കൊടും ചൂടിൽ കേരളത്തിലെ പൈനാപ്പിൾ കൃഷിയും, വിളവെടുപ്പും പ്രതിസന്ധിയിൽ. വേനൽ കനത്ത് കൈതച്ചെടികൾ ഉണങ്ങി ഉത്പാദനം കുറഞ്ഞതോടെയാണ് കർഷകർ പ്രതിസന്ധിയിലായത്.
എറണാകുളം കോട്ടയം,ഇടുക്കി ജില്ലകളിലെ പൈനാപ്പിൾ കൃഷിയെയാണ് കാലാവസ്ഥ ഗുരുതരമായി ബാധിച്ചിരിക്കുന്നത്. വിളവെടുത്ത പൈനാപ്പിളിന് വില കൂടിയെങ്കിലും കർഷകർക്ക് കഷ്ടകാലമാണ്.
പൈനാപ്പിളിന് ഡിമാൻഡ് കൂടിയ സമയത്ത് കിലോയ്ക്ക് 40-50 വരെ വിലയെത്തിയപ്പോഴാണ് ഉത്പാദന കുറവ് വിനയായത്.
തെങ്ങോലയും ഗ്രീന്‍ നെറ്റും ഉപയോഗിച്ച് സംരക്ഷണമൊരുക്കുന്നുണ്ടെങ്കിലും സമാനകളില്ലാതെ പ്രതിസന്ധിയാണു കര്‍ഷകര്‍ നേരിടുന്നത്. ഏതാനും ആഴ്ചകളായി കൃഷിയിടങ്ങളിൽ പകല്‍ താപനില 36 ഡിഗ്രിയ്ക്കു മുകളിലാണ്. ഉയര്‍ന്ന ചൂടില്‍ പൈനാപ്പിളിന്റെ തൂക്കം കുറയുന്നതാണു കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. റംസാന് വിപണി ലക്ഷ്യമാക്കിയുള്ള കൃഷിയെ ആണ് ഇതു ബാധിച്ചിരിക്കുന്നത്. പൈനാപ്പിളിന് ഏറ്റവും കൂടുതല്‍ വില ലഭിക്കുന്ന കാലമാണിത്. എന്നാല്‍, ആവശ്യത്തിനനുസരിച്ചു പൈനാപ്പിള്‍ ലഭ്യമാക്കാന്‍ കഴിയുമോ എന്നാണു കര്‍ഷകരുടെ ആശങ്ക.
അനുകൂല കാലാവസ്ഥയില്‍ തോട്ടത്തില്‍ നിന്ന് 80 ശതമാനത്തോളം എ ഗ്രേഡ് പൈനാപ്പിള്‍ ലഭിക്കാറുണ്ട്. എന്നാല്‍ ഉണക്കു നേരിടാന്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടും ഉല്പാദനത്തില് 40ശതമാനം വരെ കുറവുണ്ടാകുന്നതായി കര്‍ഷകര്‍ പറയുന്നു. പൈനാപ്പിള്‍ ചെടികള്‍ ഉണങ്ങി മഞ്ഞ നിറത്തിലാകുകയും പൈനാപ്പിള്‍ വലുതാകാതെ നശിക്കുന്നതും പതിവു കാഴ്ചയാണ്. കടുത്ത വേനല്‍ പ്രതീക്ഷിച്ച് സംരക്ഷണമൊരുക്കിയിരുന്നുവെങ്കിലും ഇവയൊന്നും പ്രയോജനപ്പെട്ടില്ലെന്നു കര്‍ഷകര്‍ പറയുന്നു.
അതേസമയം, വിലയിലെ കുറവും കര്‍ഷകര്‍ക്കു തിരിച്ചടിയാകുന്നു. ഉയര്‍ന്ന ഗ്രേഡിന് 38 രൂപയാണ് കഴിഞ്ഞയാഴ്ചത്തെ മാര്‍ക്കറ്റ് വില, അടുത്ത ഗ്രേഡിന് 36 രൂപയും. എന്നാല്‍, മിക്ക തോട്ടങ്ങളില്‍ നിന്നും ഉയര്‍ന്ന ഗ്രേഡ് കിട്ടാനേയില്ല. കര്‍ഷകര്‍ക്കു ലഭിക്കുന്നത് ഈ വിലയാണെങ്കിലും വില്‍ക്കുന്നത് വന്‍ വിലയ്ക്കാണ്. വലിപ്പമേറിയ പൈനാപ്പിള്‍ കിലോയ്ക്ക് 50 മുതല്‍ 60 രൂപയ്ക്കു വരെയാണു വില്‍ക്കുന്നത്. ചെറുത് 100 രൂപയ്ക്കു മൂന്നു കിലോ എന്ന രീതിയിലും വില്‍ക്കുന്നുണ്ട്.
റംസാനൊപ്പം, ഉത്തരേന്ത്യയില്‍ ചൂടുകാലവും വരുന്നതിനാല്‍ പൈനാപ്പിളിന് ഡിമാന്റേറുന്ന സമയമാണ്. വരും ദിവസങ്ങളില്‍ മഴ പെയ്തില്ലെങ്കില്‍ ഉത്പാദനത്തില്‍ വന്‍ ഇടിവാകും ഉണ്ടാകുക. പാട്ട തുക, തൊഴില്‍കൂലി തുടങ്ങിയ ഇനങ്ങളിലെ വന്‍ ചെലവു കാരണം പൈനാപ്പിള്‍ കൃഷി പ്രതിസന്ധി നേരിടുമ്പോഴാണ് കാലാവസ്ഥയും വില്ലനാകുന്നത്. വളത്തിന്റെയും കീടനാശിനിയുടെയും വില വർദ്ധനയും ദോഷമായി.
മാർക്കറ്റിൽ 50 രൂപ വരെ വില ഉണ്ടെങ്കിലും കർഷകന് കിട്ടുന്നത് 35 രൂപ വരെയാണ്. വിഷു, റംസാൻ വിപണിയാണ് പ്രധാനം. സാധാരണ ഉത്പാദനം വർദ്ധിക്കേണ്ട സീസണിലാണ് വില്ലനായി വേനലും രോഗങ്ങളുമെത്തിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 50,000 ഏക്കറിലാണ് കൈതച്ചക്ക കൃഷി. എറണാകുളം കഴിഞ്ഞാൽ കൂടുതൽ ഉത്പാദനം കോട്ടയം,ഇടുക്കി ജില്ലകളിലാണ്. മറ്റ് രാജ്യങ്ങളിലേക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കും കൈതച്ചക്ക എത്തിച്ചിരുന്ന സ്ഥാനത്ത് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പൈനാപ്പിൾ എത്തുന്നതും തിരിച്ചടിയായി.
The crisis facing pineapple cultivation in Kerala due to extreme heat, leading to decreased production and concerns about meeting market demand. Despite rising prices, farmers are grappling with reduced yields and economic challenges.