ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളിൽ രണ്ടാമനാണ് അദാനി ഗ്രൂപ്പ് (Adani Group) ചെയർമാൻ ഗൗതം അദാനി (Gautam Adani). അടിസ്ഥാന സൗകര്യം, ഊർജം, റിയൽ എസ്റ്റേറ്റ്, ലോജിസ്റ്റിക്സ് തുടങ്ങി നിരവധി മേഖലകളിലായി ആസ്തികളും ഓഹരികളുമുള്ള മൾട്ടി ബില്യൺ ഡോളർ സാമ്രാജ്യമാണ് അദ്ദേഹത്തിന്റേത്. അദാനിയുടെ പേരിലുള്ള പ്രധാന ആസ്തികൾ ഏതൊക്കെയാണെന്ന് നോക്കാം.

അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (Adani Enterprises Limited)
ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് ലിസ്റ്റ് ചെയ്ത ബഹുരാഷ്ട്ര കമ്പനികളിൽ ഒന്നാണ് അദാനി ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനമായ അദാനി എന്റർപ്രൈസസ് ലിമിറ്റഡ്. ഡാറ്റാ സെന്റർ, വിമാനത്താവളം, പ്രതിരോധ, എയ്‌റോസ്‌പേസ് നവീകരണങ്ങൾ എന്നിങ്ങനെ പോകുന്നു അദാനി എന്റർപ്രൈസസ് കൈവെച്ച മേഖലകൾ. 21960 കോടി രൂപയുടെ വാർഷിക വരുമാനമുള്ള അദാനി എന്റർപ്രൈസസിന്റെ അറ്റാദായം ഏകദേശം 734.41 കോടി രൂപയാണ്.

ധാരാവി പുനർവികസനം (Dharavi Redevelopment)
ഏഷ്യയിലെ ഏറ്റവും വലിയ നഗര നവീകരണമാണ് അദാനി നടപ്പിലാക്കുന്ന ധാരാവി പുനർവികസനം. ചേരി പ്രദേശങ്ങളെ ടൗൺഷിപ്പാക്കി മാറ്റുന്ന പദ്ധതിയുടെ ചിലവ് 28000 കോടി രൂപയാണ്. പദ്ധതി മുംബൈ റിയൽ എസ്റ്റേറ്റിൽ വൻ വിപ്ലവം സൃഷ്ടിച്ചു.

അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (Adani Ports and Special Economic Zone Limited – APSEZ)
APSEZന്റെ ഏകദേശം 33% ഹോൾഡിംഗുകളുടെ ഉടമയായ അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം 95000 കോടി രൂപയിലധികമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ, ലോജിസ്റ്റിക് കമ്പനിയായ അദാനി പോർട്ട്സ് രാജ്യത്തിന്റെ ആഭ്യന്തര ചരക്കിന്റെ നാലിലൊന്ന് വഹിക്കുന്നു. 13 ആഭ്യന്തര തുറമുഖങ്ങളിലും അദാനി പോർട്ട്സിന് സാന്നിധ്യമുണ്ട്. 22000 കോടി രൂപയിലധികം മൂല്യമുള്ള സ്ഥിര ആസ്തികളാണ് തുറമുഖത്തിനുള്ളത്.

അദാനി പവർ ലിമിറ്റഡ് (Adani Power Limited)
അദാനി ഗ്രൂപ്പിന്റെ ഭാഗമായ അദാനി പവർ ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ താപ ഉത്പാദക കമ്പനിയാണ്. നിരവധി സംസ്ഥാനങ്ങളിലായി അദാനി പവറിന് 12 ലധികം വൈദ്യുത നിലയങ്ങളുമുണ്ട്. 18110 മെഗാവാട്ട് താപവൈദ്യുത ശേഷിയിലാണ് ഇവ പ്രവർത്തിക്കുന്നത്. ഏകദേശം 37% ഓഹരി കൈവശം വെച്ചിരിക്കുന്ന അദാനി പവറിന്റെ വിപണി മൂല്യം 84000 കോടി രൂപയിലധികമാണ്.

