Taj ബ്രാൻഡഡ് റിസോർട്ട് പദ്ധതിയുമായി ഇന്ത്യൻ ഹോട്ടൽസ് കമ്പനി ( IHCL ) കേരളത്തിലെ കൊല്ലത്ത് അരങ്ങേറ്റം കുറിക്കുന്നു. തിരുമുല്ലവാരം ബീച്ചിനോട് ചേർന്ന് ബ്രൗൺഫീൽഡ് പ്രോജക്ടിൽപ്പെടുന്ന താജ് റിസോർട്ടിനായി ഇന്ത്യൻ ഹോട്ടൽസ് കമ്പനിയും, Joy’s The Beach Resort Pvt Ltd എന്നിവയും കരാറിൽ ഒപ്പുവച്ചു.
പ്രകൃതിരമണീയമായ തിരുമുല്ലവാരം ബീച്ചിനോട് ചേർന്ന് 13 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ റിസോർട്ടിന് ഏകദേശം 600 അടിയോളം ബീച്ച് ഫ്രണ്ട് ഉണ്ടാകും .Taj ബ്രാൻഡിൽ ഒരുങ്ങുന്ന 205 റൂമുകളും അറബിക്കടലിൻ്റെ അതിമനോഹരമായ കാഴ്ചകൾ ഉൾക്കൊള്ളുന്നതാണ്.
സ്പെഷ്യാലിറ്റി വെജിറ്റേറിയൻ റെസ്റ്റോറൻ്റ്, ചിക് ബാർ, റീ ജെനുവേറ്റിങ് സ്പാ, നീന്തൽക്കുളം, പൂർണ്ണമായി സജ്ജീകരിച്ച ജിം എന്നിവയുൾപ്പെടെ വിപുലമായ സൗകര്യങ്ങൾ റിസോർട്ട് ഒരുക്കും . 20,000 ചതുരശ്ര അടി വിസ്തീർണമുള്ള വൈവിധ്യമാർന്ന ഡൈനിങ്ങ് സ്ഥലവും വിശാലമായ പുൽത്തകിടികളും കോർപ്പറേറ്റ് ഒത്തുചേരലുകൾക്കും സാമൂഹിക പരിപാടികൾക്കും അനുയോജ്യമായ വേദിയായി മാറ്റും .
ഈ ഒപ്പിടലിലൂടെ കേരളത്തിൽ ഐഎച്ച്സിഎല്ലിൻ്റെ ദീർഘകാല സാന്നിധ്യം ഞങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പുനീത് ഛത്വാൾ പറഞ്ഞു.
മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും സാംസ്കാരിക പൈതൃകത്തിനും പേരുകേട്ട ഒരു ചരിത്ര തുറമുഖ നഗരമെന്ന നിലയിലും, ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലും കൊല്ലത്തിന് വലിയ സാധ്യതകളുണ്ട്. സംസ്ഥാനത്തെ പ്രശസ്തമായ കായൽ ടൂറിസം സ്പോട്ടുകളിലേക്കുള്ള തെക്കൻ കവാടം കൂടിയാണിത്.”
ഈ റിസോർട്ടിൻ്റെ വികസനത്തിനായി ഇന്ത്യയുടെ ഹോസ്പിറ്റാലിറ്റി ലീഡറായി അംഗീകരിക്കപ്പെട്ട IHCL-മായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും, പുതിയ ഡെസ്റ്റിനേഷനുകൾക്ക് തുടക്കം കുറിച്ച IHCL ഗോള ടൂറിസ്റ്റ് ഭൂപടത്തിൽ കൊല്ലത്തെ ഒരു പ്രമുഖ സ്ഥാനത്തേക്ക് ഉയർത്തുമെന്ന് ഉറപ്പുണ്ട് എന്നും Joy’s The Beach Resort Pvt Ltd മാനേജിങ് ഡയറക്ടർ ചാക്കോ പോൾ പറഞ്ഞു.
Indian Hotels Company (IHCL) in Kollam, Kerala, with the Taj branded resort project. Situated adjacent to Tirumullavaram Beach, this brownfield project offers 205 rooms with stunning views of the Arabian Sea and a wide range of facilities, including dining options, spa, pool, gym, and event spaces.