Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇറാന് $3 ബില്യൺ കൈമാറിയെന്ന വാർത്ത നിഷേധിച്ച് UAE

13 June 2026

ഇന്ത്യയ്ക്ക് ഇരുന്നൂറിലധികം ഉപഗ്രഹങ്ങൾ ആവശ്യം

13 June 2026

ഡ്രോൺ ബോട്ടിന് പിന്നിൽ ഇന്ത്യൻ കരുത്ത്

13 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മിഷന്‍ 1000 പദ്ധതിയിലേക്ക് സംരംഭങ്ങള്‍
Uncategorized

മിഷന്‍ 1000 പദ്ധതിയിലേക്ക് സംരംഭങ്ങള്‍

വ്യവസായ വകുപ്പിന്റെ മിഷന്‍ 1000 പദ്ധതിയിലേയ്ക്ക് 61 MSMEകള്‍ കൂടി തെരഞ്ഞെടുക്കപ്പെട്ടു
News DeskBy News Desk9 March 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വ്യവസായ വകുപ്പ് നടപ്പാക്കുന്ന മിഷന്‍ 1000 പദ്ധതിയിലേയ്ക്ക് ഇതുവരെ തെരഞ്ഞെടുക്കപ്പെട്ട സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ  എണ്ണം 149 ആയി. നാല് വര്‍ഷത്തിനകം 1000 MSMEകളുടെ ആകെ വിറ്റുവരവ് ഒരു ലക്ഷം കോടിയായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്  ഈ പദ്ധതി.

കഴിഞ്ഞ ഡിസംബറില്‍ നടന്ന സംസ്ഥാനതല അംഗീകാര സമിതിയുടെ പ്രഥമ യോഗത്തില്‍ 88 എംഎസ്എംഇകള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നു.  ഫെബ്രുവരിയില്‍ നടന്ന രണ്ടാമത്തെ  യോഗത്തില്‍ 61 എംഎസ്എംഇകളെ കൂടി ഈ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്തു.

 103 അപേക്ഷകളാണ് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് സമിതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചത്. അതില്‍ 60 മാര്‍ക്കിന് മുകളില്‍ ലഭിച്ച 61 അപേക്ഷകള്‍ മിഷന്‍ 1000 പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതില്‍ 20 സംരംഭങ്ങള്‍ സൂക്ഷ്മ വിഭാഗത്തില്‍ നിന്നും, 30 എണ്ണം ചെറുകിട വിഭാഗത്തിലും,11 എണ്ണം ഇടത്തരം വിഭാഗത്തില്‍ നിന്നുമാണ്.

 വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ലയുടെ അദ്ധ്യക്ഷനായ സമിതിയിൽ  വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ കണ്‍വീനറും കിന്‍ഫ്ര എംഡി സന്തോഷ് കോശി, ബാങ്കേഴ്സ് കമ്മിറ്റി സംസ്ഥാനതല കണ്‍വീനര്‍ എസ്. പ്രേംകുമാര്‍ എന്നിവര്‍ അംഗങ്ങളാണ്.

 തെരഞ്ഞെടുക്കപ്പെട്ട സംരംഭങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ എംപാനല്‍ ചെയ്ത ഏതെങ്കിലും കണ്‍സള്‍ട്ടന്‍റിന്‍റെ സഹായത്തോടെ സ്കെയില്‍ അപ്പ് ഡി പി ആര്‍ തയ്യാറാക്കണം. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്.  

മിഷന്‍ 1000 ന്‍റെ ഭാഗമായി വിപുലീകരിക്കുന്ന എംഎസ്എംഇകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തവയും 2023 മാര്‍ച്ച് 31 നകം കുറഞ്ഞത് 3 വര്‍ഷമെങ്കിലും പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചവയും ആയിരിക്കണം. മാത്രമല്ല ഉത്പാദന സേവന മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവയും ആയിരിക്കണം.

 തെരഞ്ഞെടുക്കപ്പെട്ട എംഎസ്എംഇ യൂണിറ്റുകള്‍ക്ക് മൂലധന നിക്ഷേപ സബ്സിഡി 40 ശതമാനം വരെ (പരമാവധി 2 കോടി രൂപ) നല്‍കും. പ്രവര്‍ത്തന മൂലധന വായ്പകള്‍ക്ക് പലിശ നിരക്കിന്‍റെ 50 ശതമാനം വരെ പലിശ ഇളവ് (50 ലക്ഷം രൂപ വരെ) ഉണ്‍ണ്ടായിരിക്കും. യൂണിറ്റ് വിപുലീകരിക്കുന്നതിനുള്ള ഡിപിആര്‍ തയ്യാറാക്കുന്നതിനായി ഒരു സംരംഭത്തിന് ഒരു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നല്‍കും. യൂണിറ്റുകളെ സഹായിക്കുന്നതിനായി വ്യവസായ വകുപ്പില്‍ നിന്ന് ഒരു ഉദ്യോഗസ്ഥനെയും നിയമിക്കും.

Mission 1000, an initiative aiming to elevate 149 small and medium enterprises towards achieving a collective turnover of one trillion rupees. Key stakeholders discuss the project’s progress and its impact on the state’s economic landscape.

Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്

11 June 2026

ബ്രഹ്മപുരത്ത് തെരുവ് നായകൾക്ക് ഷെൽട്ടറുകൾ സ്ഥാപിക്കും

7 February 2026

മലയാളി സ്റ്റാർട്ടപ്പിന് ദേശീയ പേറ്റന്റ്

6 January 2026

റഷ്യൻ തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ഇന്ത്യൻ തൊഴിലാളികൾ

30 December 2025
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇറാന് $3 ബില്യൺ കൈമാറിയെന്ന വാർത്ത നിഷേധിച്ച് UAE
  • ഇന്ത്യയ്ക്ക് ഇരുന്നൂറിലധികം ഉപഗ്രഹങ്ങൾ ആവശ്യം
  • ഡ്രോൺ ബോട്ടിന് പിന്നിൽ ഇന്ത്യൻ കരുത്ത്
  • അപൂർവ ധാതു പ്ലാന്റുകൾ സ്ഥാപിക്കാൻ വമ്പൻമാർ
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇറാന് $3 ബില്യൺ കൈമാറിയെന്ന വാർത്ത നിഷേധിച്ച് UAE
  • ഇന്ത്യയ്ക്ക് ഇരുന്നൂറിലധികം ഉപഗ്രഹങ്ങൾ ആവശ്യം
  • ഡ്രോൺ ബോട്ടിന് പിന്നിൽ ഇന്ത്യൻ കരുത്ത്
  • അപൂർവ ധാതു പ്ലാന്റുകൾ സ്ഥാപിക്കാൻ വമ്പൻമാർ
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil