ്പാ ഓപ്ഷനുകൾ തിരഞ്ഞെടുക്കുന്നു. കൂടാതെ 22% സ്ത്രീകളും പരിമിതമായ ക്രെഡിറ്റ് ചരിത്രമുള്ള വിഭാഗത്തിൽ പെടുന്നു. ഈ പ്രവണത കാരണം തങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുവാനായി രാജ്യത്ത് വായ്പ എടുക്കുന്ന സ്ത്രീകളുടെ പ്രാതിനിധ്യം വർധിക്കുന്നതായി കാണിക്കുന്നു.
Women are taking charge in the financial sector, with a special focus on their increasing responsibility and decision-making abilities, highlighted on International Women’s Day.