ദേവിക വെല്ലുവിളിച്ചത് AI കോഡർ ഡെവിനെ

ലോകത്തെ ആദ്യ എഐ കോഡർ ഡെവിനെ വെല്ലുവിളിച്ച്  മലയാളിയുടെ സോഫ്റ്റ് വെയർ എഞ്ചിനീയർ  ‘ദേവിക’. മനുഷ്യരുടെ നിർദേശങ്ങൾ മനസിലാക്കാനും അതിനനുസരിച്ച് കാര്യങ്ങൾ ചെയ്യാനും റിസർച്ച് നടത്താനും സ്വയം കോഡുകൾ എഴുതാനുമെല്ലാം ദേവികയ്ക്ക് സാധിക്കും.
ലോകത്തിലെ ആദ്യ എഐ സോഫ്റ്റ് വെയർ എഞ്ചിനീയറായ ഡെവിൻ എഐയുടെ ഒരു ഓപ്പൺ സോഴ്‌സ് ഇന്ത്യൻ പതിപ്പ് ആണ് ദേവിക. ലിമിനൽ എന്ന സൈബർ സുരക്ഷാ കൺസൽട്ടൻസി സ്ഥാപനത്തിന്റെ സ്ഥാപകനും സ്റ്റിഷൻ എഐയുടെ സഹസ്ഥാപകനുമായ  തൃശൂർ ചാവക്കാട് എടക്കര സ്വദേശി  മുഫീദ് വിഎച്ച് ആണ് ദേവികയുടെ സൃഷ്ടാവ്.

എട്ടാം ക്ലാസ് മുതൽ യൂട്യൂബിന്റെയും മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടേയും സഹായത്തോടെ സോഫ്റ്റ് വെയർ ഡെവലപ്പിങ് പരിശീലനം നേടിയ 21 കാരനായ മുഫീദ് പ്ലസ്ടു തലത്തിൽ പഠനം അവസാനിപ്പിച്ച നിലവിലെ സൈബർ വിദഗ്ധനാണ്.

മാർച്ച് 13 നാണ് യുഎസ് കമ്പനിയായ  കോഗ്നിഷൻ  ‘ഡെവിൻ’ AI അവതരിപ്പിച്ചത്.  സോഫ്റ്റ് വെയർ ഡെവലപ്പിങ് ജോലികൾ സുഗമമാക്കാൻ എഞ്ചിനീയർമാരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡെവിൻ അവതരിപ്പിക്കപ്പെട്ടത്. എന്നാൽ  ഇന്ത്യയിൽ ഒരു ഓപ്പൺ സോഴ്‌സ് എഐ എഞ്ചിനീയറുടെ ആവശ്യകത ലക്‌ഷ്യം വച്ച് തയാറാക്കിയ  ‘ദേവിക’ എന്ന സോഫ്റ്റ് വെയർ എഞ്ചിനീയർ ഇതിനകം ഓപ്പൺ സോഴ്‌സ് കൂട്ടായ്മകളിലും സോഫ്റ്റ് വെയർ രംഗത്തും വൈറലായിക്കഴിഞ്ഞു.

മനുഷ്യരുടെ നിർദേശങ്ങൾ മനസിലാക്കാനും അതിനനുസരിച്ച് കാര്യങ്ങൾ ചെയ്യാനും റിസർച്ച് നടത്താനും സ്വയം കോഡുകൾ എഴുതാനുമെല്ലാം ദേവികയ്ക്ക് സാധിക്കും.  പ്രത്യേകം ക്ഷണിച്ച തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കിടയിലാണ് ഡെവിൻ എഐ ലഭ്യമാക്കിയിട്ടുള്ളത്. അതേസമയം, ഓപ്പൺ സോഴ്‌സായ ദേവികയാകട്ടെ പൂർണമായും സോഫ്റ്റ് വെയർ ഡെവലപ്പർമാർക്ക് വിട്ടുകൊടുത്തിരിക്കുകയാണ് മുഫീദ്. ക്‌ളൗഡ്‌ 3 അധിഷ്ടിതമായ ദേവിക ജിപിടി 4 ഉൾപ്പടെ മറ്റ് ലാംഗ്വേജ് മോഡലുകളെയും പിന്തുണയ്ക്കുമെന്നു  മുഫീദ് പറഞ്ഞു.

