“തെങ്കാശിയിൽ ഒരു പുതിയ സാഹസികത ആരംഭിക്കുന്നു” ശ്രീധർ വെമ്പു പറഞ്ഞതിങ്ങനെ.

‘കരുവി’ എന്ന ബ്രാൻഡിലൂടെ പവർ ടൂൾ ഉപകരണങ്ങളുടെ നിർമ്മാണത്തിലേക്ക് സോഫ്‌റ്റ്‌വെയർ ആസ്-എ-സർവീസ് സ്ഥാപനമായ Zoho ഒരുങ്ങുന്നു . ManageEngine, Zoho.com, TrainerCentral, Qntrl എന്നിവയുൾപ്പെടെ അറിയപ്പെടുന്ന സാങ്കേതിക ബ്രാൻഡുകളുടെ  മാതൃ കമ്പനിയായ സോഹോ യുടെ  പുതിയ സംരംഭമാണ്‌ ‘കരുവി’  .

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഹോ കോർപ്പറേഷൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ശ്രീധർ വെമ്പു, പുതിയ ബ്രാൻഡായ കരുവിക്ക് കീഴിൽ കമ്പനി ഉടൻ നിർമ്മാണ പവർ ടൂളുകളുടെ വാണിജ്യ ഉൽപ്പാദനം ആരംഭിക്കുമെന്ന്   പ്രഖ്യാപിച്ചു.
 
ഏകദേശം രണ്ട് വർഷത്തെ ഗവേഷണ-വികസന കാലയളവിന് ശേഷം കമ്പനി ഒരു കൂട്ടം ടൂളുകൾ വികസിപ്പിച്ചതായി ഒരു X പോസ്റ്റിൽ വെമ്പു വിവരം പങ്കിട്ടു.

“ ധാരാളം ഡിസൈനുകളും പുനർരൂപകൽപ്പനകളും നടത്തിയ ശേഷം  വാണിജ്യപരമായ ഉൽപ്പാദനത്തിനായി  ഒരു കൂട്ടം ടൂളുകൾ തയ്യാറാണ്. ഉപകരണം എന്നതിൻ്റെ തമിഴ് പദമായ കരുവി എന്നാണ് ബ്രാൻഡ് നാമം. തെങ്കാശിയിൽ നിർമിക്കുന്ന ഫാക്ടറിയിൽ നൂതനമായ ചില ആശയങ്ങൾ പരീക്ഷിക്കുകയാണ്.”അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമായും സോഫ്‌റ്റ്‌വെയർ കമ്പനി എന്നറിയപ്പെടുന്ന സോഹോയുടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയിലേക്കുള്ള  ശ്രദ്ധേയമായ കൂട്ടിച്ചേർക്കലാണ് ഈ സംരംഭം.

റീട്ടെയിൽ ഷോപ്പുകൾക്കായി പോയിൻ്റ് ഓഫ് സെയിൽ (PoS) സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യുന്ന സാക്യയും കമ്പനി അടുത്തിടെ പ്രഖ്യാപിച്ചു.

ഒരു സോഹോ ഉപഭോക്താവിൽ നിന്നാണ് കരുവി തുടങ്ങാനുള്ള ആശയം ഉണ്ടായതെന്ന് വെമ്പു വിശദീകരിച്ചു.

“കുറച്ച് വർഷങ്ങൾക്ക് മുമ്പ്, പകർച്ചവ്യാധിയുടെ സമയത്ത്, സോഹോ ഉപഭോക്താവും ആരാധകനുമായ മിസ്റ്റർ ലൈറ്റ് ഗ്ലോബലിൻ്റെ ഉടമയായ അബ്ദുൾ ഗഫൂർ തൻ്റെ കമ്പനിയിൽ നിന്നുള്ള ഒരു പെട്ടി നിറയെ ഹാൻഡ്‌ഹെൽഡ് ടൂളുകളുമായി തെങ്കാശിയിൽ എന്നെ കാണാൻ വന്നു. സോഹോ വഴി ഈ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള ആഗ്രഹവും അവ വിതരണം ചെയ്യാനുള്ള തൻ്റെ സന്നദ്ധതയും അദ്ദേഹം പ്രകടിപ്പിച്ചു. വൈദഗ്ധ്യത്തിൻ്റെ അഭാവം മൂലം തുടക്കത്തിൽ മടിച്ചുനിന്ന എന്നെ ഗ്രാമീണ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത കരുവിയിലേക്ക്  പ്രേരിപ്പിച്ചു, ”അദ്ദേഹം പറഞ്ഞു.

സോഹോ ഏകദേശം രണ്ട് വർഷം മുമ്പ് ഒരു ചെറിയ എഞ്ചിനീയറിംഗ് ടീമിനെ സജ്ജമാക്കി. നിരവധി രൂപകല്പനകൾക്കും പുനർരൂപകൽപ്പനകൾക്കും ശേഷം, വാണിജ്യ ഉൽപ്പാദനത്തിനായി  ഒരു കൂട്ടം പവർ ടൂളുകൾ തയാറായി കഴിഞ്ഞു .

2022-23 സാമ്പത്തിക വർഷത്തിൽ, സോഹോയുടെ അറ്റാദായം മുൻ സാമ്പത്തിക വർഷത്തെക്കാൾ 3 % വർധിച്ച് 2,836 കോടി രൂപയായി.

2022-2023 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ വരുമാനം 8,703 കോടി രൂപയായിരുന്നു, മുൻ വർഷത്തെ വരുമാനമായ 6,710.8 കോടി രൂപയിൽ നിന്ന് 30 ശതമാനം വർധനയാണ് കഴിഞ്ഞ തവണ സാധ്യമായത്.

Zoho’s new venture, Karuvi, which aims to produce construction power tools. Led by Sridhar Vembu, CEO of Zoho Corporation, this initiative marks a significant expansion beyond software solutions.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version