ഏപ്രിൽ 15ന് സ്ഥാനമൊഴിഞ്ഞ അർജുൻ മോഹനിൽ നിന്ന്  ബൈജൂസ്  സിഇഒയുടെ  ചുക്കാൻ ഏറ്റെടുത്തതോടെ എഡ്‌ടെക് കമ്പനിയുടെ  നിയന്ത്രണം വീണ്ടും തന്റെ കൈയിൽ ഉറപ്പിക്കുകയാണ്  ബൈജു രവീന്ദ്രൻ.

Byju’s ന്റെ  അന്താരാഷ്‌ട്ര ബിസിനസിനെ നയിക്കാൻ 10 മാസങ്ങൾക്കു മുമ്പാണ്  അർജുൻ മോഹൻ  CEO ആയി ചുമതലയേറ്റത്.

അർജുൻ മോഹൻ ഒരു ബാഹ്യ ഉപദേശക റോളിലേക്ക് മാറുമെന്നും ബൈജു  രവീന്ദ്രൻ ഇനി ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുമെന്നും  കമ്പനി അറിയിക്കുന്നു.

ബിസിനസ് കുറഞ്ഞതിനാൽ ബൈജു രവീന്ദ്രൻ കൂടുതൽ ദൈനംദിന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുമെന്നും, താൻ മറ്റു  മറ്റ് അവസരങ്ങൾ തേടാൻ CEO സ്ഥാനത്തു നിന്നും പടിയിറങ്ങുകയാണെന്നും  അർജുൻ മോഹൻ സ്ഥിരീകരിച്ചു.   നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബൈജു  രവീന്ദ്രൻ നായകസ്ഥാനത്ത് തിരിച്ചെത്തുന്നത്.

“വെല്ലുവിളി നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ ബൈജൂസിനെ നയിക്കാൻ അർജുൻ ഒരു മികച്ച ജോലി ചെയ്തു,” എന്നാണ് ബൈജു രവീന്ദ്രൻ അർജുന്റെ സേവനകാലത്തെ പറ്റി പറഞ്ഞത്. ഒരു തന്ത്രപരമായ ഉപദേഷ്ടാവ് എന്ന നിലയിൽ അർജുന്റെ തുടർ സംഭാവനകൾ പ്രതീക്ഷിക്കുന്നു എന്നും പുതിയ  ഗ്രൂപ്പ് സിഇഒ പറയുന്നു.  . “ഈ പുനഃസംഘടന കമ്പനി നേതൃ നിരയിൽ  BYJU’S 3.0- യുടെ തുടക്കം കുറിക്കുന്നു.  2023 സെപ്റ്റംബറിൽ, ‘ BYJU’S 2.0’ എന്ന് വിളിക്കപ്പെടുന്ന  ഒരു പുതിയ നേതൃമാറ്റം കൊണ്ട് വന്നിരുന്നു .

 നേരത്തെ മോഹൻ ബൈജുവിൻ്റെ ചീഫ് ബിസിനസ് ഓഫീസറായി സേവനമനുഷ്ഠിക്കുകയും 2020-ൽ സ്ഥാപനം വിട്ട് റോണി സ്ക്രൂവാലയുടെ യൂണികോൺ അപ്ഗ്രേഡിൽ  സിഇഒ ആയി ചേരുകയും ചെയ്തു. ജൂലൈയിൽ, ബൈജൂസിൻ്റെ അന്താരാഷ്ട്ര ബിസിനസ്സ് മേധാവിയായി അദ്ദേഹം വീണ്ടുമെത്തുകയായിരുന്നു.

 യഥാർത്ഥത്തിൽ, അർജുൻ  മോഹനൻ്റെ പ്രധാന ജോലികളിലൊന്ന് ബൈജൂസ്‌ കമ്പനിയെ  പുനഃസംഘടിപ്പിക്കുകയും ജീവനക്കാരെ കുറയ്ക്കുകയും ചെയ്യുക എന്നതായിരുന്നു. ബൈജൂസിലെ 4,000 മുതൽ 5,000 വരെ ജീവനക്കാരെ  ഇല്ലാതാക്കുന്നതിലേക്ക് നയിച്ച ഒരു വലിയ പുനർനിർമ്മാണ ശ്രമം അദ്ദേഹം ആരംഭിച്ചു.

 കഴിഞ്ഞ രണ്ട് മാസമായി കാലതാമസം വരുത്തിയ ജീവനക്കാരുടെ  ശമ്പളം ഇപ്പോൾ നൽകാൻ തുടങ്ങിയത് നല്ലൊരു മാറ്റമായാണ് കാണുന്നത്. .

The surprising resignation of Arjun Mohan, CEO of Byju’s India, and the return of founder Byju Raveendran to daily operational responsibilities. Understand the challenges faced by Byju’s and the restructuring efforts underway.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version