ഇലക്‌ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ്, ലാൻഡിംഗ് എയർക്രാഫ്റ്റുകൾ (eVTOLs) വികസിപ്പിക്കുന്നതിനായി ആന്ധ്രാപ്രദേശിൽ പുതിയ നിർമാണ പ്ലാന്റ് നിർമിക്കാൻ സർള ഏവിയേഷൻ (Sarla Aviation). അനന്തപൂർ ജില്ലയിലെ നിർമാണ പ്ലാന്റിനായി കമ്പനി സർക്കാരുമായി കരാറിൽ ഒപ്പുവെച്ചു. കമ്പനി ഇതിനകം തന്നെ ബെംഗളൂരുവിൽ അതിന്റെ പറക്കുന്ന പ്രോട്ടോടൈപ്പ് വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു.

Sarla Aviation Flying Taxi Andhra Pradesh

500 ഏക്കറിൽ ₹1,300 കോടി മുതൽമുടക്കിലാണ് പുതിയ സൗകര്യം നിർമിക്കുക. പ്രതിവർഷം 1,000 ഇലക്ട്രിക് എയർ ടാക്സികൾ നിർമിക്കാനുള്ള ശേഷി ഈ സൗകര്യത്തിനുണ്ടാകുമെന്ന് കമ്പനി അറിയിച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് 2028ഓടെ ഇന്ത്യയിലെ ആദ്യത്തെ പറക്കും ടാക്സി സർവീസ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. ബെംഗളൂരു, മുംബൈ, ഡൽഹി തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ എയർ ടാക്സികൾക്ക് കഴിയും.

കഴിഞ്ഞ ഭാരത് മൊബിലിറ്റി എക്സ്പോയിലാണ് കമ്പനി ഇന്ത്യയിലെ ആദ്യ ഫ്ലയിങ് ടാക്സി അവതരിപ്പിച്ചത്. ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ്– ലാൻഡിങ് വിഭാഗത്തിൽപ്പെടുന്ന ശൂന്യ എന്ന ഫ്ലയിംഗ് ടാക്സിക്ക് ആറ് യാത്രക്കാരെ വഹിക്കാനുള്ള ശേഷിയും പരമാവധി 680 കിലോഗ്രാം പേലോഡും വഹിക്കാനാകും. എയർടാക്സിക്ക് 250 കിലോമീറ്റർ ആണ് പരമാവധി വേഗത. 20 മുതൽ 30 കിലോമീറ്റർ വരെയുള്ള ഹ്രസ്വദൂര യാത്രകൾക്കായാണ് ശൂന്യ രൂപകൽപന ചെയ്യപ്പെട്ടിരിക്കുന്നത്. ഇരുവശത്തുനിന്നും ആക്‌സസ് ചെയ്യാവുന്ന റൂം ലോഡിംഗ് ഏരിയയോട് കൂടിയുള്ള ഡിസൈൻ എയർടാക്സികളെ പുതിയ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Aerospace startup Sarla Aviation signs an MoU with the Andhra Pradesh government to set up a ₹1,300 crore eVTOL manufacturing plant in Anantapur, aiming to produce 1,000 flying taxis annually.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version