പോഷക ഗുണം നിറഞ്ഞ ഭക്ഷണം, ഹഫ്സ് ഗ്ലോബൽ (Hafz Global) എന്ന ഫുഡ് സ്റ്റാർട്ടപ്പ് തുടങ്ങുമ്പോൾ അതായിരുന്നു ഹഫ്സ എംടിപിയുടെ മനസിൽ. ന്യൂട്രീഷൻ, വെൽനെസ് എന്ന ആശയങ്ങൾ മുൻനിർത്തി തുടങ്ങിയ ഹഫ്സിന് ചുരുക്കം കാലം കൊണ്ട് തന്നെ ഭക്ഷ്യോത്പന്ന നിർമാണ മേഖലയിൽ മുൻപന്തിയിൽ എത്താൻ സാധിച്ചു.
2023 ഒക്ടോബർ 11നാണ് ഹഫ്സ, Hafz Global തുടങ്ങുന്നത്. ഇന്നൊവേറ്റീവായ ഉത്പന്നങ്ങളും സേവനങ്ങളും കൊണ്ട് ആരോഗ്യകരമായ ലൈഫ്സ്റ്റൈൽ അതാണ് ഹഫ്സിന്റെ മുഖമുദ്ര.
ഭക്ഷ്യോത്പന്നങ്ങൾ നിർമിക്കുന്നതിലും വിതരണം ചെയ്യുന്നതിലുമാണ് ഹഫ്സ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ എന്തെങ്കിലും തരത്തിലുള്ള ഭക്ഷണമല്ല ഹഫ്സ് നൽകുന്നത്. ഉപഭോക്താക്കളുടെ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഭക്ഷ്യോത്പന്നങ്ങളാണ് ഹഫ്സിന്റെ സ്പെഷ്യാലിറ്റി. ലോ കാർബുള്ള, പോഷകങ്ങൾ ഒട്ടും തന്നെ പാഴാക്കാത്ത ഭക്ഷ്യോത്പന്നങ്ങൾ, മീൽസ് ആണ് ഹഫ്സിൽ നിന്ന് പുറത്തു വരുന്നത്. ഇതുവഴി കോശങ്ങളെ റിപെയർ ചെയ്യുന്ന പ്രക്രിയയായ ഓട്ടോഫാഗിയെ ഹഫ്സ് പ്രോത്സാഹിപ്പിക്കുന്നു.
നമ്മൾ ദിവസവും കഴിക്കുന്ന നാടൻ ഭക്ഷണത്തിൽ ശ്രദ്ധിക്കാതെ പോകുന്ന ഷുഗറിനെ പടിക്ക് പുറത്ത് നിർത്തി കൊണ്ടാണ് ഹഫ്സ് ഭക്ഷണം തയ്യാറാക്കുന്നത്. കാബേജ്, കോളിഫ്ലവർ പോലുള്ള ക്രൂസിഫറസ് (cruciferous) കുടുംബത്തിൽ നിന്നുള്ള പച്ചക്കറികളും തേങ്ങ, നട്ട്സ് എന്നിവ 80 ശതമാനവും അരി, ഗോതബ്, മില്ലറ്റ് എന്നിവ 20 ശതമാനവും ഉപയോഗിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നത്. മിൽക്ക് കെഫിർ, കോക്കനട്ട് യോഗർട്ട്, കാകാഡോമോച്ച, കോക്കനട്ട് ഡെസേർട്ട് ക്രീം തുടങ്ങി ബ്രെയിൻ ഹെൽത്തിന് ആവശ്യമായ ഭക്ഷ്യോത്പന്നങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വേഗൻ ആൾട്ടർനേറ്റീവുകളും ഉപഭോക്താക്കളുടെ ഡയറ്റിന് മുൻഗണന കൊടുത്ത് കൊണ്ടുള്ള ഭക്ഷണവും നൽകുന്നു. ഹഫ്സിന്റെ വളർച്ചയ്ക്ക് സുപ്രധാന പങ്കാണ് ഹഫ്സ വഹിക്കുന്നത്.
Discover Hafz Global Pvt Ltd’s innovative approach to nutrition and wellness. Explore our low-carb, nutrient-rich products designed to promote mindful eating and healthier lifestyles.