ധാരാളം വെള്ളവും മറ്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് കേരളത്തിൽ നിക്ഷേപം നടത്താൻ ബംഗളൂരു ആസ്ഥാനമായുള്ള ഐടി കമ്പനികളോട് കേരള വ്യവസായ മന്ത്രി പി രാജീവിൻ്റെ അഭ്യർഥനക്കെതിരെ കർണാടക വ്യവസായ മന്ത്രി എം ബി പാട്ടീൽ രംഗത്തെത്തി.

ഇത്തരം നീക്കങ്ങൾ രാജ്യത്തിൻ്റെ ഫെഡറൽ ഘടനയ്ക്ക് ഹാനികരമാണെന്നു എം ബി പാട്ടീൽ പറഞ്ഞു. കേരളം ഉൾപ്പെടെ ഇന്ത്യയുടെ പല ഭാഗങ്ങളും വരൾച്ചയും കടുത്ത വേനലും കാരണം ജലക്ഷാമത്തിൻ്റെ പിടിയിലാണ്. ബാംഗളൂരിലും അത്തരമൊരു അവസ്ഥയാണ്. അത്തരമൊരു സാഹചര്യത്തിൽ ബംഗളൂരു കമ്പനികളോട് കേരളത്തിലേക്ക് പ്രവർത്തനം മാറ്റാനുള്ള കേരളത്തിലെ വ്യവസായ മന്ത്രിയുടെ വാഗ്ദാനം ആരോഗ്യകരമായ മത്സര മനോഭാവമല്ല എന്നാണ് പാട്ടീൽ പറഞ്ഞത് .

ബംഗളൂരുവിലെ ജലപ്രതിസന്ധി കണക്കിലെടുത്താണ്  ഐടി കമ്പനികൾക്ക് വെള്ളമടക്കം എല്ലാ സൗകര്യങ്ങളും കേരളം വാഗ്ദാനം ചെയ്തത് . കേരളത്തിൽ  ചെറുതും വലുതുമായ 44 നദികളുണ്ട്, അതിനാൽ വെള്ളം ഒരു പ്രശ്നമല്ല, എന്നാണ്  കേരളാ വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞത്.

ഇതിനു മറുപടിയായാണ് മന്ത്രി എം ബി പാട്ടീൽ പ്രതികരിച്ചത്.  നമ്മൾ ഒരു ഫെഡറൽ സംവിധാനത്തിലാണ്, അവിടെ സംസ്ഥാനങ്ങൾക്കിടയിൽ ‘കൊടുക്കാനും വാങ്ങാനും’ സമീപനം ഉണ്ടായിരിക്കണം. മറ്റൊരു സംസ്ഥാനത്തെ സാഹചര്യം അനാവശ്യമായി മുതലെടുക്കാൻ ഒരു സംസ്ഥാനവും ശ്രമിക്കരുത് എന്ന് മന്ത്രി എം ബി പാട്ടീൽ പ്രതികരിച്ചു.. ബംഗളൂരുവിൽ ജലക്ഷാമം ഉണ്ടായിട്ടുണ്ടെങ്കിലും ഐടി കമ്പനികൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിൽ ഇത് അപകടകരമായി ബാധിച്ചിട്ടില്ല.  ഇവിടെയുള്ള കമ്പനികൾ കേരളത്തിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾക്ക് ജോലി നൽകിയിട്ടുണ്ടെന്നു കേരള വ്യവസായ മന്ത്രി  ഓർക്കണം എന്നും പാട്ടീൽ പറഞ്ഞു .

The recent exchange between Karnataka’s Industries Minister MB Patil and his Kerala counterpart P Rajeev has brought to light the complexities of interstate relations amidst water scarcity concerns. Shri. Patil took exception to Shri. Rajeev’s invitation to Bengaluru-based IT companies to consider investing in Kerala, citing concerns about the federal structure of the country and the competitive spirit among states.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version