കാർഷിക മേഖലയിൽ വനിതാ ശാക്തീകരണം ഉറപ്പാക്കി കൊണ്ട് നമോ ഡ്രോൺ ദീദികൾക്ക് 1000 ഡ്രോണുകൾ കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുത്ത 10 പ്രദേശങ്ങളിൽ നിന്നുള്ള വനിതകൾക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡ്രോണുകൾ കൈമാറിയത്.
സശക്ത് നാരീ വികസിത് ഭാരത് പ്രോഗ്രാമിന്റെ ഭാഗമായി സ്വയം സഹായ സംഘങ്ങൾക്ക് ബാങ്ക് ലോണുകളും വിതരണം ചെയ്തു. ഡൽഹി ഇന്ത്യൻ അഗ്രികൾച്ചറൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഡ്രോണുകൾ വിതരണം ചെയ്തത്. ചരിത്ര സംഭവമാണ് നടന്നതെന്നും വരും വർഷങ്ങളിൽ ഡ്രോൺ ടെക്നോളജി രാജ്യത്ത് കൂടുതൽ വ്യാപിക്കുമെന്നും നമോ ഡ്രോൺ ദീദീകൾക്ക് മികച്ച വരുമാനമുണ്ടാക്കാനുള്ള അവസരമാണ് വന്നിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 10 വർഷം കൊണ്ട് സ്വയം സഹായ സംഘങ്ങൾ ഉണ്ടാക്കിയിരിക്കുന്ന നേട്ടം പഠനവിഷയമാക്കേണ്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാൽ, പലചരക്ക് സാധനങ്ങൾ ഡെലിവറി ചെയ്യാനുള്ള മാധ്യമമായി ഡ്രോൺ ഉപയോഗിക്കും. മരുന്നുകളും മറ്റും ഡ്രോൺ വഴി വിതരണം ചെയ്യാൻ സാധിക്കും. വനിതകളെ ഡ്രോൺ പൈലറ്റുകളാകാൻ നമോ ഡ്രോൺ ദീദീ യോജന സഹായിക്കും.
എംഎസ് ധോനി പിന്തുണ നൽകുന്ന ഗരുഡ എയ്റോസ്പെയ്സ് വികസിപ്പിച്ച കിസാൻ ഡ്രോണുകളാണ് പ്രധാനമന്ത്രി വിതരണം ചെയ്തത്. 22 സംസ്ഥാനങ്ങളിൽ നിന്നുള്ള സ്വയം സഹായ സംഘങ്ങൾക്കാണ് ഡ്രോണുകൾ വിതരണം ചെയ്തത്. കാർഷിക ആവശ്യങ്ങൾക്ക് ഡ്രോണുകൾ ഉപയോഗിക്കാൻ വനിതകളെ പരിശീലിപ്പിക്കുകയാണ് നമോ ഡ്രോൺ ദീദീ പദ്ധതി. ഡ്രോൺ ഉപയോഗിച്ച് വിള നിരീക്ഷിക്കാനും വളവും മറ്റും പ്രേ ചെയ്യാനും വനിതകളെ പരിശീലിപ്പിക്കും.
Prime Minister Narendra Modi’s recent allocation of ₹10,000 crore in bank loans and capitalization support to Self-Help Groups (SHGs) during the “Sashakt Nari – Viksit Bharat” event. Discover how PM Modi’s initiatives, including the PM Suryaghar scheme and support for women drone pilots, are empowering women and expanding opportunities.