മൂന്ന് ദിവസങ്ങളിലായി 20 മണിക്കൂർ നേരം മാത്രം ചെലവിട്ടാണ് മുഫീദ് ദേവികയെ തയ്യാറാക്കിയത്. ഇത് ഓപ്പൺ സോഴ്‌സ് ആയി പ്രസിദ്ധീകരിക്കുകയും ചെയ്തു.

പലപ്പോഴും സുപ്രധാനമായ ഇത്തരം സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുമ്പോൾ അത് കോർപ്പറേറ്റുകൾക്കും മറ്റ് തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കുമാണ് ആദ്യം ഉപയോഗിക്കാൻ അവസരം ലഭിക്കാറ്. എന്തുകൊണ്ട് അത് താഴെ തട്ടിലുള്ള സാധാരണ ഉപഭോക്താക്കൾക്കായി എത്തിച്ചു നൽകിക്കൂടാ എന്ന ചിന്തയിൽ നിന്നുമാണ് ദേവികയുടെ ഉദയം.  

ആർക്ക് വേണമെങ്കിലും ദേവികയുടെ കോഡുകൾ അവരുടെ താൽപര്യാനുസരണം ഉപയോഗിക്കാനും പുതിയ ഉല്പന്നങ്ങൾ നിർമിക്കാനും അത് വിപണനം ചെയ്യാനും അനുവാദമുണ്ട്. ഓപ്പൺ സോഴ്‌സ് ആയതിനാൽ നിരവധി ആളുകൾ ഇതിനകം ദേവികയ്ക്ക് വേണ്ടിയുള്ള സംഭാവനകൾ നൽകുന്നുണ്ടെന്നും അത് പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മുഫീദ് പറഞ്ഞു.

 വിശകലന ശേഷിയിൽ നിലവിൽ ദേവികയേക്കാൾ ഒരു പടി മുന്നിലാണ് ഡെവിൻ എന്ന് മുഫീദ് സമ്മതിക്കുന്നുണ്ട്.  ഗിറ്റ്ഹബ്ബിൽ വരുന്ന സോഫ്റ്റ് വെയർ പ്രശ്‌നങ്ങൾ കണ്ടെത്തുന്നതിനുള്ള ലാർജ് ലാഗ്വേജ് മോഡലുകളുടെ ശേഷി പരിശോധിക്കുന്ന SWE ബെഞ്ച്മാർക്കിൽ 13.86 ശതമാനം പ്രശ്‌നങ്ങൾ  പരിഹരിക്കാൻ ഡെവിന് സാധിച്ചിട്ടുണ്ട്. ദേവികയുടെ എസ്ഡബ്ല്യുഇ ബെഞ്ച് മാർക്ക് പരിശോധനാ ഘട്ടത്തിലാണ്.

പ്ലസ് ടു പഠനം അവസാനിപ്പിച്ച സൈബർ വിദഗ്ദൻ കൂടിയായ  മുഫീദ് വളരെ ചെറുപ്പത്തിൽ തന്നെ ഗൂഗിളിന്റെ ബഗ് ബൗണ്ടി പ്രോഗ്രാം പോലുള്ള പരിപാടികളുടെ ഭാഗമാവുകയും സുരക്ഷാ പ്രശ്‌നങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പ്ലസ്ടു പഠനകാലത്താണ് ലിമിനൽ എന്ന സൈബർ സുരക്ഷാ കൺസൽട്ടൻസിക്ക് തുടക്കമിട്ടത്.

2021 ൽ നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപറേഷൻ സംഘടിപ്പിച്ച ഇന്ത്യാസ്‌കിൽസ് പരിപാടിയിൽ ഗോൾഡ് മെഡൽ ജേതാവാണ് മുഫീദ്. ഇതിന് പുറമെ അന്തർദേശീയ തലത്തിലും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.

2024 ജനുവരിയിൽ തുടക്കമിട്ട സ്റ്റിഷൻ എഐ എന്ന സ്ഥാപനം കോഡ്‌സെൻട്രി എന്ന പേരിൽ ഒരു എഐ സുരക്ഷാ അനലിസ്റ്റ് അവതരിപ്പിച്ചിട്ടുണ്ട്. എഞ്ചിനീയർമാർ തയ്യാറാക്കുന്ന കോഡിലെ സുരക്ഷാ വീഴ്ചകൾ കണ്ടുപിടിക്കാൻ കഴിവുള്ള എഐ സാങ്കേതിക വിദ്യ ആണിത്.

Meet Devika, the open source Indian version of Devin AI, the world’s first AI software engineer, revolutionizing software development with her ability to understand human instructions, conduct research, and write code autonomously.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version