അംബാനി എന്നാൽ എല്ലാവരുടെ മനസിൽ ആദ്യം എത്തുക മുകേഷ് അംബാനിയും കുടുംബവും ആയിരിക്കും. ഒരുകാലത്ത് ഇന്ത്യയിലെ ശതകോടീശ്വരന്മാരിൽ മുൻനിരയിലുണ്ടായിരുന്ന അനിൽ അംബാനി സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടിരിക്കുന്നതിനാൽ താത്കാലികമായി മുഖ്യധാരയിൽ നിന്ന് ഉൾവലിഞ്ഞിരിക്കുകയാണ്.
ഇവരെ രണ്ടുപേരെയും കൂടാതെ ധീരുഭായി അംബാനിക്കും കോകിലാ ബെന്നിനും രണ്ട് പെൺകുട്ടികൾ കൂടെയുണ്ട്. നിന കൊത്താരിയും (Nina Kothari), ദീപ്തി സാൽഗോകറും. സഹോദരന്മാരുടെ വഴക്കുകളിൽ നിന്നും പ്രശസ്തിയിൽ നിന്നും മാറി നിൽക്കുകയാണ് ഇരുവരും. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ സഹോദരി ദീപ്തി സാൽഗോകറെ അറിയാം.
1962 ജനുവരി 23ന് ജനിച്ച ദീപ്തി വിഎം സാൽഗോകർ കൊളജിൽ നിന്ന് നിയമ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ധീരുഭായി അംബാനിയുടെ പ്രിയപ്പെട്ട പുത്രി കൂടിയായിരുന്നു ദീപ്തി.
ബിസിനസുകാരനും മുകേഷ്, അനിൽ അംബാനിമാരുടെ ബാല്യകാല സുഹൃത്തുമായ ദത്തരാജ് സാൽഗോക്കറിനെയാണ് ദീപ്തി വിവാഹം ചെയ്തത്. ദത്തരാജിന്റെയും ദീപ്തിയുടെയും മക്കളാണ് വിക്രമും ഇഷേതയും. ഗോവയിലാണ് ദീപ്തിയും കുടുംബവും കഴിയുന്നത്. ഗോവയുടെ സംസ്കാരവും മറ്റും സംരക്ഷിക്കാനായി ദത്തരാജ് സാൽഗോകർ ആരംഭം കുറിച്ചതാണ് സുനപരന്ത (Sunaparanta). സുനപരന്തയുടെ വൈസ് ചെയർപേഴ്സണും അഡ്വൈസറി ബോർഡ് അംഗവുമാണ് ദീപ്തി.
ഇഷയും രാജും കണ്ടുമുട്ടുന്നു
മുംബൈയിലെ അംബരചുംബിയായ ഉഷ കിരണിൽ അംബാനി കുടുംബം താമസിക്കുമ്പോഴാണ് ദത്തരാജിന്റെ കുടുംബത്തിനെ പരിചയപ്പെടുന്നത്. അംബാനി കുടുംബം 22ാം നിലയിലും ദത്തരാജിന്റെ കുടുംബം 14ാം നിലയിലുമാണ് കഴിഞ്ഞിരുന്നത്.
ദത്തരാജിന്റെ അച്ഛൻ വാസുദേവ് സാൽഗോകറിന്റെ മരണം ഇരു കുടുംബങ്ങളെയും കൂടുതൽ അടുപ്പിച്ചു. ദീപ്തിയും ദത്തരാജും ഈ കാലയളവിലാണ് പ്രണയത്തിലാകുന്നത്. 1983ൽ ഇരുവരും വിവാഹിതരായി. വിവാഹശേഷം ഇരുവരും ഗോവയിലാണ് ജീവിതം കെട്ടിപ്പടുത്തത്.
വിഎം സാൽഗോകർ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമയും മാനേജിംഗ് ഡയറക്ടറുമാണ് ദത്തരാജ്. ഗോവയിലെ ഫുട്ബോൾ ക്ലബ് സാൽഗോകറിന്റെ ഉടമ കൂടിയാണ് ദത്തരാജ്. അനിൽ അംബാനിയും മുകേഷ് അംബാനിയും തമ്മിലുള്ള വഴക്ക് അവസാനിച്ചിട്ടില്ലെങ്കിലും സഹോദരിമാരോട് ഈ അകൽച്ചയില്ല. മുകേഷ്, അനിൽ അംബാനി കുടുംബങ്ങളിൽ എല്ലാ ചടങ്ങുകളിലും നിറസാന്നിധ്യം കൂടിയാണ് ദീപ്തി.
The lesser-known sister of Mukesh and Anil Ambani, Deepti Salgaoncar, and her contributions to Goa’s heritage alongside her love story with businessman Dattaraj Salgaocar.