രത്തൻ ടാറ്റ ഇപ്പോൾ വിശ്രമ ജീവിതത്തിലാണ്. ഇത് വീണ്ടു എടുത്തു പറയുന്നതിന് കാരണമുണ്ട്. ഏപ്രിൽ ഒന്നിന്  ഏപ്രിൽ ഫൂൾ തട്ടിവിടുന്ന പോലെ  ചില ഓൺലൈനുകളിൽ ഒരു വാർത്ത  പരന്നിരുന്നു  85-ാം വയസ്സിൽ തന്റെ ആദ്യകാല പ്രൊഫഷനലിലേക്കു മടങ്ങാനുള്ള തീരുമാനം അറിയിച്ചിരിക്കുന്നു വ്യവസായ പ്രമുഖനായ രത്തൻ ടാറ്റ എന്ന്.   ഒരു ആർക്കിടെക്റ്റായി പുതിയ കരിയർ ആരംഭിക്കുമെന്ന്   രത്തൻ ടാറ്റ   പ്രഖ്യാപിച്ചതായിട്ടാണ് വാർത്ത. എന്നാൽ അതിൽ യാതൊരു അടിസ്ഥാനവുമില്ല എന്നതാണ് യാഥാർഥ്യം. അദ്ദേഹം വര്ഷങ്ങളായി വിശ്രമ ജീവിതത്തിലാണ്.

ടാറ്റ ഗ്രൂപ്പെന്ന വൻ സാമ്രാജ്യത്തിൻ്റെ തലവനായ മുൻ ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റ വിരമിച്ചതിന് ശേഷം വർഷങ്ങളായി ശാന്തവും സുഖപ്രദവുമായ ജീവിതം നയിക്കുന്നു.മുംബൈയിലെ ഏറ്റവും ചെലവേറിയ പ്രദേശങ്ങളിലൊന്നായ കൊളാബയിലാണ് രത്തൻ ടാറ്റയുടെ വസതി.

ടാറ്റ ഗ്രൂപ്പിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം താമസിക്കുന്നത് കൊളാബ  മാൻഷൻ ക്യാബിൻസ് എന്ന ആ വസതിയിലാണ് .  രത്തൻ ടാറ്റയുടെ വസതി  13,000 ചതുരശ്ര അടി വിസ്തൃതിയിൽ മൂന്ന് നിലകളിലായി വ്യാപിച്ചുകിടക്കുന്നു.

രത്തൻ ടാറ്റയുടെ മുംബൈയിലെ കടലിനഭിമുഖമായ  കൊളാബ  മാൻഷൻ ക്യാബിൻസ് കൊളാബയിലെ ഏറ്റവും മനോഹരമായ മാളികകളിൽ ഒന്നാണ്.

രത്തൻ ടാറ്റയുടെ വീടിൻ്റെ  സൺ ഡെക്കിൽ ഒരേസമയം 50 പേർക്ക് കടലിന്റെ ഭംഗി ആസ്വദിക്കാനാകും.  ബേസ്‌മെൻ്റ് കാർ പാർക്കിംഗിൽ 15-ലധികം കാറുകൾ ഉൾക്കൊള്ളാൻ കഴിയും. വീടിൻ്റെ മുകളിലത്തെ നിലയിൽ ഇൻഫിനിറ്റി പൂൾ, വിശാലമായ ബാർ, ബാർബിക്യൂ സോൺ എന്നിവയുണ്ട്. അത്യാധുനിക മീഡിയ റൂം, ലൈബ്രറി, ജിം എന്നിവയും ഹൈടെക് ഉപകരണങ്ങളും അദ്ദേഹത്തിനുണ്ട്.

രത്തൻ ടാറ്റ വർഷങ്ങളായി ഈ വീട്ടിൽ താമസിക്കുന്നുണ്ടെങ്കിലും   തൻ്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് കാര്യമായൊന്നും പങ്കുവെക്കുന്നില്ല.

The luxurious yet tranquil residence of Ratan Tata in Colaba, Mumbai, reflecting his values, personality, and pragmatic approach amidst the city’s bustling real estate landscape.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version