‘പറക്കാം പ്രൗഢിയോടെ’ എന്ന ടാഗ് ലൈനുമായി അവതരിപ്പിച്ച കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെർമിനൽ ഈ മാർച്ചിൽ ആയിരം വിമാന സർവീസുകൾ തികച്ചു. ‘എയർക്രാഫ്റ്റ് ഡോർ ടു കാർ ഡോർ ഇൻ 2 മിനിട്സ്’ സൗകര്യം നിലവിൽ വന്നതോടെ ചാർട്ടർ വിമാനത്തിൽ ഇവിടെയെത്തുന്ന യാത്രക്കാർക്ക് രണ്ടു മിനിറ്റിൽ എയർക്രാഫ്റ്റിൽ നിന്ന് സ്വന്തം കാറിലേയ്ക്കെത്താം എന്നതാണ് ഈ സവിശേഷത. പ്രവർത്തനം തുടങ്ങി 14-ാം മാസത്തിലാണ് ആയിരം ബിസിനസ് ജെറ്റ് ഓപ്പറേഷൻ എന്ന നേട്ടം സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ കൈവരിച്ചത്.
കൊച്ചി വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലിൽ 40,000 ചതുരശ്രയടി വിസ്തീർണത്തിൽ പണികഴിപ്പിച്ചിട്ടുള്ള ബിസിനസ് ജെറ്റ് ടെർമിനൽ രാജ്യത്തെ ഏറ്റവും ആധുനികവും ആഡംബരം നിറഞ്ഞതുമാണ്.
2024-ൽ രണ്ടു മാസത്തിനുള്ളിൽ 120 സർവീസുകൾ സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ കൈകാര്യം ചെയ്തിട്ടുണ്ട്. ഈ വർഷം സർവീസുകൾ 1200 കടക്കുമെന്നാണ് പ്രതീക്ഷയെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു.
രാജ്യാന്തര യാത്രക്കാർക്കായി പ്രത്യേക കസ്റ്റംസ്, ഇമിഗ്രേഷൻ കൗണ്ടറുകളും ചെറിയൊരു ഡ്യൂട്ടിഫ്രീ ഷോപ്പും സജ്ജമാക്കിയിട്ടുണ്ട്.
2023 ഏപ്രിലിൽ ലക്ഷദ്വീപിൽ നടന്ന ജി20 യോഗത്തിൽ പങ്കെടുക്കാനായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി ഒരു ഡസനോളം ചാർട്ടർ വിമാനങ്ങൾ ഈ ടെർമിനലിൽ എത്തിയിരുന്നു. 2023 സെപ്റ്റംബറിൽ ചാർട്ടേർഡായി ഒരു ബോയിങ് 737 വിമാനം എത്തി.
2022-23 സാമ്പത്തിക വര്‍ഷം CIAL രാജ്യാന്തര വിമാനത്താവള കമ്പനി അതിന്റെ 25 വര്‍ഷത്തെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന 521.50 കോടി രൂപയുടെ പ്രവർത്തന ലാഭം രേഖപ്പെടുത്തിയിരുന്നു.
ഐപിഎൽ ലേലത്തിനും ജി20 ഉദ്യോഗസ്ഥ ഉച്ചകോടിക്കുമെല്ലാം വിമാനങ്ങൾ പറന്നിറങ്ങിയ സിയാൽ ബിസിനസ് ടെർമിനൽ വിമാനത്താവളത്തിനൊപ്പം കൂടുതൽ വരുമാനമുണ്ടാക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായില്ല.
കേരളത്തിലേക്ക് ചാർട്ടേർഡ് വിമാനങ്ങളിൽ എത്തുന്ന വ്യവസായികളുടെയും വിനോദസഞ്ചാരികളുടെയും എണ്ണത്തിൽ വലിയ വർധനവുണ്ടാകുന്നുവെന്നും കേരളം ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറുന്നുവെന്നുമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
ചാർട്ടർ ഗേറ്റ് വേയും ബിസിനസ് ടെർമിനലും
ചാർട്ടർ വിമാനങ്ങൾക്കും സ്വകാര്യ വിമാനങ്ങൾക്കും പ്രത്യേക സേവനം ലഭ്യമാക്കുന്നതിനാണ് ബിസിനസ് ജെറ്റ് ടെർമിനലിന് തുടക്കമിട്ടത്. പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനൊപ്പം ചാർട്ടർ ഗേറ്റ് വേ ആരംഭിച്ചതോടെ പ്രധാനപ്പെട്ട ബിസിനസ് കോൺഫറൻസുകൾക്കും വിനോദ സഞ്ചാരത്തിനുമായി കുറഞ്ഞ ചിലവിൽ ചാർട്ടർ വിമാനങ്ങളെ എത്തിക്കാനും സാധിക്കുന്നുണ്ട്.
40,000 ചതുരശ്രയടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് സിയാലിന്റെ ബിസിനസ് ജെറ്റ് ടെർമിനൽ ഒരുക്കിയിരിക്കുന്നത്.
