HIL എന്ന പേരിൽ കളമശേരിക്കടുത്ത് ഏലൂർ ഉദ്യോഗമണ്ഡലിൽ പ്രവർത്തിച്ചിരുന്ന ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡ് (HIL) പൂർണമായി അടച്ചുപൂട്ടി. കേരളത്തിലെ ആദ്യത്തെ കേന്ദ്ര പൊതുമേഖലാ കീടനാശിനി നിർമാണ വ്യവസായശാലയായിരുന്നു ഇത്. ഇതിനൊപ്പം പഞ്ചാബിലെ ഭട്ടിൻഡ യൂണിറ്റും പൂട്ടി. ഭൂരിഭാഗം ജീവനക്കാർക്കുമുള്ള വിആർഎസ് ആനുകൂല്യങ്ങൾ മാർച്ച് 31ഓടെ നൽകിയിരുന്നു.
ഏലൂരിൽ 34.27 ഏക്കറിലാണ് HIL ഫാക്ടറി. പാതാളത്ത് എച്ച്ഐഎൽ കോളനിയിൽ കമ്പനി ഉടമസ്ഥതയിലുള്ളതും സംസ്ഥാന സർക്കാർ വാടകയ്ക്ക്നൽകിയതും ഉൾപ്പെടെ 13.96 ഏക്കർ ഭൂമിയുണ്ട്. സിപ്പെറ്റും ഫയർസ്റ്റേഷനും സ്ഥാപിക്കാൻ ഇതിൽനിന്ന് 4.5 ഏക്കർ നൽകിയിരുന്നു.
കീടനാശിനി നിർമാണമേഖലയിൽ 1954ൽ സ്ഥാപിച്ച, രാജ്യത്തെ ആദ്യ കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനമാണ് ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡ് (HIL).
DDTഉൽപ്പാദിപ്പിച്ച് 1958ലാണ് ഏലൂരിൽ കമ്പനി പ്രവർത്തനം ആരംഭിച്ചത്. പരിസ്ഥിതിപ്രശ്നംമൂലം ബെൻസീനിലും ക്ലോറിനിലും അധിഷ്ഠിതമായ കീടനാശിനികൾ 1996ലും എൻഡോസൾഫാൻ 2011ലും ഡിഡിടി 2018ലും ഉൽപ്പാദനം നിർത്തി. 2018ൽ ഹിൽ (ഇന്ത്യ) ലിമിറ്റഡ് എന്ന് പേരുമാറ്റി. മാംഗോസേബ് തുടങ്ങിയ ജൈവ ഉൽപ്പന്നങ്ങളിലേക്ക് ചുവടുമാറ്റി. മൂന്നു പ്ലാന്റുകളാണ് ഉദ്യോഗമണ്ഡൽ യൂണിറ്റിലുണ്ടായിരുന്നത്. 380 കോടി രൂപവരെ വിറ്റുവരവുണ്ടായിരുന്ന കമ്പനി 2015 വരെ ലാഭത്തിലായിരുന്നു.
പൊതുമേഖലയോടുള്ള കേന്ദ്ര അവഗണനമൂലം കമ്പനി സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങി. കേരളത്തിലെയും പഞ്ചാബിലെയും യൂണിറ്റുകൾ പൂട്ടാനും മഹാരാഷ്ട്ര രസായനി യൂണിറ്റ് നിലനിർത്താനും കേന്ദ്രമന്ത്രാലയം 2023 ഫെബ്രുവരിയിൽ തീരുമാനിച്ചു. ഏലൂരിലെ ജീവനക്കാരിൽ 16 പേരെ ജൂണിൽ രസായനിയിലേക്ക് സ്ഥലംമാറ്റി. ജീവനക്കാരിൽ 44 പേർക്കാണ് വിആർഎസ് ആനുകൂല്യങ്ങൾ കൈമാറിയത്.
The closure of Hindustan Insecticides Limited (HIL) in Kerala and Punjab, the first central public sector pesticide manufacturing plant in Kerala, due to financial crisis and environmental concerns. Explore the history of HIL, its operations, and the transfer of employees.