” തൻ്റെ രാജ്യത്തിൻ്റെ പുതിയ സർക്കാർ ഇന്ത്യയുമായുള്ള വ്യാപാരകാര്യങ്ങൾ ഗൗരവമായി പരിശോധിക്കും” പാകിസ്ഥാൻ ധനമന്ത്രി ഇഷാഖ് ദാർ കഴിഞ്ഞയാഴ്ച പറഞ്ഞപ്പോൾ പാകിസ്ഥാനിൽ ചിലർ ഞെട്ടി , ചിലർ ആശ്ചര്യത്തോടെ പുരികങ്ങൾ ഉയർത്തി, ഇത് കേട്ട പാക് സാമ്പത്തിക വിദഗ്ധർ പക്ഷെ ഏറെ പ്രതീക്ഷയിലാണ്. കാരണം അവരുടെ വിശകലനത്തിൽ പാകിസ്താന് സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറണമെങ്കിൽ വേണ്ടത് ഇതാണ്. സാമ്പത്തിക സ്ഥിരത മെച്ചപ്പെടുത്തുക, ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുക, ശ്രദ്ധാപൂർവമായ നയതന്ത്രവും ഇന്ത്യയുടെ സാമ്പത്തിക ആധിപത്യത്തിൻ്റെ പരിഗണനയും ഒപ്പം ആവശ്യമാണ്. പാകിസ്താന് സാമ്പത്തികമായി രക്ഷപ്പെടണമെങ്കിൽ, ചൈനയെ ഒഴിവാക്കി ഇന്ത്യയുമായുള്ള വ്യാപാര ബന്ധം തുടരണം എന്നത് തന്നെയാണ് പാകിസ്താന്റെ ഇപ്പോഴത്തെ അവസ്ഥ.
2019-ൽ കശ്മീരിൻ്റെ പ്രത്യേക ഭരണഘടനാ പദവി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകപക്ഷീയമായി പിൻവലിച്ചപ്പോൾ സാമ്പത്തിക ബന്ധങ്ങൾ വിച്ഛേദിച്ച പാക്കിസ്ഥാന് ഇന്ത്യയുമായുള്ള അതിർത്തി കടന്നുള്ള വ്യാപാരം പുനരാരംഭിക്കുന്നത് ഒരു കുതിച്ചുചാട്ടമാണ്.
അതിനു മുമ്പ് 2015 ക്രിസ്തുമസ് ദിനത്തിൽ ലാഹോറിൽ എന്താണ് സംഭവിച്ചതെന്നും, അതാണ് ഇന്ത്യയെന്നും പാകിസ്താനിയിലെ വ്യവസായ ലോകവും, ഇഷാഖ് ദാറും, പാർട്ടിയും ഇന്നും വ്യക്തമായി ഓർക്കുന്നുണ്ട്. അഫ്‌ഗാനിസ്ഥാനിലേക്കുള്ള തന്റെ യാത്രാ മദ്ധ്യേ അപ്രതീക്ഷിതമായി എയർ ഇന്ത്യ വൺ വിമാനത്തിൽ പാകിസ്ഥാനിലെ ലാഹോർ വിമാനത്താവളത്തിൽ വന്നിറങ്ങി അന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിടെ പ്രധാനമന്ത്രി നവാസ് ഷെരീഫ് അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും നവാസ് ഷെരീഫിൻ്റെ റെയ്‌വിന്ദിലെ വസതിയിൽ എത്തി മോദി നവാസിന്റെ കൊച്ചുമകളുടെ വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്തു.
ഇന്ത്യയുമായുള്ള വ്യാപാരം പുനരാരംഭിക്കണമെന്ന് പാകിസ്ഥാൻ വ്യവസായികൾ ആഗ്രഹിക്കുന്നുവെന്നും ഇഷാഖ് ദാർ ചൂണ്ടിക്കാട്ടി. ദാറിൻ്റെ പ്രസ്താവന തന്റെ പാർട്ടിയുടെ നയത്തിന് എതിരല്ല എന്നതാണ് വസ്തുത, അദ്ദേഹത്തിൻ്റെ പാർട്ടിയായ പാകിസ്ഥാൻ മുസ്‌ലിം ലീഗ്-എന്നിന് വളരെ പ്രത്യേകമായ ഒരു വർഗ അടിത്തറയുണ്ട്: ഇന്ത്യയുമായുള്ള വ്യാപാരബന്ധം സാധാരണ നിലയിലാക്കുന്നതിൻ്റെ നേട്ടങ്ങൾ വ്യക്തമായി കണക്കുകൂട്ടിയാണ് ദാറിൻ്റെ നിലപാടുകൾ.
ഇന്ത്യയുമായുള്ള വ്യാപാരം അതിൻ്റെ മികച്ച ഫോമിൽ എത്തിയാൽ പാക്കിസ്ഥാൻ്റെ വ്യാപാര കയറ്റുമതി 80 %- ഏകദേശം 25 ബില്യൺ ഡോളർ വരെ വർദ്ധിക്കുമെന്ന് 2018 ൽ ലോക ബാങ്ക് കണക്കാക്കിയതിനു തൊട്ടു പിന്നാലെയായിരുന്നു ആ വ്യാപാര ബന്ധം വിച്ഛേദിക്കപ്പെട്ടത്.
ഇന്ത്യയ്ക്ക് പാകിസ്ഥാനെ ആവശ്യമുള്ളതിനേക്കാൾ പാകിസ്ഥാന് ഇന്ത്യയെ ആവശ്യമുണ്ട് എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ സുസ്ഥിരമാണ്. ഒരു ഇടവേളയ്ക്കു ശേഷം ഇന്ത്യൻ അതിർത്തി കടന്നു പാക് സ്‌പോൺസേർഡ് തീവ്രവാദികൾ രാജ്യത്തെ അസ്ഥിരമാക്കാൻ ശ്രമം നടത്തിയപ്പോളാണ് ഇന്ത്യ നിലപാട് കടുപ്പിച്ചതും . പിനീട് പാകിസ്ഥാൻ സാമ്പത്തികമായി തളർന്നുപോകുകയായിരുന്നു .
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പാകിസ്ഥാൻ്റെ 10 മടങ്ങ് വലുതാണ്. 1970-കളിൽ പാക്കിസ്ഥാൻ്റെ പ്രതിശീർഷ വരുമാനം ഇന്ത്യയുടെ ഇരട്ടിയായിരുന്നു. ഇന്ന് ഇന്ത്യയുടേത് പാകിസ്താനെക്കാൾ 50% കൂടുതലാണ്.
ഇന്ത്യയിൽ ഇത് തിരെഞ്ഞെടുപ്പ് കാലമാണ്. മൂന്നാം വട്ടവും നരേന്ദ്രമോദി അധികാരത്തിൽ എത്തരുതേ എന്ന് മുൻകാല അനുഭവങ്ങൾ മുൻനിർത്തി പാക് സൈന്യം ആഗ്രഹിക്കുമ്പോൾ മോദി അന്നത്തെ പാക് പ്രധാമന്ത്രി നവാസ് ഷെരീഫുമായി കാത്തു സൂക്ഷിച്ച അടുപ്പം തങ്ങൾക്കു എങ്ങനെ ഗുണകരമായെന്നു ചിന്തിക്കുകയാണ് പാക് വ്യവസായ ലോകം.
Pakistani Finance Minister Ishaq Dar’s statement on resuming trade with India and the potential economic benefits for both nations. Understand the political dynamics, economic imperatives, and strategic diplomacy driving this policy shift.