ഇലക്ട്രിക് വാഹനങ്ങളിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്യാമറ ഡ്രോണുകൾ സംയോജിപ്പിക്കാൻ ചൈനീസ് കാർ നിർമാതാക്കൾ. ലോകത്തെ തന്നെ മുൻനിര ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി (BYD) ആണ് ഡ്രോൺ ഉള്ള കാറുകൾക്ക് പിന്നിൽ.

ഇൻസ്റ്റാഗ്രാം റീലുകളും മറ്റുമുണ്ടാക്കാൻ കണ്ടന്റ് ക്രിയേറ്റർമാരെ സഹായിക്കുന്നതിനാണ് പുതിയ മാറ്റം കൊണ്ടുവരുന്നത്. BYDയുടെ യാങ്‌വാങ് യു8 പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‍യുവി (Yangwang U8 plug-in hybrid SUV) റോഡിലോടുമ്പോൾ കൂടെ ഡ്രോൺ പറക്കും.
ഓടുന്ന വാഹനത്തിന്റെ വീഡിയോ ഡ്രോൺ വഴി ഷൂട്ട് ചെയ്യുക, മാത്രമല്ല കാറിന്റെ ഇന്റീരിയർ ഡിസ്പ്ലേയിൽ വീഡിയോയുടെ ഫൂട്ടേജ് കാണാനും റെക്കോർഡ് ചെയ്ത് വെക്കാനും സാധിക്കും.

വാഹനം ഓടിക്കുന്നയാൾക്ക് ഡ്രോണിൻെറ പ്രവർത്തനം വോയ്സ് കൺട്രോൾ വഴി നിയന്ത്രിക്കാനും സാധിക്കും. കാറിന്റെ റൂഫ്ടോപ്പിലാണ് ഡിജെഐ (DJI) ഡ്രോണുകൾ സ്ഥാപിച്ചിരിക്കുന്നത്. ഡിജെഐ ഡ്രോൺ നിയന്ത്രിക്കാൻ 06 EM-P compact SUVയിലെ ഓപ്പറേറ്റിംഗ് സിസ്റ്റം ലിങ്ക് ആൻഡ് കോ കമ്പനിയുടെ സഹായത്തോടെ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. മോഷൻ ഡിറ്റക്ഷൻ, ഫെയ്സ് റിക്കഗ്നിഷൻ സാധിക്കുന്ന S400 ക്യാമറ ഡ്രോണാണ് ഉപയോഗിക്കുന്നത്. 14,000 ഡോളർ അധികം നൽകി ഇത് സ്വന്തമാക്കാം.

Chinese carmakers’ innovative integration of camera drones with electric vehicles, allowing content creators to shoot videos for platforms like Instagram Reels directly from the car’s rooftop, controlled via voice commands.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version