എല്ലാ ഇന്ത്യൻ നഗരങ്ങളിലെയും ഓഫീസുകൾ പൂട്ടി സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന എഡ്ടെക് കമ്പനി ബൈജൂസ്. ബംഗളൂരു നോളജ് പാർക്കിൽ സ്ഥിതി ചെയ്യുന്ന ഹെഡ്കോർട്ടേഴ്സ് ഒഴിച്ചുള്ള എല്ലാ ഓഫീസുകളും ബൈജൂസ് ഒഴിവാക്കിയതായാണ് റിപ്പോർട്ട്. രാജ്യത്താകമാനമായി 300 ട്യൂഷൻ സെന്ററുകളാണ് ബൈജൂസിന് ഉള്ളത്.
ഇവിടങ്ങളിലെ ജീവനക്കാരോടെല്ലാം വർക്ക് ഫ്രം ഹോമിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗളൂരുവിലെ ആസ്ഥാനത്ത് ജോലി ചെയ്യുന്നവരോട് മാത്രമാണ് വർക്ക് ഫ്രം ഹോം ആവശ്യപ്പെടാത്തത്.
റൈറ്റ്സ് ഇഷ്യു ഓഫറിങ്ങ് വഴി സമാഹരിച്ച ഫണ്ടിന്റെ സാധുതയുമായി ബന്ധപ്പെട്ട് നിക്ഷേപകരും ബൈജൂസും തമ്മിൽ തർക്കം നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് പുതിയ വിഷയം.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബൈജൂസ് 75% ജീവനക്കാർക്കും ഫെബ്രുവരിയിലെ മുഴുവൻ ശമ്പളവും നൽകിയിട്ടില്ല എന്നാണ് റിപ്പോർട്ട്. നിലവിൽ 14,000 ജീവനക്കാരാണ് ഇന്ത്യയിൽ ബൈജൂസിന് വേണ്ടി പ്രവർത്തിക്കുന്നത്. ബൈജൂസിന്റെ ഇന്ത്യ സിഇഒ അർജുൻ മോഹന്റെ പുനക്രമീകരണ നടപടികളുടെ ഭാഗമായാണ് രാജ്യത്തെ ഓഫീസ് മുറികൾ ഒഴിയുന്നത് എന്നാണ് റിപ്പോർട്ട്. ആറുമാസമായി ഇതിന് വേണ്ടിയുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Byju’s decision to relinquish all its offices across India, except its headquarters in Bengaluru, amid a liquidity crisis and investor disputes. Learn about the impact on employees and the strategic restructuring plan led by Byju’s India CEO, Arjun Mohan.