ഹാക്കർ ഗ്രൂപ്പായ അനോനിമസ് സുഡാൻ (Anonymous Sudan) കഴിഞ്ഞ വർഷം ഇന്ത്യയിലെ കുറച്ച് കമ്പനികൾക്ക് നേരെ സൈബർ ആക്രമണം അഴിച്ചുവിട്ടിരുന്നു. അതിൽ നിന്ന് രക്ഷപ്പെട്ടത് മൂന്ന് വിമാനത്താവളങ്ങളാണ്. സൈബർ ആക്രമണത്തിൽ നിന്ന് ആ വിമാനത്താവളങ്ങൾക്ക് സുരക്ഷ ഒരുക്കിയത് പ്രോഫെയ്സ് എന്ന സ്റ്റാർട്ടപ്പാണ്.
കൊല്ലത്ത് നിന്നുള്ള കേരളത്തിന്റെ സ്വന്തം സ്റ്റാർട്ടപ്പാണ് പ്രോഫെയ്സ് (Prophaze). സൈബർ സുരക്ഷയിൽ ലോകോത്തര നിലവാരം പുലർത്തുന്ന മലയാളി സ്റ്റാർട്ടപ്പ് എന്നു കേൾക്കുമ്പോൾ അത്ഭുതപ്പെടാം. പ്രോഫെയ്സിന് ഇന്ന് കാണുന്ന നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്നത് കോഫൗണ്ടറും സിഒഒയുമായ ലക്ഷ്മി ദാസ് കൂടിയാണെന്നത് അത്ഭുതത്തിന്റെ വ്യാപ്തി വർധിപ്പിക്കും.
ഹാക്കർമാരിൽ നിന്നും മാലീഷ്യസ് സോഫ്റ്റ്‌വെയർ അറ്റാക്കുകളിൽ നിന്നും കമ്പനികൾക്ക് സൈബർ സുരക്ഷ ഒരുക്കുകയാണ് പ്രോഫെയ്സ്.
രാജഗിരി സ്കൂൾ ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ എൻജിനിയറിംഗ് ബിരുദം കരസ്ഥമാക്കിയ ലക്ഷ്മി കുറച്ച് കാലം മേഖലയിൽ പ്രവർത്തിച്ച ശേഷമാണ് സ്വന്തം സ്റ്റാർട്ടപ്പിലേക്ക് കടക്കുന്നത്. എഐ, മെഷീൻ ലേണിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വെബ് ആപ്ലിക്കേഷൻ സെക്യൂരിറ്റി പ്രൊഡക്ടാണ് പ്രോഫെയ്സ് മുന്നോട്ട് വെക്കുന്നത്. വെബ് ആപ്ലിക്കേഷൻ ഫയർവാളിൽ പ്രവർത്തിക്കുന്ന ആദ്യ സ്റ്റാർട്ടപ്പ് കൂടിയാണ് 2019ൽ ആരംഭിച്ച പ്രോഫെയ്സ്. ജർമനിയിലെ ഒരു ക്ലൈന്റിന് വേണ്ടി പ്രവർത്തിക്കുമ്പോഴാണ് ഇത്തരമൊരു സ്റ്റാർട്ടപ്പ് ആശയത്തിലേക്ക് ലക്ഷ്മിദാസ് എത്തുന്നത്. ആ തീരുമാനം തെറ്റിയില്ല. രാജ്യത്ത് തന്നെ ഏറ്റവും മികച്ച സൈബർ സുരക്ഷ നൽകുന്ന സ്റ്റാർട്ടപ്പായി പ്രോഫെയ്സ് മാറി.
Prophaze, a cybersecurity startup from Kerala, founded by visionary entrepreneur Lakshmi Das. Discover how Prophaze shields companies from cyber attacks and its innovative solutions leveraging AI and machine learning.