രാജ്യത്തുടനീളം വിപുലമായ ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ മഹീന്ദ്രയും അദാനിയും ഒന്നിക്കുന്നു. ആനന്ദ് മഹീന്ദ്രയുടെ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും, ഗൗതം അദാനിയുടെ ആദാനി ടോട്ടൽ എനർജീസ് ഇ- മൊബിലിറ്റി ലിമിറ്റഡും ഇലക്ട്രിക് വാഹനങ്ങളുടെ ഇൻഫ്രാസ്ട്രക്ചർ വർധിപ്പിക്കുന്നതിനും, രാജ്യത്ത് ഹരിത ഭാവി കെട്ടിപ്പടുക്കുന്നതിനുമുള്ള സുപ്രധാന ധാരണാപത്രത്തിൽ ഒപ്പിട്ടു. ഇവി ചാർജിങ് ശൃംഖലക്കായി ഇരുവരും ഒന്നിച്ചു പ്രവർത്തിക്കും.
രാജ്യത്തുടനീളം വിപുലമായ ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സൃഷ്ടിക്കുകയെന്ന സുപ്രധാന ലക്ഷ്യമാണ് കൂട്ടുകെട്ടിനു പിന്നിൽ. മഹീന്ദ്രയുടെ ഇലക്ട്രിക് പദ്ധതികൾക്കു കൂടുതൽ ഊർജം പകരുന്നതാകും അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ അദാനി ടോട്ടൽ എനെർജിസുമായുള്ള ധാരണ .
ഉപഭോക്താക്കൾക്ക് ചാർജിംഗ് നെറ്റ് വർക്കിലേക്ക് തടസമില്ലാത്ത ആക്സസ് നൽകുന്നതിന് ഇ- മൊബിലിറ്റി സൊല്യൂഷനുകൾ പുറത്തിറക്കാനും ഈ പങ്കാളിത്തം സഹായിക്കും.
ഇവി മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡിന്റെ വിപുലീകരണ നീക്കങ്ങൾ കൂടിയാണ് കരാർ വ്യക്തമാക്കുന്നത്.
വിവിധ വിഭാഗങ്ങൾക്ക് ശുദ്ധമായ ഊർജ്ജ പരിഹാരങ്ങൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് അദാനി ടോട്ടൽ. ഇവി വാഹനങ്ങളാണ് ഇന്ത്യയുടെ ഭാവിയെന്ന ലക്ഷ്യത്തോടെ മുന്നോട്ടു പോകുകയാണ് മഹീന്ദ്രയും.
ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിലും, തങ്ങളുടെ ഉപഭോക്താക്കൾക്ക് ചാർജിംഗ് നെറ്റ് വർക്കിലേക്ക് തടസ്സമില്ലാത്ത ആക്സസും, ഡിജിറ്റൽ സംയോജനവും ഉറപ്പാക്കുകയാണ് സഖ്യത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷൻ പ്രസിഡന്റ് വീജയ് നക്ര പറഞ്ഞു.
ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിനായി എം ആൻഡ് എമ്മുമായുള്ള സഹകരണം ഇവി സാങ്കേതികവിദ്യ സ്വീകരിക്കാനുള്ള ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ സുരേഷ് പി മംഗ്ലാനി പറഞ്ഞു.
മഹീന്ദ്രയുടെ സ്വപ്ന പദ്ധതികളിലൊന്നായ കമ്പനിയുടെ ഫാളാഗ്ഷിപ്പ് മോഡൽ മഹീന്ദ്ര ഥാർ ഇവി വിപണിയിലേക്ക് എത്തുന്നതിനു മുമ്പ് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
Mahindra & Adani join forces to build extensive EV charging infrastructure in India, aiming to boost adoption of electric vehicles and pave the way for a greener future.