നികുതി ഇളവ് പ്രതീക്ഷിച്ചു  ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാൻ കാത്തിരിക്കുന്ന  ഇലോൺ മസ്കിന്റെ ടെസ്‌ല ഉൾപ്പെടെയുള്ള കമ്പനികൾക്ക് വലിയ ഊർജമേകുന്നതാണ് കേന്ദ്രസർക്കാരിന്റെ ഇവി മേഖലയിലെ  പുതിയ നീക്കം.

ഇന്ത്യയെ ഒരു പ്രധാന മാനുഫാക്ചറിംഗ് ഹബ്ബായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ നികുതി ഇളവോടെ കേന്ദ്രം പുതിയ വൈദ്യുത വാഹന സ്കീം പ്രഖ്യാപിച്ചു. വൈദ്യുത വാഹനങ്ങളുടെ ഇറക്കുമതി തീരുവ 85 ശതമാനത്തോളം കുറച്ചുകൊണ്ടുള്ള നയമാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഇ–വാഹന മേഖലയിൽ പ്രമുഖ ആഗോള നിർമാതാക്കളുടെ നിക്ഷേപം ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദേശ നിക്ഷേപം ആകർഷിക്കാനും, പ്രാദേശിക ഇലക്ട്രിക് വാഹന നിർമ്മാണത്തിനായി  പുതിയ പദ്ധതി ആരംഭിക്കുന്നത്.  ഇ–വാഹന മേഖലയിൽ 4150 കോടി രൂപയുടെ നിക്ഷേപം നടത്താൻ തയാറുള്ള, ആഭ്യന്തര ഉല്പാദന കേന്ദ്രം ആരംഭിക്കുന്ന നിർമാതാക്കൾക്കായിരിക്കും നികുതി ഇളവ് ലഭ്യമാകുക.



 ഇതുമായി ബന്ധപെട്ടു കേന്ദ്ര സർക്കാർ കൊണ്ട് വന്ന EV നയം  നൂതന ഇവി സാങ്കേതികവിദ്യ ഉൽപ്പാദനത്തിൻ്റെ മുൻനിര കേന്ദ്രമായി ഇന്ത്യയെ മാറ്റാൻ ശ്രമിക്കുന്നു.


 
സ്കീമിന് കുറഞ്ഞത് 4,150 കോടി രൂപ / 500 മില്യൺ ഡോളറോ നിക്ഷേപം ആവശ്യമാണെങ്കിലും, അതിൻ്റെ ആത്മനിർഭർ ഭാരത് സംരംഭത്തിന് കരുത്തേകുന്ന നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഇന്ത്യയിൽ തദ്ദേശീയമായി വാഹനങ്ങള നിർമിക്കുന്നതിന്  വേണ്ടി  ഇവി നിർമ്മാതാക്കളിൽ നിന്നുള്ള നിക്ഷേപങ്ങൾക്ക് ഉയർന്ന പരിധി നിശ്ചയിച്ചിട്ടില്ല.

വാഹന നിർമ്മാതാവ് 3 വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിർമ്മാണ സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിന് വിധേയമായി ഇറക്കുമതി  ചെയ്യുന്ന 35,000 ഡോളർ  മൂല്യമുള്ള വാഹനങ്ങൾക്ക്  അഞ്ച് വർഷത്തേക്ക് 15% കസ്റ്റംസ് ഡ്യൂട്ടി  ഈടാക്കും.  ഇറക്കുമതി ചെയ്യാൻ അനുവദിച്ചിട്ടുള്ള മൊത്തം ഇവികൾക്ക്  നിർമാതാക്കൾ നടത്തിയ നിക്ഷേപത്തിന് അല്ലെങ്കിൽ പരമാവധി  6,484 കോടി രൂപ  (പിഎൽഐ സ്കീമിന് കീഴിലുള്ള പ്രോത്സാഹനത്തിന് തുല്യം) യായി  ഇങ്ങനെ    ഒഴിവാക്കിയിട്ടുള്ള തീരുവ പരിധി  നിശ്ചയിക്കും. കൂടാതെ, നിക്ഷേപം $800 മില്യൺ കവിയുന്നുവെങ്കിൽ,  പ്രതിവർഷം 8,000-ത്തിൽ കൂടാത്ത എണ്ണത്തിൽ അഞ്ചു വർഷത്തേക്ക് പരമാവധി 40,000 EV-കൾ ഇറക്കുമതി ചെയ്യാൻ  അനുവദിക്കും.

