കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ ഇലക്ട്രിക് ഫീഡർ ബസ് സർവീസായ മെട്രോ കണക്ടിന് ഒരു വയസ്. 2025 ജനുവരി 15ന് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ട അർബൻ ഫീഡർ സർവീസിന്റെ പ്രവർത്തനം ജനുവരി 16നാണ് ആരംഭിച്ചത്. മെട്രോ റെയിലും വാട്ടർ മെട്രോയും പൂർണ ശേഷിയിൽ ഉപയോഗിക്കപ്പെടുന്നതിന് യാത്രക്കാർക്ക് തടസ്സമായിരുന്ന കണക്ടിവിറ്റി ഗ്യാപ് നികത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി രൂപകൽപ്പന ചെയ്തത്.

ഫ്രഞ്ച് സ്ഥാപനമായ എഎഫ്ഡിയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ആദ്യ വർഷം തന്നെ ആറ് പ്രധാന റൂട്ടുകളിലായി സർവീസ് വ്യാപിപ്പിക്കുകയും 15 ഇലക്ട്രിക് ബസുകൾ, ഏഴ് ചാർജിങ് യൂണിറ്റുകൾ, ഒരു ഡിപ്പോ എന്നിവയടങ്ങിയ സംവിധാനമായി ഫീഡർ ബസ് സർവ്വീസ് വളരുകയും ചെയ്തു. പ്രതിദിനം ശരാശരി 2,300 കിലോമീറ്റർ സർവീസ് നടത്തുന്ന ഈ സംവിധാനം, ഒരു വർഷത്തിനുള്ളിൽ ഏകദേശം 7 ലക്ഷം കിലോമീറ്റർ പിന്നിട്ടു. ഈ കാലയളവിൽ 14 ലക്ഷം യാത്രക്കാരാണ് ഇലക്ട്രിക് ഫീഡർ ബസ് സർവീസിന്റെ ഗുണഭോക്താക്കളായത്. ആലുവ–സിയാൽ എയർപോർട്ട് റൂട്ട് ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്.

Kochi Metro’s electric feeder bus service, Metro Connect, celebrates its first anniversary. Serving 14 lakh passengers across 6 routes, it bridges the last-mile connectivity gap in Kochi.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version