ഡ്രൈവറില്ലാ സവാരി യുമായി ഒലയുടെ സ്കൂട്ടർ

ലോകത്തെ ആദ്യത്തെ ഓട്ടോണമസ് ഇലക്ട്രിക് സ്കൂട്ടറുമായി Ola, World's First Autonomous Electric Scooter|

ഏപ്രിൽ ഒന്നിന് ഒല ഇലക്‌ട്രിക് സിഇഒ ഭവിഷ് അഗർവാൾ ആദ്യ ഓട്ടോണമസ് ഇലക്ട്രിക് സ്‌കൂട്ടറായ ഒല സോളോ അവതരിപ്പിച്ചപ്പോൾ മിക്കവരും കരുതിയത് അതൊരു ഏപ്രിൽ ഫൂൾ തമാശ ആണെന്നായിരുന്നു. എന്നാൽ വസ്തുതകളിൽ വ്യക്തത വരുത്തിക്കൊണ്ട്  ഭവിഷ് അഗർവാൾ ട്വിറ്ററിൽ  രംഗത്തെത്തി. ഇത്  വെറുമൊരു ഏപ്രിൽ ഫൂൾ തമാശയല്ല! ഓല സോളോ (OLA SOLO) എന്ന് പേരിട്ടിരിക്കുന്ന ഇത് ലോകത്തിലെ ആദ്യത്തെ ഓട്ടോണമസ് ഇലക്ട്രിക് സ്കൂട്ടർ എന്നാണ് അറിയപ്പെടുക. നൂതന AI സാങ്കേതികവിദ്യ, സുരക്ഷാ സവിശേഷതകൾ എന്നിവയാൽ നിറഞ്ഞ  Ola Solo മൊബിലിറ്റിയുടെ ഭാവിയിലേക്കുള്ള ഒരു നേർക്കാഴ്ചയാണ്.  ഇരുചക്രവാഹനങ്ങളിലെ സ്വയം ബാലൻസിംഗ് സാങ്കേതികവിദ്യ ഒലയിലൂടെ യാഥാർഥ്യമാകുന്നു.

 റൈഡ്-ഹെയ്‌ലിംഗിലും പ്രാദേശിക വാണിജ്യത്തിലും വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു ഒല സോളോ.  വോയ്‌സ്  എനേബിൾഡ് ടെക്നോളജിക്കായി AI സാങ്കേതികവിദ്യയോടെ പ്രവർത്തിക്കുന്ന  Krutrim  22 ഭാഷകളുടെ പിന്തുണ ഉറപ്പാക്കും. കൂടുതൽ സുരക്ഷയ്ക്കായി ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനവും ഹെൽമറ്റ് ആക്ടിവേഷനും ഇതിലുണ്ടാകും.  ഏറ്റവും പ്രധാനപ്പെട്ട സവിശേഷത  ഒല ആപ്പ് വഴി summon feature   ആക്ടിവേറ്റ് ചെയ്യുമ്പോൾ ഡ്രൈവറില്ലാ സവാരി സാധ്യമാകുമെന്ന് ഒല ഉറപ്പു നൽകുന്നു .

വരാനിരിക്കുന്ന തിരിവുകളെക്കുറിച്ചും, അപകടസാധ്യതകളെക്കുറിച്ചും അതിൻ്റെ വൈബ്രേറ്റിംഗ് സീറ്റ് മുന്നറിയിപ്പ് നൽകും.  സോളോയുടെ ലോഞ്ച് തീയതി ഒല ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Ola എഞ്ചിനീയറിംഗ് ടീമുകൾ  AI സാങ്കേതിക വിദ്യയിൽ പ്രവർത്തിച്ചു വരികയാണ്.  ഇത് “ന്യൂറൽ നെറ്റ്‌വർക്കുകളുമായി ക്വാണ്ടം കമ്പ്യൂട്ടിംഗിനെ സംയോജിപ്പിക്കുന്ന ഏറ്റവും നൂതനമായ സാങ്കേതികവിദ്യ” വാഗ്ദാനം ചെയ്യുന്നു.

ഒല സോളോയിൽ QUICKIE.AI ഉണ്ട്. അത് നിമിഷ നേരം കൊണ്ട് തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തമാണ് എന്ന്  ബെംഗളൂരു ആസ്ഥാനമായുള്ള Ola അവകാശപ്പെട്ടു.  തെരുവുകളിൽ എളുപ്പത്തിൽ നാവിഗേറ്റ് ചെയ്യാൻ തത്സമയ ട്രാഫിക് ഡാറ്റ വിശകലനം ചെയ്യുന്ന LMAO9000 എന്ന തദ്ദേശീയമായി  വികസിപ്പിച്ച ചിപ്പ് ഇതിന് ഉണ്ട്.

ഇലക്‌ട്രോസ്‌നൂസ് ക്വാണ്ടം പ്രവർത്തനക്ഷമമാക്കിയ നൂതനമായ ‘ജ്യൂസ് അപ്പ്’ ഫീച്ചറും ഓല സോളോയുടെ സവിശേഷതയാണ്. ഓരോ തവണയും ഓല സോളോ ചാർജിൽ കുറയുമ്പോൾ, അത് സ്വയം ഊർജ്ജസ്വലമാക്കാൻ അടുത്തുള്ള ഹൈപ്പർചാർജറിനെ കണ്ടെത്തും. ഓല സോളോയുടെ അഡാപ്റ്റീവ് അൽഗോരിതം ഓരോ റൈഡിലെയും അനുഭവങ്ങളിൽ നിന്നും പഠിക്കാൻ സഹായിക്കുന്നു എന്നും  കമ്പനി കൂട്ടിച്ചേർത്തു.

Ola Electric’s innovative approach to sustainable mobility with the unveiling of the Solo scooter, potentially the world’s first fully autonomous scooter. Learn about its features, including autonomous capabilities powered by proprietary software and the LMAO 9000 chip.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version