ശനിയുടെ ചന്ദ്രനിൽ പാമ്പിനെ ഇറക്കി വിടാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുകയാണ് NASA. വെറും പാമ്പല്ല, എക്സോബയോളജി എക്സ്റ്റൻ്റ് ലൈഫ് സർവേയർ EELS എന്ന റോബോട്ടിക് പാമ്പുകളെ. ശനിയുടെ ഉപഗ്രഹമായ, ശനിയുടെ ചന്ദ്രൻ എന്നറിയപെടുന്ന, Enceladus ലെ മഞ്ഞുറഞ്ഞ സമുദ്രങ്ങളിലെ ജീവന്റെ സാന്നിധ്യം തിരയുന്നതിനാണ് ഈ EELS പാമ്പ് റോബോട്ടിനെ ഉപയോഗിക്കുക.
സ്നേക്ക് റോബോട്ടുകളെ സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകൾക്ക് അനായാസേന ഉപയോഗിക്കാൻ സാധിക്കുന്ന രൂപത്തിലാകും രൂപകൽപ്പന ചെയ്യുക. കാരണം ഈ റോബോട്ടിക് സിസ്റ്റങ്ങൾക്ക് ആളുകൾക്കും മറ്റ് റോബോട്ടുകൾക്കും കടക്കാൻ കഴിയാത്ത സ്ഥലങ്ങളിലേക്ക് എത്താൻ കഴിയും. ഫ്യൂച്ചറിസ്റ്റിക് റോബോട്ടിക് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് അന്യഗ്രഹ ജീവനുകളെ കണ്ടെത്തുന്നതിന് നാസ JPL -ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി ശക്തമായ വഴികൾ തിരയുകയാണ് .
നാസ ഗവേഷകർ ശനിയുടെ ചെറിയ, തണുത്ത ഉപഗ്രഹമായ എൻസെലാഡസിലേക്ക് അയയ്ക്കാൻ പദ്ധതിയിടുന്ന അത്തരം സംവിധാനങ്ങൾ ഇപ്പോൾ നാസ JPL -ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി ഭൂമിയിലെ സമാന കൃത്രിമ സംവിധാനത്തിൽ പരീക്ഷിക്കുകയാണ്
എന്താണ് ശനിയുടെ ചന്ദ്രൻ എൻസിലാഡസ്
ശനിയുടെ ആറാമത്തെ വലിയ ഉപഗ്രഹമായ എൻസിലാഡസ് ചെറുതും മഞ്ഞുമൂടിയതുമായ ഒരു ഭാഗമാണ്.
1789ൽ വില്യം ഹെർഷൽ ആണ് ഇതിനെ കണ്ടെത്തിയത്. 1980കളിൽ വോയേജർ പേടകങ്ങൾ ഇതിനു സമീപത്തു കൂടി കടന്നുപോകുന്നതു വരെ കാര്യമായ വിവരങ്ങളൊന്നും എൻസിലാഡസിനെ കുറിച്ച് അറിയുമായിരുന്നില്ല. ഇതിനെ വ്യാസം 500 കി.മീറ്റർ ആണെന്നും ഇത് ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റന്റെ പത്തിലൊന്നാണെന്നും ഇതിൽ പതിക്കുന്ന സൂര്യപ്രകാശത്തെ പൂർണ്ണമായും പ്രതിഫലിപ്പിക്കുന്നു എന്നും ഉള്ള വിവരങ്ങളെല്ലാം വോയെജർ ദൗത്യങ്ങളാണ് നൽകിയത്. അതുകൊണ്ടു തന്നെയാണ് എൻസിലാഡസിനെ ശനിയുടെ ചന്ദ്രൻ എന്ന് വിളിക്കുന്നതും
2005ൽ നാസയുടെയും, യൂറോപ്പ്യൻ സ്പേസ് ഏജൻസി ESA യുടെയും സംയുക്ത ദൗത്യമായ റോബോട്ടിക് സ്പേസ്ക്രാഫ്റ്റ് കാസ്സിനി എൻസിലാഡസിന്റെ സമീപത്തുകൂടി പറക്കാൻ തുടങ്ങിയതോടെ ഇതിനെ കുറിച്ചുള്ള വളരെയേറെ വിവരങ്ങൾ കിട്ടിത്തുടങ്ങി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഈ ഉപഗ്രഹത്തിന്റെ ദക്ഷിണധ്രുവപ്രദേശത്ത് വളരെ ഉയർന്ന തോതിലുള്ള ജലസാന്നിദ്ധ്യമുണ്ട് എന്ന വെളിപ്പെടുത്തലായിരുന്നു. ഈ ഭാഗത്തു നിന്ന് പുറത്തേക്കു വമിച്ചിരുന്ന നീരാവിയും അതിനോടൊപ്പം വന്ന ഉപ്പുപരലുകളും മഞ്ഞുകട്ടകളും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഒരു സെക്കന്റിൽ 200കി.ഗ്രാം വീതം ഇങ്ങനെ പുറംതള്ളുന്ന പദാർത്ഥങ്ങളാണ് ശനിയുടെ ഇ-റിങിൽ പ്രധാനമായും ഉള്ളത് എന്ന് കരുതപ്പെടുന്നു.
നിരീക്ഷണങ്ങളിൽ നിന്ന് എൻസിലാഡസ് ആന്തരികതാപം പുറത്തു വിടുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇതിന്റെ ദക്ഷിണധ്രുവപ്രദേശത്ത് വളരെ കുറച്ച് ചെറിയ ഗർത്തങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം കാണിക്കുന്നത് എൻസിലാഡസ് ഭൂമിശാസ്ത്രപരമായി സജീവമാണ് എന്നാണ്.
പദ്ധതിക്കായി നാസ JPL -ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, പാമ്പ് റോബോട്ടുകളെ രൂപകല്പന ചെയ്ത ചരിത്രമുള്ള കാർണഗീ മെലോൺ സർവകലാശാല എന്നിവയുമായി പ്രവർത്തിക്കുന്നു.
NASA’s plans to send snake-like robots called EELS to search for life in the icy oceans of Saturn’s moon Enceladus. Discover the significance of Enceladus and the technology being developed for this mission.