വിപണിയിലും നിരത്തിലും കരുത്ത് തെളിയിച്ച ടാറ്റ പഞ്ച് ഇവി 2024 ഇപ്പോൾ വാങ്ങുന്നവർക്ക് 50,000 രൂപ വരെ കിഴിവുകളും ആനുകൂല്യങ്ങളും ലഭിക്കും. ഈ ആനുകൂല്യം Punch EV Empowered +S LR AC fast charger (FC) വേരിയന്റിന് മാത്രമേ ലഭ്യമാകൂ.
ജനുവരിയിൽ ലോഞ്ച് ചെയ്തതിന് ശേഷം ആദ്യമായി 7.2kW ചാർജറുള്ള പഞ്ച് EV Empowered +S LR-ന് 50,000 രൂപ വരെ കിഴിവ് ലഭിക്കും എന്നാണ് ടാറ്റ മോട്ടോഴ്സിന്റെ അറിയിപ്പ്.
ജനുവരി 17 ന് പഞ്ച് ഇവി അവതരിപ്പിക്കുന്നതിന് മുമ്പ്, ഇന്ത്യയിലെ ടാറ്റ ഡീലർഷിപ്പുകൾക്ക് അതിവേഗ 7.2 കിലോവാട്ട് ACയുമായി വരുന്ന ടോപ്പ്-സ്പെക്ക് എംപവേർഡ് + എസ് എൽആർ വേരിയൻ്റിൻ്റെ കൂടുതൽ യൂണിറ്റുകൾ ടാറ്റ വിതരണം ചെയ്തിരുന്നു.
ടാറ്റായുടെ ഈ ടോപ്പ് സ്പെക്ക് മോഡൽ വിറ്റഴിക്കുന്നതിനാണ് ഡീലർമാർ വഴി ഇൻഷുറൻസ് ആനുകൂല്യങ്ങളും അധിക ഡീലർ ഡിസ്കൗണ്ടുകളും സഹിതം 50,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നത് .
ഇതോടെ പഞ്ച് EV ടോപ്പ്-സ്പെക്ക് മോഡലിൻ്റെ എക്സ്-ഷോറൂം വില 15.49 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം രൂപയായി കുറയും.
മികച്ച പെർഫോമൻസാണ് പഞ്ച് ഇവി എംപവേർഡ് +എസ് എൽആർ എസി എഫ്സി വേരിയൻ്റിന്. ARAI റേറ്റുചെയ്ത 421 കിലോമീറ്റർ റേഞ്ച് ഉള്ള വലിയ 35kWh ബാറ്ററിയും, കൂടുതൽ ശക്തമായ 122hp മോട്ടോറും ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഹിൽ-ഡിസൻ്റ് കൺട്രോൾ തുടങ്ങിയ പ്രീമിയം സവിശേഷതകളും ഈ വേരിയന്റിനുണ്ട്.
സൺറൂഫ്, ആംബിയൻ്റ് ലൈറ്റിംഗ്, ലെതറെറ്റ് സീറ്റുകൾ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360 ഡിഗ്രി ക്യാമറ, ഇൻഫോടെയ്ൻമെൻ്റിനും ഡ്രൈവർ ഡിസ്പ്ലേക്കുമായി 10.25 ഇഞ്ച് സ്ക്രീനുകൾ എന്നീ സവിശേഷതകളും പഞ്ച് ഇവി എംപവേർഡിനുണ്ട്.
The exclusive discounts and benefits offered on the Tata Punch EV Empowered +S LR AC FC variant, including insights into the discount structure, availability, pricing considerations, and premium features.