ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ ടാൻസാനിയക്കാരനാണ് കിലി പോളി. കിലിയുടെ ഏറ്റവും പുതിയ വീഡിയോയും മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ്.
കലാഭവൻ മണിയുടെ ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ എന്ന പാട്ടിന് ചുണ്ടനക്കി കൊണ്ടാണ് കിലി പോളി ഇത്തവണ സോഷ്യൽ മീഡിയയിൽ തരംഗമായത്. നാടൻ പാട്ടിന്റെ വീഡിയോയ്ക്ക് താഴെ നിരവധി മലയാളം കമന്റുകളാണ് വന്നിരിക്കുന്നത്. മലയാളം പാട്ടുകൾക്ക് ചുണ്ടനക്കി കൊണ്ടുള്ള റീലുകൾ കിലി ഇൻസ്റ്റാഗ്രാമിൽ ഇടാൻ തുടങ്ങിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂവെങ്കിലും നിരവധി മലയാളികളാണ് കിലിയെ ഫോളോ ചെയ്യുന്നതും റീൽസ് ലൈക്ക് ചെയ്യുന്നതും. ലക്ഷ കണക്കിന് ലൈക്കുകളാണ് കിലിയുടെ ഓരോ വീഡിയോയ്ക്കും ലഭിച്ചു കൊണ്ടിരിക്കുന്നത്.
പരമ്പരാഗത ടാർസാനിയൻ വസ്ത്രങ്ങൾ ധരിച്ച് മലയാളം പാട്ടുകളുടെ ഉച്ചാരണത്തിന് അനുസരിച്ച് ചുണ്ടനക്കുന്ന കിലിയുടെ വീഡിയോകൾക്ക് ഏറെയാണ് ആരാധകർ. ഇതിന് മുമ്പ് പൂമാനമേ, സ്വയം വര ചന്ദ്രികേ, മലയാളി പെണ്ണേ, തുടങ്ങി നിരവധി മലയാളം പാട്ടുകൾ കിലി പാടിയിട്ടുണ്ട്. ഷേർഷയിലെ കെ രാത്ത് ലാംബിയാം ലാംബിയാം എന്ന ഹിന്ദി ഗാനം പാടിയതോടെയാണ് കിലി ഇന്ത്യൻ കാണികൾക്കിടയിൽ പ്രശസ്തനായത്. കിലിയും സഹോദരി നീമ പോളും ചേർന്നാണ് റീലുകൾ ചെയ്യാറുള്ളത്.
ജോസഫ് സിനിമയിലെ പൂമുത്തോളെ എന്ന പാട്ടും പുഷ്പയിലെ ശ്രീവല്ലി എന്ന പാട്ടും പാടിയത് ഹിറ്റായിരുന്നു. പിന്നീട് ധാരാളം മലയാളം പാട്ടുകൾ റീൽസ് ചെയ്യാൻ തുടങ്ങി. കമന്റുകളും കുറവല്ല, നാട്ടുവിട്ടുപോയ ഉണ്ണീ മടങ്ങി വരൂ, ഇത് എന്റെ അനീഷേട്ടൻ തന്നെ, മലയാളികളുടെ ഉണ്ണിക്കുട്ടൻ, നീ കിലിയല്ല മലയാളികളുടെ ഉണ്ണിക്കുട്ടൻ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് കീഴിൽ വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മികച്ച ഇന്റർനാഷണൽ ക്രിയേറ്റർക്കുള്ള അവാർഡ് കിലി പോൾ നേടിയിരുന്നു. 2022ൽ പ്രധാനമന്ത്രി നരേന്ദ്രമോദി കിലി പോളിനെപറ്റി മൻകി ബാത്തിൽ പറഞ്ഞിരുന്നു. ടാൻസാനിയയിൽ ഇന്ത്യൻ ഹൈ കമ്മീഷന്റെ നേരിട്ടുള്ള ആദരവും കിലി ഏറ്റുവാങ്ങിയിരുന്നു. ടാൻസാനിയയിലെ ഉൾഗ്രാമത്തിൽ കൃഷിയും കാലിവളർത്തലും ഉപജീവനമാക്കിയാണ് കിലിയും നീമയും കഴിയുന്നത്. ഇന്ന് കിലിക്ക് ലക്ഷകണക്കിനാണ് ഫോളോവേഴ്സുണ്ട്.
The journey of Kili Paul, a beloved figure on Instagram known for his captivating content blending traditional Tarsanian attire with Malayali music. Discover how he rose to social media stardom and earned recognition for promoting Indian culture.