സ്വകാര്യ കാർ പാർക്കിങ്, ഡ്രൈവ് ഇൻ പോർച്ച്, വിശാലമായ ലോബി, സൗകര്യസമൃദ്ധമായ അഞ്ച് ലൗഞ്ചുകൾ, ചെക്ക്-ഇൻ, ഇമിഗ്രേഷൻ, കസ്റ്റംസ്, ഹെൽത്ത്, സെക്യൂരിറ്റി സംവിധാനങ്ങൾ, ഡ്യൂട്ടി ഫ്രീ ഷോപ്പ്, വിദേശ നാണയ വിനിമയ കൗണ്ടർ തുടങ്ങിയവയും ഈ ബിസിനസ് ജെറ്റ് ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്.
ഇതിനുപുറമെ, അതീവ സുരക്ഷ ആവശ്യമുള്ള വിഐപി അതിഥികൾക്കായി 10,000 ചതുരശ്രയടി വിസ്തീർണത്തിൽ ഒരു സേഫ് ഹൗസും സജ്ജമാക്കിയിട്ടുണ്ട്. വെറും രണ്ട് മിനിറ്റ് കൊണ്ട് കാറിൽ നിന്ന് എയർക്രാഫ്റ്റ് ഡോറിലേക്ക് എത്തിക്കുവാൻ ‘എയർക്രാഫ്റ്റ് ഡോർ ടു കാർ ഡോർ ഇൻ 2 മിനിട്സ്’ സൗകര്യവും ഇതിനുണ്ട്.
സിയാൽ നേടിയതു പ്രവർത്തന ചരിത്രത്തിലെ ഉയർന്ന ലാഭം
സിയാല്‍ 2022-23 സാമ്പത്തിക വര്‍ഷം 521.50 കോടി രൂപയുടെ പ്രവർത്തന ലാഭം രേഖപ്പെടുത്തി. കമ്പനിയുടെ 25 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന ലാഭമാണിത്. നടപ്പു സാമ്പത്തിക വർഷം ലാഭകണക്കുകൾ കൂടുമെന്നാണ് പ്രതീക്ഷ
2021-22ലെ 418.69 കോടി രൂപയില്‍ നിന്ന് 2022-23ല്‍ സിയാലിന്റെ വരുമാനം 770.90 കോടി രൂപയായി ഉയര്‍ന്നു. നികുതി, പലിശ തുടങ്ങിയ ബാദ്ധ്യതകള്‍ക്ക് ശേഷമുള്ള ലാഭം അഥവാ പ്രവര്‍ത്തനലാഭം 521.50 കോടി രൂപയാണ്. ഡയറക്ടർ ബോർഡ് അംഗീകരിച്ച കണക്ക് പ്രകാരം 2022-23-ൽ മൊത്തവരുമാനം 770.90 കോടി രൂപയായി ഉയർന്നു. തേയ്മാനച്ചെലവ്, നികുതി, പലിശ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള കണക്കിൽ സിയാൽ നേടിയ പ്രവർത്തന ലാഭം 521.50 കോടി രൂപയാണ്. ഇവയെല്ലാം കിഴിച്ചുള്ള അറ്റാദായം 267.17 കോടി രൂപയും. 2022-23-ൽ സിയാലിലെ യാത്രക്കാരുടെ എണ്ണം 89.29 ലക്ഷമാണ്. 61,232 വിമാനസർവീസുകളും സിയാൽ കൈകാര്യം ചെയ്തു.
രജത ജൂബിലി ആഘോഷിക്കുന്ന നടപ്പുവര്‍ഷത്തില്‍ (2023-24) കമ്പനിയുടെ വരുമാനം ആയിരം കോടി രൂപയിലെത്തിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാനും, ഓഹരി ഉടമകള്‍ക്ക് 35 ശതമാനം റെക്കോഡ് ലാഭവിഹിതം നല്‍കാനും സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം അനുമതി നൽകിയിരുന്നു . 25 രാജ്യങ്ങളില്‍ നിന്നായി 22,000 ഓഹരി ഉടമകളാണ് സിയാലിനുള്ളത്.
അഞ്ച് മെഗാ പദ്ധതികള്‍ക്ക് സെപ്തംബറില്‍ തുടക്കമിടാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. ടെര്‍മിനല്‍-3 വികസനത്തിന് കല്ലിടല്‍, പുതിയ കാര്‍ഗോ ടെര്‍മിനല്‍ ഉദ്ഘാടനം, ഗോള്‍ഫ് ടൂറിസം പദ്ധതി, ടെര്‍മിനല്‍-2ല്‍ ട്രാന്‍സിറ്റ് അക്കോമഡേഷന്‍ നിര്‍മ്മാണം, ടെര്‍മിനല്‍-3ന് മുന്നില്‍ കൊമേഴ്സ്യല്‍ സോണ്‍ എന്നിവയ്ക്കാണ് സെപ്തംബര്‍ സാക്ഷിയാവുക.ടെര്‍മിനല്‍-3 വികസനത്തിന് കണക്കാക്കുന്ന ചെലവ് 500 കോടി രൂപയാണ്.
The Business Jet Terminal at Kochi International Airport, which completed 1000 flights in March, offering quick access from aircraft to car within 2 minutes. Explore its modern facilities and its role in boosting Kerala’s appeal to businessmen and tourists.