84 ലക്ഷം പുതിയ ഓഹരികൾ ഐപിഒ വഴി വിൽപനയ്ക്കു ലഭ്യമാക്കി വാഹന വില്പന സർവീസ് സേവന മേഖലയിലെ പോപ്പുലർ ഗ്രൂപ്പ്. വാഹന വ്യവസായത്തിൽ ഏഴു പതിറ്റാണ്ടിലേറെ പിന്നിട്ടുകഴിഞ്ഞ കുറ്റൂക്കാരൻ ഗ്രൂപ്പിലെ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ലിമിറ്റഡ് വികസനത്തിനായുള്ള മൂലധനം സ്വരൂപിക്കാൻ ഓഹരികളുടെ ആദ്യ പൊതു വിൽപന IPO നടത്തുന്നു. 602 കോടി രൂപയുടെ സമാഹരണം ലക്ഷ്യമിട്ടുള്ള ഐപിഒ മാർച്ച് 12ന് ആരംഭിക്കും.
കേരളത്തിനൊപ്പം ഗുജറാത്ത്, യു.പി, മഹാരാഷ്ട്ര തുടങ്ങി ഉത്തരേന്ത്യയിലേതുൾപ്പെടെയുള്ള വിപണികളിലും കമ്പനിക്കു ശക്തമായ സാന്നിധ്യമുണ്ട്.
മാരുതി സുസുക്കി, ഹോണ്ട, ജെഎൽആർ ഡീലർഷിപ്പുകളിലൂടെ എൻട്രി ലെവൽ കാറുകൾ മുതൽ ആഡംബര വാഹനങ്ങൾ വരെ വിപണനം ചെയ്യുന്ന ഗ്രൂപ്പ് വാണിജ്യ വാഹന വിഭാഗത്തിൽ ടാറ്റ മോട്ടോഴ്സിന്റെയും ഭാരത് ബെൻസിന്റെയും പ്രമുഖ വിൽപനക്കാരാണ്. വൈദ്യുത ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ വിഭാഗത്തിൽ എഥർ, പിയാജിയോ എന്നിവയുടെ ഡീലർഷിപ്പാണു ഗ്രൂപ്പിനുള്ളത്.
ഇരുചക്ര വാഹനങ്ങൾ മുതൽ ട്രക്കുകൾ വരെയുള്ളവയുടെ വിൽപനയും സർവീസിങ്ങും നടത്തുന്ന പോപ്പുലർ ‘പ്രീ – ഓൺഡ്’ വാഹനങ്ങളുടെ വിൽപന, പരസ്പര കൈമാറ്റം എന്നിവയ്ക്കുള്ള സൗകര്യവും നൽകുന്നു. വാഹനങ്ങളുടെ അനുബന്ധ ഘടകങ്ങളും മറ്റും വിതരണം ചെയ്യുന്ന കമ്പനി ‘തേഡ് പാർട്ടി’ ഇൻഷുറൻസ് ഉൽപന്നങ്ങളും ധനസേവന ഉൽപന്നങ്ങളും വിപണനം നടത്തുന്നുണ്ട്.
ഇവയ്ക്കെല്ലാം പുറമെ ഡ്രൈവിങ് സ്കൂളുകളുടെ വിപുലമായ ശൃംഖലയുമുണ്ട്.
2023 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയ വരുമാനം 4892.63 കോടിയാണ്.
ഐപിഒ വഴി വിൽപനയ്ക്കു ലഭ്യമാക്കുന്നതിൽ 84 ലക്ഷം പുതിയ ഓഹരികളാണ്. 35% ഓഹരികളാണു ചില്ലറ നിക്ഷേപകർക്കായി നീക്കിവയ്ക്കുന്നത്. 280 – 295 രൂപയാണു ‘പ്രൈസ് ബാൻഡ്’. 602 കോടി രൂപയുടെ സമാഹരണം ലക്ഷ്യമിട്ടുള്ള ഐപിഒ മാർച്ച് 12ന് ആരംഭിക്കും. 14ന് ഇഷ്യു അവസാനിക്കും. 19ന് സ്റ്റോക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും.
Popular Vehicles and Services Limited’s IPO offering of 84 lakh new shares to raise capital for development. The IPO, aiming to raise Rs 602 crore, begins on March 12. Explore the company’s presence in the automotive industry and its offerings.