ഇന്നൊവേറ്റീവായ ആശയങ്ങൾ കൊണ്ട് ഡിജിറ്റൽ ക്രെഡെൻഷ്യൽ മാനേജ്മെന്റിൽ പുതുവഴി തെളിക്കുകയാണ് സെർട്ടിഫൈമീ (CertifyMe) എന്ന സ്റ്റാർട്ടപ്പ്. ടെക്99 ഇന്നൊവേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിൽ (Tech99 Innovation Pvt Ltd) 2021 ഡിസംബറിൽ തുടങ്ങിയ സ്റ്റാർട്ടപ്പ് വളരെ വേഗത്തിൽ തന്നെ എഡ്ടെക്ക് മേഖലയിൽ പ്രശസ്തി നേടി, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസത്തിൽ.
സെർട്ടിഫൈമീയുടെ വേഗത്തിലുള്ള വളർച്ചയ്ക്ക് പിന്നിൽ അഞ്ജു എം ഡൊമിനിക്ക് (Anju M Dominic) ആണ്.
കമ്പനിയുടെ പേരിൽ തന്നെയാണ് സെർട്ടിഫൈമീ ഉത്പന്നവും പുറത്തിറക്കിയിരിക്കുന്നത്. സെർട്ടിഫൈമീ എന്ന പേരിൽ വികസിപ്പിച്ച സോഫ്റ്റ്വെയർ ആസ് എ സർവീസ് (SaaS) സൊലൂഷൻ ലേണിംഗ് പ്രോഗ്രാമുകൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ്, ബാഡ്ജ് എന്നിവ നൽകാൻ സഹായിക്കുന്നു. ഡിജിറ്റൽ സർട്ടിഫിക്കറ്റുകളുടെ നിർമാണം, വിതരണം, മാനേജ്മെന്റ് എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ അടക്കം ഉപയോഗപ്പെടുത്തിയാണ് സർട്ടിഫൈമീയുടെ പ്രവർത്തനം. ആധികാരികതയും ഉറപ്പു വരുത്തി കൊണ്ട് സമഗ്രമായാണ് സർട്ടിഫിക്കറ്റുകളുടെ നിർമാണം.
പെപ്സികോ (PepsiCo), ഹാർവാർഡ് (Harvard), ജിടി (GT), ജിയുഎസ് (GUS) പോലുള്ള സ്ഥാപനങ്ങളുമുണ്ട് സർട്ടിഫൈമീയുടെ ക്ലൈന്റ് ലിസ്റ്റിൽ. 3000 ഇൻസ്റ്റിറ്റ്യൂഷണൽ ഉപഭോക്താക്കളാണ് സർട്ടിഫൈമീക്കുള്ളത്. ഇത് കൂടാകെ 144 രാജ്യങ്ങളിലായി 1 മില്യൺ ഉപഭോക്താക്കൾ വേറെയുമുണ്ട്.
സർട്ടിഫൈമീയുടെ കോ-ഫൗണ്ടറും ചീഫ് ടെക്നോളജി ഓഫീസറുമാണ് അഞ്ജു ഡൊമിനിക്.
സർട്ടിഫൈമീയുടെ വളർച്ചയ്ക്ക് വേഗത കൂട്ടാൻ അഞ്ജുവിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് സാധിച്ചു. സ്ഥാപനങ്ങളിൽ ഡിജിറ്റൽ പരിവർത്തനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അഞ്ജു ഒരിക്കൽ പറഞ്ഞിരുന്നു. അത് സാധ്യമാക്കി കൊണ്ടിരിക്കുകയാണ് ഈ സ്റ്റാർട്ടപ്പ്.
എൻട്രപ്രണർ എന്നതിന് പുറമേ സോഫ്റ്റ്വെയർ എൻജിനിയറിംഗ് മേഖലയിൽ വിവിധ പ്രവർത്തനങ്ങളിലും അഞ്ജു സജീവ സാന്നിധ്യമാണ്. മേഖലയുമായി ബന്ധപ്പെട്ട് 2 പുസ്തകങ്ങളും അഞ്ജു എഴുതിയിട്ടുണ്ട്.
CertifyMe, a leading startup revolutionizing digital credential management in Higher Education, led by visionary Anju M Dominic. Explore its flagship product, client roster, global recognition, and Anju’s impactful leadership in the field.