കുറഞ്ഞ വിലയിൽ 592 കി.മീ. വരെ റേഞ്ചുള്ള ആഡംബര വാഹനം വേണോ? ഇത് വോൾവോയുടെ ഉറപ്പാണ്. വോൾവോയുടെ ‘XC40 റീചാർജ്’ സിംഗിൾ മോട്ടോർ ഇലക്ട്രിക് എസ്യുവി വേരിയൻ്റിനായുള്ള ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു. എട്ട് വർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ വാറണ്ടിയോടെയാണ് ബാറ്ററി പായ്ക്ക് വരുന്നത്. കർണാടകയിലെ ബെംഗളൂരുവിലുള്ള ഹോസകോട്ട് ഫെസിലിറ്റിയിലാണ് വോൾവോ ഇലക്ട്രിക് പുതിയ വേരിയന്റ് അസംബിൾ ചെയ്യുന്നത്.
കുറഞ്ഞ വിലയിൽ കൂടുതൽ റേഞ്ച് എന്ന വിശേഷണവുമായി വരുന്ന മോഡലിന് 54.95 ലക്ഷം രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. XC40 റീചാർജിന്റെ മറ്റ് വേരിയന്റുകളിലെ ഡ്യുവൽ-മോട്ടോർ സജ്ജീകരണത്തിൽ നിന്ന് വ്യത്യസ്തമായി സിംഗിൾ മോട്ടോർ സജ്ജീകരണത്തോടെ വരുന്ന XC40 റീചാർജിൻ്റെ പുതിയ എൻട്രി ലെവൽ വേരിയന്റാണിത്.
VOLVO ഇലക്ട്രിക് എസ്യുവിയുടെ സിംഗിൾ വേരിയൻ്റ് മോഡലിൻ്റെ സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ XC40 റീചാർജിനു ഏകദേശം 3 ലക്ഷം രൂപ വില കുറവാണെന്നതാണ് പ്രധാന ഹൈലൈറ്റ്. വോൾവോയുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാറായ XC40 റീചാർജിന്റെ ഡ്യുവൽ മോട്ടോർ പതിപ്പിന് 57.90 ലക്ഷം രൂപയാണ് വില. ഈ രണ്ട് വേരിയന്റുകളും തമ്മിലുള്ള പ്രധാന വ്യത്യാസം EV-ക്ക് കരുത്ത് പകരാനെത്തുന്ന ഇലക്ട്രിക് മോട്ടോറിലാണ്. XC40 റീചാർജ് സിംഗിൾ എന്നറിയപ്പെടുന്ന പുത്തൻ മോഡലിന് 238 bhp പവറിൽ പരമാവധി 420 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. വെറും 7.3 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഇതിന് കഴിയും. ഇലക്ട്രിക് എസ്യുവിയുടെ പരമാവധി വേഗത മണിക്കൂറിൽ 180 കിലോമീറ്ററായി വോൾവോ ഇലക്ട്രോണിക് രീതിയിൽ പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഇലക്ട്രിക് എസ്യുവിയുടെ ഡ്യൂവൽ മോട്ടോർ ടോപ്പ് വേരിയന്റിന് 402 bhp കരുത്തിൽ 660 Nm torque വരെ കരുത്താർജിക്കാൻ കഴിയും. എന്നിരുന്നാലും ടോപ്പ്-എൻഡ് പതിപ്പിൻ്റെ ഡ്രൈവിംഗ് റേഞ്ച് ഒറ്റ ചാർജിൽ 418 കിലോമീറ്റർ വരെയാണ്. ഇത് സിംഗിൾ മോട്ടോർ വേരിയന്റ് വാഗ്ദാനം ചെയ്യുന്നതിനേക്കാൾ 170 കിലോമീറ്റർ കുറവാണ് എന്നതാണ് C40 റീചാർജ് സിംഗിളിന്റെ ഡിമാൻഡ് കൂട്ടുന്നത് . ICAT ടെസ്റ്റിംഗ് ഫലത്തെ അടിസ്ഥാനമാക്കി XC40 റീചാർജ് സിംഗിൾ 592 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് വോൾവോ ഉറപ്പു നൽകുന്നു .
വോൾവോ XC40 റീചാർജ് സിംഗിൾ 69 kWh ബാറ്ററി പായ്ക്കുമായാണ് വരുന്നത്. ഇലക്ട്രിക് എസ്യുവിയുടെ ഡ്യുവൽ മോട്ടോർ വേരിയന്റിനൊപ്പം വാഗ്ദാനം ചെയ്യുന്ന 78 kWh യൂണിറ്റിനേക്കാൾ ചെറിയ യൂണിറ്റാണിത്. എട്ട് വർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ വാറണ്ടിയോടെയാണ് ബാറ്ററി പായ്ക്ക് വരുന്നത്. വോൾവോയുടെ കഴിഞ്ഞ വർഷത്തെ മൊത്തത്തിലുള്ള വിൽപ്പനയുടെ 28 ശതമാനം എന്ന നേട്ടം XC40 റീചാർജ്, C40 റീചാർജ് ഇലക്ട്രിക് എസ്യു
Volvo’s latest electric SUV variant, the XC40 Recharge, offering a range of up to 592 km on a single charge at a competitive price. Learn about its features, pricing, and Volvo’s commitment to electric mobility in India.