100 കോടി ക്ലബ്ബിൽ അതിവേഗം ഓടിക്കയറിയ മഞ്ഞുമ്മൽ ബോയ്സ് ഒടുവിൽ  കോടതിയും കയറി. ലാഭവിഹിതം നൽകാതെ നിർമാതാക്കൾ കബളിപ്പിച്ചു എന്ന പരാതിയിൽ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമാ നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ എറണാകുളം സബ് കോടതി ഉത്തരവിട്ടു. ചിത്രത്തിന്‍റെ നിര്‍മാണ കമ്പനിയായ  പറവ ഫിലിംസിന്‍റെയും പാര്‍ട്ണര്‍ ഷോണ്‍ ആന്‍റണിയുടെയും 40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി മരവിപ്പിച്ചത്. ചിത്രത്തിന്‍റെ നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു.

ചിത്രത്തിന്‍റെ നിര്‍മാണത്തിന് ഏഴുകോടി രൂപ മുതല്‍മുടക്കിയ അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. . സിനിമക്കായി ഏഴ് കോടി മുടക്കിയെന്നും  എന്നാൽ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്തു നിര്‍മാതാക്കള്‍ പണം കൈപ്പറ്റിയശേഷം ലാഭവിഹിതമോ മുതല്‍മുടക്കോ നല്‍കാതെ കബളിപ്പിച്ചു എന്നാണ്  ഹര്‍ജി.

The legal dispute surrounding the film ‘Manjummal Boys,’ as the Ernakulam Sub Court freezes the bank accounts of the producers due to allegations of cheating and non-payment of profits to investors.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version