ഇന്ത്യയിലെ പുതിയ സാങ്കേതികവിദ്യകളെയും സ്റ്റാർട്ടപ്പുകളേയും ആഗോള സംരംഭക മേഖലയില്‍ പരിചയപ്പെടുത്താനുള്ള സവിശേഷ വേദിയായി ‘സ്റ്റാര്‍ട്ടപ്പ് മഹാകുംഭ് 2024’. ന്യൂഡല്‍ഹിയില്‍ നടന്ന മൂന്നു ദിവസത്തെ ‘സ്റ്റാര്‍ട്ടപ്പ് മഹാകുംഭ് 2024’ കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലെ സ്റ്റാര്‍ട്ടപ്പുകളെ കൊണ്ടും ശ്രദ്ധേയമായി. പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള ഒന്‍പത് സ്റ്റാര്‍ട്ടപ്പുകള്‍ അവരുടെ പ്രൊഡക്റ്റും സർവ്വീസുകളും പ്രദര്‍ശിപ്പിച്ചു.

ഡെയ്ല്‍ വിഹാരി ട്രിപ്സ്, പിക്കി അസിസ്റ്റ്,  അപ്പോത്തിക്കരി മെഡിക്കല്‍ സര്‍വീസസ് , ആല്‍ഫഗീക് എന്‍റര്‍പ്രൈസസ്, ഷഡംഗ ആയുര്‍വേദ്, വെന്‍റപ്പ് വെഞ്ചേഴ്സ്, ബസ്ക്യാച്, ബെന്‍ലികോസ്, ആക്രി ഇംപാക്ട് എന്നിവയാണ്  ‘സ്റ്റാര്‍ട്ടപ്പ് മഹാകുംഭ് 2024’ ല്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത സ്റ്റാര്‍ട്ടപ്പുകള്‍.

രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷവും നയങ്ങളും നവീകരണവും പ്രോത്സാപ്പിക്കുക എന്ന ലക്ഷ്യത്തോടെ അസോചം, നാസ്കോം, ബൂട്ട്സ്ട്രാപ്പ് ഇന്‍കുബേഷന്‍ ആന്‍ഡ് അഡ്വൈസറി ഫൗണ്ടേഷന്‍, ടൈ, ഇന്ത്യന്‍ വെഞ്ച്വര്‍ ആന്‍ഡ് ആള്‍ട്ടര്‍നേറ്റ് ക്യാപിറ്റല്‍ അസോസിയേഷന്‍ (ഐവിസിഎ) എന്നിവര്‍ സംയുക്തമായി  സംഘടിപ്പിച്ചതാണ് സ്റ്റാര്‍ട്ടപ്പ് മഹാകുംഭ് 2024′.

ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ മാര്‍ച്ച് 18-20 വരെ നടന്ന പരിപാടിയില്‍ നൂറിലധികം യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍, 1000-ലധികം നിക്ഷേപകര്‍, 500-ലധികം ഇന്‍കുബേറ്ററുകള്‍, 5000 ത്തോളം പ്രതിനിധികള്‍, പത്തിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തപ. നാൽപതിനായിരത്തിലധികം സന്ദര്‍ശകരും ഉണ്ടായിരുന്നു.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങളും സേവനങ്ങളും ‘സ്റ്റാര്‍ട്ടപ്പ് മഹാകുംഭ് 2024’ ല്‍  പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചത് സുപ്രധാന ചുവടുവയ്പ്പാണെന്ന് കെഎസ് യുഎം (KSUM) സിഇഒ അനൂപ് അംബിക പറഞ്ഞു.വ്യവസായ വിദഗ്ധരും യൂണികോണ്‍ ഫൗണ്ടർമാരും പങ്കെടുത്ത ശില്പശാലകളിലൂടെയും ചര്‍ച്ചകളിലൂടെയും കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുതിയ ഉള്‍ക്കാഴ്ച ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റത്തെ ശക്തിപ്പെടുത്താന്‍ സ്റ്റാര്‍ട്ടപ്പ് മഹാകുംഭിലെ പങ്കാളിത്തം സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Prime Minister Narendra Modi’s insights on India’s thriving startup ecosystem and the transformative role of initiatives like the Startup Mahakumbh in fostering entrepreneurship. Learn about the nation’s transition from job seekers to job creators, its vision for economic development, and the inclusive nature of its startup revolution.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version