പരിസ്ഥിതി സൗഹൃദ ഇന്ധന സെൽ വികസിപ്പിച്ചെടുത്തു കേരള സർവകലാശാലയിലെ ഗവേഷകർ . വായുവും കടൽ വെള്ളവും ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇവരുടെ മഗ്നീഷ്യം – കോപ്പർ / കുപ്രിക് ഓക്സൈഡ് ഫ്യൂവൽ സെല്ലിൻ്റെ’ വിശദാംശങ്ങൾ അടുത്തിടെ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ജേണൽ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് അപ്ലൈഡ് സയൻസിൽ വന്നു കഴിഞ്ഞു .
കേരള സർവകലാശാലയിലെ ഫിസിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ആർ ജയകൃഷ്ണനും അദ്ദേഹത്തിൻ്റെ വിദ്യാർത്ഥികളും ചേർന്നാണ് ഗവേഷണം നടത്തിയത്.
നിലവിലെ വിപണിയിൽ മുൻനിരയിലുള്ള ലിഥിയം അയൺ ബാറ്ററികളെ ക്കാൾ ഉയർന്ന പവർ ഔട്ട്പുട്ട് നൽകാൻ മഗ്നീഷ്യം അധിഷ്ഠിത ഇന്ധന സെൽ സാങ്കേതികവിദ്യക്കു സാദ്ധിക്കുമെന്നതാണ് നേട്ടം .
ഗവേഷകർ വികസിപ്പിച്ചെടുത്ത ഇന്ധന സെൽ വായു വലിച്ചെടുക്കുകയും, ഉപ്പുവെള്ളം ഇന്ധനമായി ഉപയോഗിക്കുകയും ചെയ്യുന്നതിനാൽ പരിസ്ഥിതിക്കും കോട്ടമുണ്ടാകില്ല. കണക്കാക്കുന്നു. സെൽ അതിൻ്റെ പ്രവർത്തന സമയത്ത് വൈദ്യുതിയും താപവും മാത്രം ഉത്പാദിപ്പിക്കുകയും വെള്ളം പുറത്തുവിടുകയും ചെയ്യുന്നു.
നിലവിൽ, ലോകമെമ്പാടുമുള്ള ഗവേഷകർ ഹൈഡ്രജൻ്റെ രാസ ഊർജ്ജം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ധന സെല്ലുകൾ വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിലും ഒരു പടി മുന്നിൽ കടന്നുകൊണ്ടുള്ളതാണ ഈ മഗ്നീഷ്യം അധിഷ്ഠിത ഇന്ധന സെൽ.
“മഗ്നീഷ്യം-സോഡിയം ക്ലോറൈഡ് അധിഷ്ഠിത ഇന്ധന സെല്ലിൽ കോപ്പർ സബ്സ്ട്രേറ്റിന് മുകളിൽ വളരുന്ന കുപ്രിക് ഓക്സൈഡിൻ്റെ അർദ്ധചാലക പാളിയാണ് ഉപയോഗിച്ചത്. ഒരു പ്രോട്ടോടൈപ്പ് ഇന്ധന സെൽ പരീക്ഷിക്കാൻ ഞങ്ങൾ ഒരു വാണിജ്യ കളിപ്പാട്ട കാർ ഉപയോഗിച്ചു, ഫലങ്ങൾ വളരെ വിജയകരമായിരുന്നു. പ്രോട്ടോടൈപ്പ് ചെയ്ത ഫ്യൂവൽ സെൽ 0.7 V വോൾട്ടേജും 0.35 A കറൻ്റും 10 മിനിറ്റിനുള്ളിൽ നൽകി,” ആർ ജയകൃഷ്ണൻ പറഞ്ഞു.
2020 മുതൽ ഉപ്പുവെള്ളം ഇന്ധനമായി ഉപയോഗിക്കാനുള്ള ആശയത്തിലാണ് കേരളം സർവകലാശാലയിലെ ഗവേഷക വിഭാഗം പ്രവർത്തിക്കുന്നത്. ലോകമെമ്പാടുമുള്ള എയർ കാഥോഡ് സംവിധാനങ്ങൾക്കായി പ്ലാറ്റിനം എന്ന വിലകൂടിയ രാസ മൂലകം ഉപയോഗിക്കുന്നു, അതേസമയം ജയകൃഷ്ണൻ്റെ നേതൃത്വത്തിൽ അർദ്ധചാലക വസ്തുക്കൾ ഇതിനായി ഉപയോഗിക്കുന്നതിലൂടെ സെൽ നിർമാണ ചെലവ് കുറക്കുന്നു .
പുതിയ ഇന്ധന സെൽ വാണിജ്യവത്കരിക്കുന്നതിന് മുമ്പ് സാങ്കേതികവിദ്യയിൽ ഒരുപാട് ദൂരം പോകേണ്ടതുണ്ട്. എങ്കിലും , ഗവേഷണത്തിന് മതിയായ ധനസഹായം ലഭിച്ചാൽ, തൻ്റെ ടീമിന് ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു ആഗോള തലത്തിൽ ഷർട്ടാധിക്കുന്ന സാങ്കേതികവിദ്യ കൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗവേഷകൻ ജയകൃഷ്ണനും സംഘവും.
The innovative eco-friendly fuel cell developed by researchers at Kerala University, which generates electricity using air and seawater, offering higher power output compared to lithium-ion batteries.