അദാനി എനെർജി സൊല്യൂഷൻസ് ലിമിറ്റഡ് (Adani Energy Solutions Limited)
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലാ പവർ ട്രാൻസ്മിഷൻ കമ്പനിയാണ് അദാനി എനെർജി. 932000 MVA യും 2 ലക്ഷത്തിലധികം വിതരണ ഉപഭോക്തൃ ശേഷിയുമുള്ള കമ്പനിയിൽ ഗൗതം അദാനിക്ക് 47487 കോടി രൂപ വിഹിതമുണ്ട് ( വിപണി മൂല്യത്തിന്റെ 50 ശതമാനമാണിത്).

അദാനി ഗ്രീൻ എനെർജി ലിമിറ്റഡ് (Adani Green Energy Limited)
സുസ്ഥിര ഭാവി ലക്ഷ്യമിട്ട്, അദാനി എനെർജി 25 ജിഗാവാട്ട് പുനരുപയോഗിക്കാവുന്ന പോർട്ട്‌ഫോളിയോ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിൻഡ്, സോളാർ, ഹൈബ്രിഡ് വൈദ്യുതി പദ്ധതികൾ ഉൾപ്പെടെയാണിത്. ഔദ്യോഗിക രേഖകൾ പ്രകാരം, 2025 സാമ്പത്തിക വർഷത്തിൽ 20.3 ദശലക്ഷം ടൺ CO2 ഉദ്‌വമനം കുറയ്ക്കുന്നതിൽ കമ്പനി സംഭാവന നൽകി. തമിഴ്‌നാട്ടിൽ സോളാർ പ്ലാന്റും, ഗുജറാത്തിൽ വിൻഡ് മില്ലും, രാജസ്ഥാനിൽ ഹൈബ്രിഡ് പവർ പ്ലാന്റും അദാനി എനെർജിക്കുണ്ട്.

അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് (Adani Total Gas Limited – ATGL)
പൈപ്പ് ചെയ്ത പ്രകൃതിവാതകവും കംപ്രസ് ചെയ്ത പ്രകൃതിവാതകവും നേരിട്ട് ഉപഭോക്താക്കൾക്ക് വിതരണം ചെയ്ത് അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് നഗരവ്യാപകമായ ഗ്യാസ് വിതരണ ചാനൽ വികസനത്തിൽ പ്രധാന പങ്കുവഹിക്കുന്നു. എടിജിഎല്ലിൽ അദാനിക്ക് ഏകദേശം 37.4% ഓഹരികൾ കൈവശമുണ്ട്.

എസിസി ലിമിറ്റഡ് (ACC Limited)
ഹോൾസിമിന്റെ (Holcim) ഇന്ത്യയിലെ ആസ്തികളുമായുള്ള അദാനിയുടെ നാഴികക്കല്ല് കരാർ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടുകളിൽ ഒന്നായിരുന്നു. അടിസ്ഥാന സൗകര്യങ്ങളിലും നിർമാണത്തിലും അദാനിയുടെ ആധിപത്യം ഉറപ്പിച്ച കരാറിലൂടെ 10.5 ബില്യൺ ഡോളർ മൂല്യമുള്ള ഓഹരികൾ ഗൗതം അദാനിയുടെ കൈവശമായി.

അദാനി വിൽമർ ലിമിറ്റഡ് (Adani Wilmar Limited – AWL)
ഇപ്പോൾ AWL അഗ്രി ബിസിനസ് (AWL Agri Business) എന്നറിയപ്പെടുന്ന അദാനി വിൽമർ, അദാനി ഗ്രൂപ്പിനും വിൽമർ ഇന്റർനാഷണലിനും (Wilmar International) ഇടയിലുള്ള 50:50 സംയുക്ത സംരംഭമായ ഇന്ത്യൻ ബഹുരാഷ്ട്ര ഭക്ഷ്യ കമ്പനിയാണ്. ഭക്ഷ്യ എണ്ണകളുടെ ‘ഫോർച്യൂൺ’ ബ്രാൻഡിന് പേരുകേട്ട ബ്രാൻഡ്, ഗോതമ്പ് മാവ്, അരി, പയർവർഗ്ഗങ്ങൾ, പഞ്ചസാര, പാം ഓയിൽ എന്നിവയിലേക്കും വ്യാപിച്ചിരിക്കുന്നു.

a look at gautam adani’s key assets, including adani enterprises, apsez, adani power, and his $10.5 billion stake from the holcim acquisition, establishing his empire.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version