ഫൂട്ട്വെയർ വ്യവസായത്തിൽ മുന്നേറി കോഴിക്കോട്. ഈ വർഷം കോഴിക്കോട് നിന്നുള്ള ചെരുപ്പ് കയറ്റുമതിയിൽ വൻ മുന്നേറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് മൂന്ന് മാസം കൊണ്ട് 38% ആണ് വർധനവ് ഉണ്ടായത്. കഴിഞ്ഞ മൂന്ന് മാസം മാത്രം 71 കണ്ടെയ്നറുകളിലാണ് ചെരുപ്പുകൾ കോഴിക്കോട് നിന്ന് കയറ്റുമതി ചെയ്തത്.
ഇതോടെ രാജ്യത്തിന്റെ ഫൂട്ട്വെയർ ഹബ്ബാകാനുള്ള ഒരുക്കത്തിലാണ് കോഴിക്കോട്.
കേരള എക്സ്പോർട്ട്സ് ഫോറമാണ് റിപ്പോർട്ട് പുറത്തു വിട്ടത്. ഏറ്റവും കൂടുതൽ ചെരുപ്പ് കയറ്റുമതി ചെയ്തത് യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ബഹ്റൈന്ഡ, ഖത്തർ, ഒമാൻ പോലുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കാണ്. കോവിഡിന് ശേഷം ഇത്തരമൊരു തിരിച്ചുവരവ് ആദ്യമാണ്. കോവിഡിന് ശേഷം കോഴിക്കോടുള്ള 150 ചെരുപ്പ് കടകളിൽ പകുതിയും അടച്ചിരുന്നു. പുതിയ കണക്കുകൾ പ്രതീക്ഷ നൽകുന്നതാണ്. കോഴിക്കോടിനെ ഇന്ത്യയുടെ ഫൂട്ട്വെയർ ഹബ്ബാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിന് പ്രതീക്ഷ നൽകുന്നതാണ് പുതിയ പദ്ധതി.
The significant progress in the footwear industry in Kozhikode, with a 38% increase in shoe exports compared to the previous year. Most exports were to Middle East countries, marking a promising comeback since Covid.