പശ്ചിമ ബംഗാളിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനായി സമത എന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) അവതാരകയെ രംഗത്തിറക്കിക്കഴിഞ്ഞു. എക്സിലെ ഒരു വീഡിയോയിലൂടെ, സിപിഐ(എം) ൻ്റെ ബംഗാൾ ഘടകം AI അവതാരകയെ പരിചയപ്പെടുത്തി.
ബംഗാളിയിൽ സംസാരിച്ച സമത ബംഗാളിലെ ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു എഐ അവതാരകയുടെ സേവനം പരമാവധി ഉപയോഗിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു .എതിർ സ്ഥാനാർഥിക്കു ദോഷകരമല്ലാത്ത പ്രചാരണമാണ് AI അവതാരകയിലൂടെ സാധ്യമാകുക എന്നാണ് വിലയിരുത്തൽ.
അതേസമയം, 1980 കളിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസത്തെ തുടക്കത്തിൽ എതിർത്തിരുന്ന സി.പി.എം സാങ്കേതികവിദ്യയെ സ്വീകരിക്കുന്നതിൻ്റെ വിരോധാഭാസം ഉയർത്തിക്കാട്ടി ബി.ജെ.പി ഈ നീക്കത്തെ വിമർശിച്ചു കഴിഞ്ഞു.
ജനറേറ്റീവ് AI എങ്ങനെയാണ് രാഷ്ട്രീയ പ്രചാരണത്തിൻ്റെ ഒരു പുതിയ യുഗത്തിന് തുടക്കമിടുന്നത് എന്നതിൻ്റെ ആദ്യ ഉദാഹരണങ്ങളിലൊന്നാണ് കഴിഞ്ഞ ഡിസംബറിൽ യു എസിൽ അവതരിപ്പിച്ച ആഷ്ലി എന്ന AI തിരെഞ്ഞെടുപ്പ് പ്രചാരകൻ. സ്ഥാനാർത്ഥികൾ വോട്ടർമാരുമായി ഇടപഴകാൻ AI ചാറ്റ്ബോട്ട് ഉപയോഗിക്കുന്ന രീതി ഫലപ്രദമാണെന്ന് വിലയിരുത്തിയാണ് യു എസ് കോൺഗ്രസിലേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റ് ഷമൈൻ ഡാനിയൽസ് ആഷ്ലി എന്ന ഒരു ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കാമ്പെയ്ൻ വോളണ്ടിയറെ രംഗത്തിറക്കിയിരിക്കുന്നത്.
The Communist Party of India (Marxist) in West Bengal’s use of an AI presenter named Samatha for campaigning in the upcoming Lok Sabha elections, while facing criticism from the BJP. Explore how AI is transforming political campaigning globally.