ബിജെപി ഫ്രീ റീചാർജ് യോജനയിൽ എല്ലാ ഇന്ത്യക്കാർക്കും 3 മാസത്തേക്ക് സൗജന്യമായി മൊബൈൽ റീചാർജ് ചെയ്തു കൊടുക്കുന്നു. ഫ്രീ റീചാർജ് ലഭിക്കാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക! ഇങ്ങനെ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ നിങ്ങൾ കണ്ടിട്ടുണ്ടോ? 2024 തിരഞ്ഞെടുപ്പിൽ കൂടുതൽ ആളുകൾ ബിജെപിക്ക് വോട്ട് ചെയ്യാനാണ് ഫ്രീ റീചാർജ് യോജന നടപ്പാക്കുന്നത് എന്നും പോസ്റ്റിൽ കാണാം. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ പോസ്റ്റ് കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്തവർ കുറവല്ല. എന്താണ് ഈ പോസ്റ്റിന് പിന്നിലെ യാഥാർഥ്യം. ശരിക്കും ബിജെപി സർക്കാർ വോട്ട് ലഭിക്കാനായി മൂന്ന് മാസത്തേക്ക് 239 രൂപയുടെ റീചാർജ് ചെയ്ത് കൊടുക്കുന്നുണ്ടോ?
ലിങ്കിലൊന്ന് ക്ലിക്ക് ചെയ്യണോ?
ബിജെപി ഫ്രീ റീചാർജ് യോജനയിൽ 3 മാസത്തേക്ക് സൗജന്യ റീചാർജ് ലഭിച്ചു എന്ന തരത്തിൽ ചിലർ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ channeliam.com നടത്തിയ ഫാക്ട് ചെക്കിൽ ഇത് വ്യാജമാണെന്ന് കണ്ടെത്തി. ബിജെപിക്ക് വോട്ട് ചെയ്യാം, ഒരിക്കൽ കൂടി ബിജെപി സർക്കാരിനെ കൊണ്ടുവരാം എന്നും പോസ്റ്റിൽ കാണാം.
സൗജന്യ റീചാർജ് ലഭിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15 ആണ് എന്ന് തരത്തിൽ ലിങ്ക് സഹിതമുള്ള പോസ്റ്റ് വാട്സാപ്പിലും ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പ്രചരിക്കുന്നുണ്ട്.
എന്നാൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഈ വെബ് അഡ്രസിൽ പേജ് നിലവിലില്ല എന്നു കാണാം. ബിജെപി ഫ്രീ റീചാർജ് യോജന എന്ന പേരിൽ എന്തെങ്കിലും പദ്ധതികൾ പ്രഖ്യാപിച്ചതായി ഒരു മാധ്യമവും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ബിജെപിയുടെ സാമൂഹിക മാധ്യമ പേജുകളിലോ കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ ഇത്തരമൊരു പ്രഖ്യാപനം നടത്തിയതായി കാണാനും കഴിയില്ല.
മാത്രമല്ല ബിജെപിയുടെ യഥാർഥ വെബ്സൈറ്റ് ഡൊമെയ്നല്ല പോസ്റ്റിൽ തന്നിരിക്കുന്ന ലിങ്കിലെ ഡൊമെയ്ൻ.
ChannelIAM Fact Check debunks the false claim circulating on social media about Prime Minister Narendra Modi offering free recharge for votes in the upcoming Lok Sabha elections. Stay informed and vigilant against misinformation.