ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ ഉടനെത്തും

ഭാരതത്തിൻ്റെ ആദ്യ  ബാലസ്‌റ്റ്‌ലെസ് ട്രാക്ക്… ബുള്ളറ്റ് ട്രെയിനിനായുള്ള അതിവേഗ ട്രെയിൻ ട്രാക്കിനെക്കുറിച്ചുള്ള അപ്‌ഡേറ്റ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് Xൽ പങ്കു വച്ചത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു .

ഇന്ത്യ  കാത്തിരിക്കുന്ന  ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2026 ഓടെ സർവീസ് തുടങ്ങും.മുംബൈ-അഹമ്മദാബാദ്  കോറിഡോറിലെ സൂറത്തിനും ബിലിമോറയ്ക്കും ഇടയിലാകും  ബുള്ളറ്റ് ട്രെയിൻ ആദ്യ സർവീസ് നടത്തുക.

നിർമാണം തുടരുന്ന  മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ കോറിഡോറിന് 1.08 ലക്ഷം കോടി രൂപയാണ് ചെലവ്.2017 സെപ്തംബറിൽ അഹമ്മദാബാദിൽ  ആരംഭിച്ച ഈ പദ്ധതിയിൽ ബുള്ളറ്റ് ട്രെയിനുകൾ വഴി ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ 500 കിലോമീറ്ററിലധികം യാത്രാ ദൂരം പിന്നിടാം. ഗുജറാത്ത്, മഹാരാഷ്ട്ര, ദാദ്ര-നാഗർ ഹവേലി എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിയാണ്  മുംബൈ-അഹമ്മദാബാദ് റെയിൽ ഇടനാഴി.

മണിക്കൂറിൽ 320 കിലോമീറ്റർ വേഗത സാധ്യമാക്കുന്ന,  ബുള്ളറ്റ് ട്രെയിനിന് വേണ്ടിയുള്ള, ഭാരതത്തിൻ്റെ ആദ്യ ബാലസ്‌റ്റ്‌ലെസ് ട്രാക്കിന്റെ 153 കിലോമീറ്റർ വയഡക്ട് പൂർത്തിയായി. 295.5 കിലോമീറ്റർ തൂണിൻ്റെ പണി പൂർത്തിയായെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ബുള്ളറ്റ് ട്രെയിനിനായുള്ള ഇന്ത്യയിലെ ആദ്യത്തെ ബാലസ്റ്റ്ലെസ് ട്രാക്കിൻ്റെ വീഡിയോ  റെയിൽവേ മന്ത്രി X പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചു.

 നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (NHSRCL) നേതൃത്വം നൽകുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ 153 കിലോമീറ്റർ ദൂരത്തിൽ വയഡക്റ്റ് ജോലികൾ പൂർത്തിയായതിനു പിന്നാലെ  മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള 508 കിലോമീറ്റർ ദൈർഘ്യമുള്ള ഇടനാഴിയിലെ 295.5 കിലോമീറ്റർ പിയർ വർക്കുകൾ 2026 ഓടെ പ്രവർത്തനക്ഷമമാകും.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മോദി 3.0 ‘ വിജയഗാഥയായി മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ അവതരിപ്പിക്കാനാണ്  ബിജെപി ഒരുക്കം.

ഇന്ത്യ ഏറെക്കാലമായി കാത്തിരിക്കുന്ന  ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2026 ഓടെ ട്രാക്കിലെത്തും. മുംബൈ-അഹമ്മദാബാദ് കോറിഡോറിലെ സൂറത്തിനും ബിലിമോറയ്ക്കും ഇടയിലാകും  ബുള്ളറ്റ് ട്രെയിൻ ആദ്യ സർവീസ് നടത്തുക.നിർമാണം തുടരുന്ന  മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ കോറിഡോറിന് 1.08 ലക്ഷം കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. മണിക്കൂറിൽ  320 കിലോമീറ്റർ ആണ് ട്രെയിനിൻെറ വേഗത.

  2017 സെപ്തംബറിൽ അഹമ്മദാബാദിൽ  ആരംഭിച്ച ഈ പദ്ധതിയിൽ ബുള്ളറ്റ് ട്രെയിനുകൾ വഴി  ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ 500 കിലോമീറ്ററിലധികം യാത്രാ ദൂരം പിന്നിടാനാണ് ലക്ഷ്യമിടുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, ദാദ്ര-നാഗർ ഹവേലി എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിയാണ്  മുംബൈ-അഹമ്മദാബാദ് റെയിൽ ഇടനാഴി.

കോറിഡോർ നിർമാണത്തിലെ ഏറ്റവും ദുർഘടമായ മുംബൈ-താനെ കടലിനടിയിലെ തുരങ്കത്തിന്റെ ജോലിയും ആരംഭിച്ചു. പാതയിൽ വരുന്ന എട്ട് നദികൾക്ക് കുറുകെ പാലങ്ങളുടെ നിർമാണം ദ്രുതഗതിയിൽ നടക്കുന്നു.  സബർമതി ടെർമിനൽ സ്റ്റേഷന്റെ ജോലിയും ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു.

2017 ൽ  ആരംഭിച്ച ഈ പദ്ധതി 2022-ൽ പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം.  ഭൂമി ഏറ്റെടുക്കലിലെ വെല്ലുവിളികൾ കാരണം കാലതാമസം നേരിട്ടു.  എന്നാലിപ്പോൾ ഭൂമി ഏറ്റെടുക്കൽ  റെയിൽവേ മന്ത്രാലയം പൂർത്തിയാക്കിക്കഴിഞ്ഞു. ഇതോടെ നിർമാണം പുരോഗമിക്കുന്ന ദക്ഷിണ ഗുജറാത്തിലെ സൂറത്തിനെയും ബിലിമോറയെയും ബന്ധിപ്പിക്കുന്ന ആദ്യഘട്ടത്തിൽ ബുള്ളറ്റ് ട്രെയിൻ സർവീസ്, 2026ഓടെ ആരംഭിക്കാനാണ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത്.

നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (NHSRCL) ഏറ്റെടുത്ത മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ കോറിഡോറിന് 1.08 ലക്ഷം കോടിയാണ് ചെലവ് കണക്കാക്കുന്നത്. ഇതിന് കേന്ദ്രസർക്കാർ 10,000 കോടി രൂപയും ഗുജറാത്തും മഹാരാഷ്ട്രയും 5,000 കോടി രൂപയും വിഹിതമായി നൽകുന്നു.  ശേഷിക്കുന്ന ഫണ്ടുകൾ ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി (ജെഐസിഎ) യിൽ നിന്നുള്ള 0.1 ശതമാനം പലിശ വായ്പയിലൂടെ നേടിയെടുത്തു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version