യുഎഇയിലെ ഉപയോക്താക്കൾക്ക് ഇപ്പോൾ നിയോപേ ടെർമിനലുകളിൽ PhonePe വഴി പേയ്‌മെൻ്റുകൾ അനായാസം നടത്താം. UPI ഇൻഫ്രാസ്ട്രക്ചർ മുഖേന ഇൻബൗണ്ട് റെമിറ്റൻസ് ഉൾപ്പെടെയുള്ള പേയ്‌മെൻ്റ് പ്രക്രിയകൾ ലളിതമാക്കാനാണ് മഷ്‌റക് – എൻപിസിഐ
(Mashreq- NPCI) തമ്മിലുള്ള സഹകരണം ലക്ഷ്യമിടുന്നത്.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്ക് യാത്ര ചെയ്യുന്ന ഫോൺപേ ഉപയോക്താക്കൾക്ക് റീട്ടെയിൽ സ്റ്റോറുകൾ, ഡൈനിംഗ് ഔട്ട്‌ലെറ്റുകൾ, വിനോദസഞ്ചാര, വിനോദ കേന്ദ്രങ്ങൾ എന്നിവയിലുടനീളമുള്ള Mashreqൻ്റെ നിയോപേ ടെർമിനലുകളിൽ ഫോൺ പേ ആപ്പ് വഴി പേയ്‌മെൻ്റുകൾ നടത്താമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
NPCI ഇൻ്റർനാഷണൽ പേയ്‌മെൻ്റ് ലിമിറ്റഡുമായുള്ള (NIPL) ദുബായ് ആസ്ഥാനമായ മഷ്‌റെക്കിൻ്റെ പങ്കാളിത്തത്തിലൂടെയാണ് ഈ സഹകരണം സുഗമമാക്കുന്നത് . UPI ഒരു പേയ്‌മെൻ്റ് ഉപകരണമായി സ്വീകരിക്കാൻ നിയോപേ ടെർമിനലുകളെ Mashreq പ്രാപ്‌തമാക്കി കഴിഞ്ഞു .
യുഎഇയിൽ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാർക്കും PhonePe ആപ്പ് ഡൗൺലോഡ് ചെയ്യാനും ഇന്ത്യൻ ബാങ്കുകളിലെ അവരുടെ നിയുക്ത നോൺ റെസിഡൻ്റ് അക്കൗണ്ടുകൾ ഉപയോഗിച്ച് അവിടെ പണമിടപാടുകൾ നടത്താനും കഴിയും.
യാത്രയും പ്രാദേശിക ഇടപാടുകളും സുഗമമാക്കുന്നതിന് പുറമേ ഫോൺപേ ഇൻവേർഡ് റെമിറ്റൻസ് സേവനങ്ങളും അവതരിപ്പിക്കും. ഇത് യുപിഐ ഇൻഫ്രാസ്ട്രക്ചർ പ്രയോജനപ്പെടുത്തി പണം കൈമാറ്റം ചെയ്യുന്ന പ്രക്രിയ ലളിതമാക്കും. അതുവഴി ബാങ്ക് അക്കൗണ്ട് നമ്പറുകളും ഐഎഫ്എസ്‌സി കോഡുകളും പോലുള്ള വിശദാംശങ്ങളുടെ ആവശ്യകത ഇല്ലാതാക്കുമെന്ന് വാൾമാർട്ട് പോലുള്ള വൻകിട റീടെയ്‌ലർമാർ അംഗീകരിച്ചിട്ടുള്ള ഫോൺപേ വ്യക്തമാക്കുന്നു .
യുഎഇ സന്ദർശകർക്ക് സുഗമവും കൂടുതൽ ആസ്വാദ്യകരവുമായ യാത്ര ഉറപ്പാക്കിക്കൊണ്ട് തടസ്സങ്ങളില്ലാത്ത ഇടപാടുകളിലേക്കു ഈ സഹകരണം നയിക്കുമെന്ന് PhonePe, ഇൻ്റർനാഷണൽ പേയ്‌മെൻ്റ് സിഇഒ റിതേഷ് പൈ പറഞ്ഞു.
PhonePe’s collaboration with Mashreq and NPCI is revolutionizing cross-border transactions for Indian travelers visiting the UAE. Learn about the seamless payment processes and the initiative’s implications for financial inclusivity.