നമ്മുടെ രാജ്യത്തിന്റെ നല്ല ഭാവിയിലേക്കുള്ള മാതാപിതാക്കളുടെ നിക്ഷേപമാണ് പ്രഗ്യാനന്ദ! അതുപോലെ നമ്മുടെ ഗ്രഹത്തിന്റെ നല്ല ഭാവിക്ക് ഈ ഇലക്ട്രിക് XUV400 നൽകുന്നു. ആനന്ദ് മഹീന്ദ്ര എന്ന അതികായൻ കുറിച്ചു. 2023-ൽ FIDE (ഇൻ്റർനാഷണൽ ചെസ് ഫെഡറേഷൻ) ചെസ് ലോകകപ്പ് ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ചെസ്സ് കളിക്കാരൻ കൂടിയായിരുന്നു 18-കാരനായ പ്രഗ്യാനന്ദ. പ്രഗ്യാനന്ദ എന്ന ബുദ്ധിരാക്ഷനെ സൃഷ്ടിച്ച മാതാപിതാക്കളോടുള്ള ആരാധനയാണ് വാഹനം സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര പ്രകടിപ്പിച്ചത്.
കഴിഞ്ഞ വർഷം നടന്ന ചെസ് ലോകകപ്പ് ഫൈനലിൽ ഒന്നാം നമ്പർ താരമായ മാഗ്നസ് കാൾസനോട് ടൈബ്രെക്കേറിലാണ് പ്രഗ്നാനന്ദ പരാജയപ്പെട്ടത്. പരാജയപ്പെട്ടെങ്കിലും രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ താരത്തിന്റെ മാതാപിതാക്കളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് മഹീന്ദ്ര വാഹനം സമ്മാനമായി നൽകുമെന്ന് അറിയിച്ചിരുന്നത്. ഹരിത ഗൃഹത്തിന് ഇലക്ട്രിക്ക് വാഹനങ്ങൾ പോലെ മകന്റെ താല്പര്യം വളർത്തിയതിനും അവനു നിരന്തരമായ പിന്തുണ നൽകിയതിനും മാതാപിതാക്കളായ നാഗലക്ഷ്മിയ്ക്കും രമേഷ്ബാബുവിനും XUV 400 സമ്മാനിക്കുമെന്നാണ് അന്ന് ആനന്ദ് മഹീന്ദ്ര എക്സിൽ കുറിച്ചത്. അതിനു പിന്നാലെ പ്രഗ്നാനന്ദയെ ആദരിക്കുന്നതിനായി മഹീന്ദ്ര ഒരു ചടങ്ങു സംഘടിപ്പിക്കുകയും ആ ചടങ്ങിൽ വെച്ച് താരത്തിന്റെ മാതാപിതാക്കൾക്ക് ഇലക്ട്രിക്ക് എസ് യു വി സ്പെഷ്യൽ എഡിഷന്റെ താക്കോൽ കൈമാറുകയും ചെയ്തു.
മാതാപിതാക്കൾക്കൊപ്പമെത്തിയാണ് താരം എക്സ് യു വി 400 താക്കോൽ സ്വീകരിച്ചത്. കാർ ഡെലിവറി സമയത്ത് മാതാപിതാക്കളോടൊപ്പം നിൽക്കുന്ന ചിത്രം എക്സ് പ്ലാറ്റ്ഫോമിൽ പങ്ക് വച്ചുകൊണ്ട് പ്രഗ്നാനന്ദ മഹീന്ദ്ര ചെയർപേഴ്സണോട് നന്ദി പറഞ്ഞു. പ്രഗ്നാനന്ദ കുറിച്ച വാക്കുകൾ ഇപ്രകാരമാണ് “എക്സ് യു വി 400 സ്വീകരിച്ചു. എന്റെ മാതാപിതാക്കൾ വളരെ ആഹ്ളാദത്തിലാണ്. നന്ദി, ആനന്ദ് മഹീന്ദ്ര സർ.”
മുമ്പ്, നീരജ് ചോപ്ര, അവനി ലേഖര, ദീപ മാലിക്, പി വി സിന്ധു, സാക്ഷി മാലിക് എന്നിവരുൾപ്പെടെ വിവിധ കായിക താരങ്ങൾക്കും ഒളിമ്പ്യൻമാർക്കും മറ്റ് നിരവധി ഇന്ത്യൻ അത്ലറ്റുകൾക്കും അദ്ദേഹം തന്റെ മഹീന്ദ്ര എസ്യുവികൾ സമ്മാനിച്ചിട്ടുണ്ട്.
മഹീന്ദ്രയുടെ ലൈനപ്പിലെ ഒരേയൊരു ഇലക്ട്രിക് എസ്യുവിയാണ് മഹീന്ദ്ര XUV400 EV . 6 എയര്‍ബാഗും മറ്റു സുരക്ഷാ ഫീച്ചറുകളുമുള്ള മഹീന്ദ്രയുടെ 5 സീറ്റര്‍ എക്സ് യു വി 400 EV, 20 ലക്ഷത്തില്‍ കുറവു വിലയിലുള്ള ഏറ്റവും സുരക്ഷയുള്ള വാഹനങ്ങളിലൊന്ന് എന്നു വിശേഷിപ്പിക്കാം. വില ആരംഭിക്കുന്നത് 15.49 ലക്ഷം രൂപ മുതല്‍ 19.19 ലക്ഷം രൂപ വരെയാണ് . 34.5 kWh, 39.4 kWh. എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ യഥാക്രമം 375 കി.മീ, 456 കി.മീ റേഞ്ചുമായി XUV400 EV വിപണിയിൽ സജീവമാണ്. സാധാരണ ചാര്ജറില് ഫുള്‍ ചാര്‍ജാവാന്‍ 13 മണിക്കൂറെടുക്കും. അതിവേഗ ചാര്ജറില് 80 ശതമാനം വരെ വെറും 50 മിനിറ്റില്‍ ചാർജാകും.
മഹീന്ദ്ര XUV400 EV- 2024 ജനുവരി മുതൽ മോഡൽ ഇയർ അപ്ഡേറ്റുകളുമായാണ് നിരത്തിലിറങ്ങുന്നത്. വലിയ 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, ഡ്യുവൽ സോൺ എസി, സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ് എന്നിവ ഇതിൻ്റെ നിലവിലെ സൗകര്യങ്ങളിൽ ഉൾപ്പെടുന്നു. ആറ് എയർബാഗുകൾക്ക് പുറമേ സുരക്ഷ ഉറപ്പു വരുത്തുന്ന ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), പിൻ പാർക്കിംഗ് ക്യാമറ എന്നിവയും ഈ XUV നൽകുന്നു.
The heartwarming gesture of Anand Mahindra, Chairperson of Mahindra and Mahindra, gifting a Mahindra XUV400 EV electric SUV to R Praggnanandhaa, India’s top-ranked chess player. Learn about Mahindra’s commitment to supporting talent, promoting sustainability, and nurturing children’s interests in cerebral pursuits like chess.