നിർമ്മാതാക്കൾ മൂന്ന് വർഷത്തെ സമയപരിധിക്കുള്ളിൽ ഇന്ത്യയിൽ നിർമ്മാണ സൗകര്യങ്ങൾ സ്ഥാപിക്കുകയും ഇവികളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിക്കുകയും വേണം. അവർ അഞ്ച് വർഷത്തിനുള്ളിൽ കുറഞ്ഞത് 50% ആഭ്യന്തര മൂല്യവർദ്ധന (DVA) നേടിയിരിക്കണം. മാത്രമല്ല, മൂന്നാം വർഷമാകുമ്പോഴേക്കും 25% പ്രാദേശികവൽക്കരണം നിർബന്ധമാണ്.
കമ്പനികൾ അവരുടെ നിക്ഷേപ പ്രതിബദ്ധതകൾക്ക് ബാങ്ക് ഗ്യാരൻ്റി നൽകണമെന്നും പുതിയ  സ്കീം ആവശ്യപ്പെടുന്നു .

വൈദ്യുതി സ്കൂട്ടറുകൾക്കും, മുച്ചക്ര വാഹനങ്ങൾക്കും കേന്ദ്രം  10000 രൂപ മുതൽ 25,000 രൂപ വരെ പുതിയ സബ്സിഡി പ്രഖ്യാപിച്ചിട്ടുണ്ട്.
 വാഹനങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്നതിനായാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

ഏപ്രില്‍ മുതല്‍ ജൂലായ് വരെ നാല് മാസത്തേക്ക് ഇലക്‌ട്രിക് ടു വീലറുകളും ത്രീ വീലറുകളും വാങ്ങുന്നവര്‍ക്ക് സഹായം നല്‍കുന്നതിന് അഞ്ഞൂറ് കോടി രൂപ മാറ്റവെക്കുമെന്ന് കേന്ദ്ര ഘന വ്യവസായ മന്ത്രാലയം അറിയിച്ചു. 3.37 ലക്ഷം വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ക്ക് പരമാവധി 10,000 രൂപ ഇളവ് ലഭിക്കും. ഇലക്‌ട്രിക് മുച്ചക്രവാഹനങ്ങള്‍ക്ക് 25,000 രൂപയും ഇ റിക്ഷകള്‍ക്ക് പരമാവധി 25,000 രൂപയും ആനുകൂല്യം നേടാം.
 
ഗുജറാത്തിൽ ടെസ്‌ലയുടെ നിർമാണ പ്ലാൻറ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ അവസാന ഘട്ടത്തിലാണെന്ന് ബ്ലൂംബെർഗ് ഡിസംബറിൽ അറിയിച്ചിരുന്നു. രാജ്യത്ത് ചൈന നിർമിച്ച കാറുകൾ വിൽക്കുന്നത് അവസാനിപ്പിക്കണമെന്നും ആഭ്യന്തര ഉല്പാദനം ആരംഭിക്കണമെന്നും ഇന്ത്യയും ആവശ്യപ്പെട്ടിരുന്നു. 2019–ൽ തന്നെ ഇന്ത്യയിൽ ടെസ്‌ലയുടെ നിർമാണ പ്ലാൻറ് ആരംഭിക്കുന്നതിനായി മസ്ക് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ വർധിച്ച ഇറക്കുമതി തീരുവയാണ് അദ്ദേഹം തടസ്സമായി ചൂണ്ടിക്കാട്ടിയത്. ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന മസ്കിന്റെ ആവശ്യത്തോട് സർക്കാർ ഇതുവരെ മുഖം തിരിച്ചുനിൽക്കുകയായിരുന്നു.

ഇന്ത്യൻ കാർ വിപണിയിൽ കഴിഞ്ഞ വർഷം വിറ്റുപോയ കാറുകളിൽ രണ്ടുശതമാനം മാത്രമാണ് വൈദ്യുത വാഹനങ്ങൾ  2030 ആകുമ്പോഴേക്കും ഇത് 30 ശതമാനമാക്കി ഉയർത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഒപ്പം വാഹന നിർമാതാക്കളെ ഇന്ത്യയിലേക്ക് ആകർഷിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.

The central government’s new electric vehicle scheme in India, offering tax breaks to companies like Tesla to boost local manufacturing. Get details on investment requirements, import duty reduction, and subsidies for buyers of electric vehicles.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version